play-sharp-fill

കാലവർഷത്തിനു മുന്നോടിയായി സന്നദ്ധ സംഘടനയായ ‘ടീം എമർജൻസി’ക്ക് ട്രെയിനിങ് നൽകി ഈരാറ്റുപേട്ട ഫയർഫോഴ്സ് 

ഈരാറ്റുപേട്ട :  ഈരാറ്റുപേട്ടയിലെ പ്രമുഖ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ഏകദിന ട്രെയിനിങ് നൽകി. വരാനിരിക്കുന്ന കാലവർഷത്തിന്റെ മുന്നോടിയായി അപകടത്തിൽ പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും വാഹനാപകടം ഉരുൾപൊട്ടൽ ആഴങ്ങളിൽ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കൽ തുടങ്ങിയ സമസ്ത മേഖലയിലും ഉള്ള റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളെ സജ്ജരാക്കുകയും അമ്പതോളം വരുന്ന പ്രവർത്തകർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്തു. ഫയർ ഫോഴ്സ് അസിസ്റ്റന്റ് ഓഫീസർ വിനു സെബാസ്റ്റ്യൻ വിഷ്ണു എം ആർ വിഷ്ണു വി എം പരിശീലനത്തിന് നേതൃത്വം നൽകി പൂഞ്ഞാർ എംഎൽഎ […]

കോന്നിയിൽ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ: ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

  പത്തനംതിട്ട : കോന്നി പയ്യനാമണ്ണിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) മരിച്ച കേസിലാണ് ഭർത്താവ് ആശിഷ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആര്യയെ കണ്ടെത്തിയത്. ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നൽകിയിരുന്നു.

കുമരകത്തെ ജലാശയങ്ങളിലെ പോള നീക്കി നീരൊഴുക്ക് സുഗമമാക്കുന്നു.

  കുമരകം : കുമരകം ചന്തത്തോട്ടിലും കോട്ടത്തോട്ടിലും തിങ്ങി നിറഞ്ഞ പോള ജെ.സി.ബി ഉപയോഗിച്ചു നീക്കി തുടങ്ങി. കുമരകം പഞ്ചായത്താണ് പോള നീക്കി തോടുകൾ ശുചീകരിക്കുന്നത്. താേടുകളിൽ പോള തിങ്ങി നിറയുകയും, ഇരുവശങ്ങളിൽ നിന്നും പുല്ല് വളർന്ന് തോട്ടിൽ കിടക്കുകയും ചെയ്യുന്നതിനാൽ നീരാെഴുക്ക് തടസപ്പെടുകയും, ജലഗതാഗതം അസാധ്യമാകുകയും ചെയ്തതോടെയാണ് പഞ്ചായത്ത് പോള നീക്കാൻ തയ്യാറായത്. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഉപ്പുവെള്ളം കയറി വേമ്പനാട്ടുകായലിലെ ഭൂരിഭാഗം പോളയും നശിച്ചു. എന്നാൽ സമീപ താേടുകളിൽ പോള നശിക്കാൻ വേണ്ടത്ര ഉപ്പുവെള്ളം കയറിയില്ല. അതുകൊണ്ട് തോടുകളും ആറുകളും പോളകാരണം […]

ചോക്ലേറ്റ് വാങ്ങി പാക്കറ്റ് പൊളിച്ചപ്പോൾ നിറയെ പുഴുക്കൾ ; മിൽമയുടെ ഡാർക്ക് ചോക്ലേറ്റിനെതിരെ പരാതി, ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് മില്‍മ അധികൃതര്‍

കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയത്. 40 രൂപയായിരുന്നു വില. പിന്നീട് കവര്‍ പൊളിച്ച്‌ അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിച്ചിരിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ […]

സ്മാർട്ട് മീറ്റർ പദ്ധതി കേരള സർക്കാർ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ.

  കോട്ടയം: കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കാൻ കേരളാ ഗവൺമെന്റ് തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഈ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ കേന്ദ്രഗവൺമെൻറ് സബ്സിഡികൾ നേടിയെടുക്കാൻ സാധിക്കുവെന്നും, സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും അദേഹം ആരോപിച്ചു. സ്മാർട്ട് മിറ്റർ പദ്ധതി കേരളത്തിൽ നടപ്പാക്കുക, മീറ്റർ ചാർജ്ജ് ഒഴിവാക്കുക, ഫിക്സഡ്ചാർജ്ജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക്പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടി ചേർത്തു. […]

രാത്രിയിൽ ഹൗസ്ബോട്ടിലുണ്ടായിരുന്ന കുക്കിനെ രാവിലെ മുതൽ കാണാനില്ല:കുമരകം സ്വദേശി പി.കെ. അനീഷിനെയാണ് കാണാതായത്.

  കുമരകം : ഹൗസ് ബോട്ട് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി. കുമരകം ലേക്‌ റിസോർട്ടിന് സമീപം പുത്തൻ പുരയിൽ പി.കെ. അനീഷിനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ഹൗസ് ബോട്ടിലെ കുക്ക് ആയ ഇയാൾ ഇന്നലെ വൈകിട്ട് മുതൽ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. എന്നാൽ പുലർച്ചെ മുതൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ അറിയിക്കുക 9633993635.  ,7907412239

രണ്ട് വൈദ്യുതി പോസ്റ്റുകൾ കടപഴുകി പാടത്ത് വീണു ; കുമരകം ഇടവട്ടം  പ്രദേശം ഇരുട്ടിൽ .

  കുമരകം : 6-ാം വാർഡിൽ ഇടവട്ടം പാടത്തു കൂടി കടന്നുപോകുന്ന എൽ.റ്റി. ലെെനിലെ രണ്ട് വൈദ്യുതി പോസ്റ്റുകൾ കടപഴുകി വീണതോടെ പ്രദേശവാസികൾ ഇരുട്ടിലായി. ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം. തയ്യിൽ ജോസിൻ്റെ പുരയിടത്തിൽ നിന്ന പൂവരശ് സമീപത്തെ പോസ്റ്റിലേക്കും ലൈനിലേക്കും വീണതോടെ സമീപത്തെ മറ്റാെരു പോസ്റ്റും പാടത്തെ വെള്ളത്തിലേക്ക് വീണു. ഇതെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ലെെൻ ഓഫാക്കി. ഇടവട്ടം പാടത്ത് പുഞ്ച കൃഷി കഴിഞ്ഞ് വെള്ളം കയറ്റിയിട്ടിരിക്കുന്നതിനാൽ മരം വെട്ടിമാറ്റി പോസ്റ്റുകൾ നിവർത്തി വൈദ്യുതിവിതരണം പുനരാരംഭിക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്ന് വൈദ്യുതി […]

ബാറുകളിൽ നിന്ന് പിരിവ്: ശബ്ദ സന്ദേശത്തെക്കുറിച്ച് അന്വേഷണo നടത്താൻ മന്ത്രി എം.ബി.രാജേഷ് സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകി.

  തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവിന് നിർദേശം നൽകുന്ന ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷ് സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണം എന്നാണ് പരാതിയിലെ ആവശ്യം. സംഭവം ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നു നേരത്തെ എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (24 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (24 /04/2024) 1st Prize–Rs :70,00,000/- NV 533367 (KANHANGAD)   Cons Prize-Rs :8,000/-  NN 533367 NO 533367 NP 533367 NR 533367 NS 533367 NT 533367 NU 533367 NW 533367 NX 533367 NY 533367 NZ 533367   2nd Prize-Rs :10,00,000/- NP 360814 (KOTTAYAM)   3rd Prize-Rs :1,00,000/- NN 499270 NO 205049 NP 714590 NR 571175 […]

എക്‌സൈസ് മന്ത്രിയും സി പി എമ്മും അറിയാതെ ബാറുകളിലെ പണപ്പിരിവ് നടക്കില്ല; കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: 20 കോടി രൂപയുടെ അഴിമതി ആരോപണ കുരുക്കിലാണ് സര്‍ക്കാര്‍. നോട്ടെണ്ണുന്ന യന്ത്രം ഇരിക്കുന്നത് മുഖ്യമന്ത്രിയുടെയോ എക്‌സൈസ് മന്ത്രിയുടെയോ ഓഫീസിലോ അതോ എ കെ ജി സെന്ററിലോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.. അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഉടമകളിലൂടെ തന്നെ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്നും 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ കോഴ ഇടപാടാണ് ഇതിന് പിന്നിലുള്ളത്. തിരഞ്ഞെടുപ്പ് […]