play-sharp-fill

കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് ടാങ്കർ ലോറിയ്ക്ക് തീ പിടിച്ചു ; ലോറിയുടെ ക്യാബിൻ പൂർണമായും കത്തി ; അഗ്നിരക്ഷാസേന എത്തി തീ അണച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് ടാങ്കർ ലോറിയ്ക്ക് തീ പിടിച്ചു. തീപിടിച്ച പെട്രോൾ/ ഡീസൽ ടാങ്കറിലെ തീ അഗ്നിരക്ഷാസേന അണച്ചു. കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ മൂന്നു യൂണിറ്റിലെ സേനങ്ങൾ തീ പൂർണമായും അണച്ചത്. ടാങ്കർ ലോറിയുടെ ക്യാബിൻ പൂർണമായും കത്തി. ടാങ്കറിലുള്ള പെട്രോൾ, ഡീസൽ മറ്റു ടാങ്കറിലേക്ക് പകർത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

വിവാഹ ജീവിതം സ്വപ്നം മാത്രമോ..? അവിവാഹിതരായ യുവതീ യുവാക്കളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ; 2024 ആഗസ്റ്റ് 25 ന് തിരുനക്കര മൈതാനത്ത് നിർദ്ധനരായ പത്ത് യുവതീ യുവാക്കൾക്ക് അച്ചായൻസ് ഗോൾഡിന്റെ രണ്ടാമത് സമൂഹ വിവാഹത്തിലൂടെ മംഗല്യഭാഗ്യം; താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ നല്കുന്നതാണ് : കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക !! 9847200864, 7907629069

സ്വന്തം ലേഖകൻ കോട്ടയം : വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ യുവതീ യുവാക്കളെ പുതുജീവനേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജീവകാരുണ്യ പ്രവർത്തകനും വ്യാപാരിയുമായ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. നിർദ്ധനരും നിരാലംബരുമായ പത്ത് യുവതീ യുവാക്കൾക്കാണ് സമൂഹ വിവാഹത്തിലൂടെ അച്ചായൻസ് ഗോൾഡ് മംഗല്യഭാഗ്യമൊരുക്കുന്നത്. ഇത് അച്ചായൻ ഗോൾഡിന്റെ രണ്ടാമത് സമൂഹവിവാഹമാണ്. 2023ഡിസംബർ 10ന് തിരുതക്കര മൈതാനത്ത് നടന്ന സമൂഹ വിവാഹത്തിലൂടെ 10 വധൂവരന്മാർ ഒന്നായിരുന്നു. 2024 ആഗസ്റ്റ് 25 ന് തിരുനക്കര മൈതാനത്ത് മന്ത്രിമാരും , എംപിമാരും , എംഎൽഎമാരും , സിനിമാ […]

കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു ; ജലഗതാഗത വകുപ്പിന്റെ ബോട്ട് രണ്ട് തവണ കുടുങ്ങിയതിനെ തുടർന്നാണ് ഒരു മാസമായി സർവീസ് നിർത്തി വച്ചിരുന്നത്

സ്വന്തം ലേഖകൻ കോട്ടയം ആലപ്പുഴ ജലപാതയില്‍ ഒരു മാസമായി മുടങ്ങിയിരുന്ന ബോട്ട് സർവീസ് പുനരാംഭിച്ചു. വ്യാഴാഴ്ച 11.30ന് ആലപ്പുഴയില്‍ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. വരും ദിവസങ്ങളില്‍ മുഴുവൻ സർവീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി ബോട്ട് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. പാതയില്‍ പോള നിറഞ്ഞതിനെ തുടർന്നാണ് ഈ സർവീസ് ഒരു മാസത്തോളമായി നിർത്തിവെച്ചിരുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് രണ്ട് തവണ കുടുങ്ങിയതിനെ തുടർന്ന് സർവീസ് […]

സൗഹൃദം നടിച്ച് ഒരു വർഷം കൊണ്ട് തട്ടിയെടുത്തത് 14 ലക്ഷം രൂപ ; അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി

എറണാകുളം : അരൂരിൽ സൗഹൃദം നടിച്ച് പൊലീസുകാരന്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബത്തിന്റെ ആരോപണം. കടംകൊടുത്ത 14 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതി. ബഷീര്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാര്‍ പറയുന്നു. അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുമ്പോള്‍ ആണ് വീട്ടിലെ പ്രാരാബ്ദം പറഞ്ഞ് ബഷീര്‍ പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കിയത്. മകന്റെയും ഭാര്യയുടെയും ചികിത്സയ്‌ക്കെന്ന പേരില്‍ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തില്‍ നിന്ന് പണം […]

വീണ്ടും മത്സ്യക്കുരുതി: മരടിൽ കൂട്ടത്തോടെ മീനുകൾ ചത്തു പൊങ്ങി

  കൊച്ചി: മരടിലും കൂട്ടത്തോടെ മീനുകൾ ചത്തു പൊങ്ങി.മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി നടത്തുന്നവരുടെ മീനുകളാണ് ചത്തത്. ഇന്നലെ വൈകിട്ടോടെയാണ് ആദ്യം മീനുകള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ കുഫോസ് അധികൃതരെ വിവരമറിയിച്ചു. മീനുകള്‍ ചത്തതിന് കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. രാസമാലിന്യമാണ് കാരണമെന്നും പരിശോധിക്കുന്നുണ്ട്. നേരത്തെ മരട് ഫ്‌ളാറ്റ് പൊളിച്ചതിന് സമീപത്തായിരുന്നു കൂട് കൃഷി. അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദങ്ങള്‍ കുഫോസ് തള്ളി. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് കുഫോസിന്റെ റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ […]

കോട്ടയം ജില്ലയില്‍ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന 57 പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് ; പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാരസമർപ്പണം നൽകി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസിന്റെയും, ജില്ലാ പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പോലീസ് പരേഡ് ഗ്രൌണ്ടിന് സമീപം ഫ്ലോറൽ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാരസമർപ്പണം നൽകി. ജില്ലയിൽ നിന്നും ഈ മാസം 57 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിൽ ഡി.വൈ.എസ്.പിമാര്‍ മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, അസോസിയേഷന്‍ ഭാരവാഹികളായ പ്രേംജി കെ.നായർ (KPOA സംസ്ഥാന […]

കിടങ്ങൂർ എലഗൻസ് ബാറിന് സമീപം അജ്ഞാത മൃതദേഹം: ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ കിടങ്ങൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

  കോട്ടയം: കിടങ്ങൂർ എലഗൻസ് ബാറിന്റെ സമീപത്തുണ്ടായ വാഹനാപകടത്തിൽ പരിക്കു പറ്റിയ ബാബു (68) എന്ന് വിളിക്കുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. കിടങ്ങൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെയും ആരും തിരിച്ചറിഞ്ഞിട്ടില്ല. ഈ ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് കിടങ്ങൂർ പോലീസ് സ്റ്റേഷൻ ആയി ബന്ധപ്പെടേണ്ടതാണ്.   21.05.2024 തീയതി രാത്രി 10:00 മണിക്ക് വാഹനാപകടത്തിൽ പരിക്കു പറ്റിയതിനെ തുടർന്ന് കിടങ്ങൂർ എൽ എൽ എം ആശുപത്രിയിലെ […]

വൃക്ക നല്‍കിയ യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, റാക്കറ്റിന്റെ തട്ടിപ്പിനെതിരെ പോസ്റ്റിട്ടതോടെ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ഭീഷണി ; ഏജന്റിന് പിന്നില്‍ പ്രവർത്തിക്കുന്നത് വൻശക്തികള്‍

കൊച്ചി : അവയവ കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ വൃക്ക നല്‍കിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതി ലൈംഗിക പീഡനവും നേരിട്ടുവെന്ന വാർത്ത പുറത്തു വരുമ്പോൾ ചർച്ചയാവുന്നത് അന്വേഷണ അട്ടിമറി കൂടിയാണ്. അവയവ മാഫിയയുമായി പൊലീസിനും ബന്ധമുണ്ടോ എന്ന സംശയമാണ് ഈ കേസ് ഉയർത്തുന്നത്. അടിമുടി അട്ടിമറികളാണ് അവയവദാനത്തില്‍ നടക്കുന്നത്. ദാതാവിനെ പറ്റിക്കുന്ന ഏജന്റുമാരുമുണ്ട്. എന്നാല്‍ പരാതി കിട്ടിയാലും പൊലീസ് അനങ്ങില്ല. ശസ്ത്രക്രിയയ്ക്കു മുൻപോ ശേഷമോ കുറച്ചു തുക നല്‍കും. അധികതുക അക്കൗണ്ടിലോ കയ്യിലോ വന്നാല്‍ അധികൃതർ പിടിക്കുമെന്നു ന്യായം […]

ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: കേസിൽ യുവാവിനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31-ആം മൈൽ ഭാഗത്ത് പുതുക്കാട്ടിൽ വീട്ടിൽ അംജത്ത്ഖാൻ പി.വി (26) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി മുണ്ടക്കയം നെൻമേനി ഭാഗത്തുള്ള റോഡിൽ വച്ച് ഓട്ടോ ഓടിച്ചു വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തുകയും, ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വഴിയിൽ കിടന്ന കല്ലെടുത്ത് ഇയാളെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കല്ലുകൊണ്ട് യുവാവിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. […]

ഇല്യുമിനാറ്റി ക്രൈസ്തവ വിഭാഗത്തിനെതിരെയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ: ‘ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയും ആണ്’, ഈ സിനിമകളിൽ നിന്ന് എന്ത് സന്ദേശമാണ് ലഭിക്കുന്നത്?

  കൊച്ചി: 2024 വർഷം മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിയതാണ്. എന്നാൽ സമീപകാലത്ത് ഇറങ്ങിയ സിനിമകളെ വിമർശിച്ചുകൊണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ രംഗത്തെത്തി.   ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമർശനം ഉന്നയിച്ചത്. ആവേശത്തിലെ ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.   ‘ആവേശം സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല. മുഴുവൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് […]