ഇല്യുമിനാറ്റി ക്രൈസ്തവ വിഭാഗത്തിനെതിരെയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ: ‘ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയും ആണ്’, ഈ സിനിമകളിൽ നിന്ന് എന്ത് സന്ദേശമാണ് ലഭിക്കുന്നത്?
കൊച്ചി: 2024 വർഷം മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിയതാണ്. എന്നാൽ സമീപകാലത്ത് ഇറങ്ങിയ സിനിമകളെ വിമർശിച്ചുകൊണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ രംഗത്തെത്തി.
ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമർശനം ഉന്നയിച്ചത്. ആവേശത്തിലെ ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
‘ആവേശം സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല. മുഴുവൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അത് മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നല്ല കാര്യം. എന്നാല്‍, ഒരു കാര്യം ആലോചിക്കണം. അവർ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ കുടിയും ഛർദ്ദിയുമാണ്’, ബിഷപ്പ് പറഞ്ഞു.
വിമർശനം മലയാള സിനിമക്ക് ഉണർവ്വുണ്ടാക്കിയ സിനിമകള്‍ക്കെതിരെയാണ്. അതേസമയം ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ വിമർശനം ഉന്നയിച്ചിരിക്കുന്നത് മലയാള സിനിമാ വ്യവസായത്തിന് ഉണർവ്വുണ്ടാക്കിയ സിനിമള്‍ക്കെതിരെയാണ്. ബിഷപ്പ് വിമർശിച്ച മൂന്ന് സിനിമകളും നൂറ് കോടി ക്ലബ്ബില്‍ കയറിയ ചിത്രങ്ങളാണ്. ആവേശവും മഞ്ഞുമ്മല്‍ ബോയിസും, പ്രേമലുവും മലയാളം സിനിമാ വ്യവസായത്തിന് വലിയ ഉണർവ്വാണ് നല്‍കിയത്.