play-sharp-fill
കിടങ്ങൂർ എലഗൻസ് ബാറിന് സമീപം അജ്ഞാത മൃതദേഹം: ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ കിടങ്ങൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കിടങ്ങൂർ എലഗൻസ് ബാറിന് സമീപം അജ്ഞാത മൃതദേഹം: ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ കിടങ്ങൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

 

കോട്ടയം: കിടങ്ങൂർ എലഗൻസ് ബാറിന്റെ സമീപത്തുണ്ടായ വാഹനാപകടത്തിൽ പരിക്കു പറ്റിയ ബാബു (68) എന്ന് വിളിക്കുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. കിടങ്ങൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെയും ആരും തിരിച്ചറിഞ്ഞിട്ടില്ല. ഈ ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് കിടങ്ങൂർ പോലീസ് സ്റ്റേഷൻ ആയി ബന്ധപ്പെടേണ്ടതാണ്.

 

21.05.2024 തീയതി രാത്രി 10:00 മണിക്ക് വാഹനാപകടത്തിൽ പരിക്കു പറ്റിയതിനെ തുടർന്ന് കിടങ്ങൂർ എൽ എൽ എം ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെ 24.05.2024 തീയതി മരണപ്പെട്ടു.

 

അടയാള വിവരങ്ങൾ: വലതു കൈ മസ്സിൽ ഭാഗത്തും പുക്കിളിൻ്റെ മുകൾ ഭാഗത്തുമായി ഓരോ കറുത്ത മറുക് ഉണ്ട്. ഇടതു കൈ തണ്ടയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നവും, CPM എന്നും പച്ച കുത്തിയിരിക്കുന്നു. ഉയരം. 177 CM , നരകലർന്ന മീശ ഭാഗീകമായി ഷേവ് ചെയ്തിരിക്കുന്നു. തല മുണ്ഡനം ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ 04822 254195, 9497980325, 9497947281 എന്നീ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.