play-sharp-fill

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

കോട്ടയം  : തീക്കോയി മാവടി, വെള്ളികുളം ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ജിൻസ് മോൻ തോമസിനെയാണ് (25) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയില്‍ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്‌.ഒ പി.എസ്. സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൈവശം വെറും 5000 രൂപ മാത്രം

കണ്ണൂർ  : കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ കൈവശം 5000 രൂപ മാത്രം. ബാങ്ക് അക്കൗണ്ടില്‍ 2,81, 387 രൂപയുമുണ്ട്. ജയരാജന്റെയും ഭാര്യ ലീനയുടെയും പേരില്‍ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25, 64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്. ബുധനാഴ്ച കണ്ണൂര്‍ കലക്ടര്‍ക്ക് നല്‍കിയ നാമ നിര്‍ദേശക പത്രികയിലാണ് ഈ വിവരം. 11000 രൂപയുടെ ഓഹരി മലയാളം കമ്മ്യൂണിക്കേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ്കോയിലുമുണ്ട്. 5 പേര്‍ക്ക് വീതം വെക്കുന്ന 40 […]

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

  കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ സർക്കുലർ പുറപ്പെടുവിച്ചു.വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച്‌ മാർഗ്ഗനിർദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങള്‍ സ്റ്റാൻഡേർഡ് വലുപ്പത്തില്‍ ഉചിതമായ ഉയരത്തില്‍ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തില്‍ കാണാവുന്നതുമായിരിക്കണമെന്ന് മാർഗനിർദ്ദേശങ്ങളില്‍ പറയുന്നു.പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലും […]

വീട്ടിൽ അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു; ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് 16 കുപ്പി വിദേശമദ്യം പിടികൂടിയത്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസ് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം മാലം സുരേഷിൻ്റെ വീട്ടിൽ നിന്നും പിടികൂടി. ഈ കേസിൽ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലും വ്യവസായങ്ങളുള്ള കോട്ടയം തെള്ളകം സ്വദേശിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് കോട്ടയം ഡിവൈഎസ്പിയുടേയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേയും നേതൃത്വത്തിൽ ഇന്നലെ സുരേഷിൻ്റെ മാലത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്. ഉച്ചയോടെ സുരേഷിനെ കോട്ടയത്ത് കോടതിയിൽ ഹാജരാക്കും

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച്‌ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതുമൂലമുണ്ടായ പക കാരണമെന്ന് പ്രതി ഷാഹുല്‍ അലി

  കോട്ടയം  :മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴയിലെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ ഈ മൊഴി. ഷാഹുല്‍ അലിയെ കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച്‌ തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കി റിമാഡിലാക്കി.ഷാഹുല്‍ അലി പലതവണ സിംനയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് സിംനക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായി. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി ഷാഹുല്‍ അലി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ഞായറാഴ്ച സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയിലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി […]

വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ലൈംഗിക ചുവയോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ കേസെടുത്ത് വടകര പൊലീസ്. മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി. കെ കെ ശൈലജയെ വടകരയില്‍ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഐപിസി 153, കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. […]

സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടി; രാഹുല്‍ഗാന്ധിയുടെ റാലിയില്‍ കോണ്‍ഗ്രസ് പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വം: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാര്‍ട്ടി പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. എന്തുകൊണ്ട് കോണ്‍ഗ്രസ്സിന് അങ്ങിനെ ഒരു അവസ്ഥ ഉണ്ടായി എന്നതു പ്രധാനമാണ്. ദേശീയ നേതാവിന് എന്തുകൊണ്ടു കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തതായത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദ്യമായി മണ്ഡലത്തില്‍ എത്തിയ നേതാവിന് സ്വന്തം പതാക ഉയര്‍ത്താന്‍ ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ട് എന്നതു പ്രധാനമാണ്. കഴിഞ്ഞ തവണ വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയത്. […]

വടകര ഇടതുപക്ഷ സ്ഥാനത്ത് കെ കെ ശൈലജയെ സോഷ്യൽ മീഡിയയിൽ അധിഷേപിച്ചതിനെ തുടർന്ന് വടകര പോലീസ് കേസ് എടുത്തു .മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

വടകര :  കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഐപിസി 153, കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി.

ഓൺലൈൻ തട്ടിപ്പ്; ഫെയ്സ് ബുക്ക് വഴി ഓർഡർ ചെയ്ത വസ്ത്രത്തിന് രൂപ 32,246 രൂപ

  മേലറ്റൂർ: ഫെയ്സ് ബുക്ക് വഴി കണ്ട പരസ്യം വഴി ഓർഡർ ചെയ്ത വസ്ത്രത്തിന് യുവതി നൽകിയത് 32,246 രൂപ. മേലാറ്റൂർ ചോലക്കുളം സ്വദേശിനിക്കാണ് പണം നഷ്ടമായത്. ഫെയ്സ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച്‌ വസ്ത്രം ഓർഡർചെയ്തു. എന്നാല്‍, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കസ്റ്റമർ കെയർ നമ്ബറില്‍ വിളിച്ചപ്പോള്‍ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്നയായിരുന്നു പ്രതികരണം. അടച്ച പണം തിരികെ നൽകാമെന്ന് പറഞ്ഞ് അയച്ച് കൊടുത്ത ലിങ്കിൽ വിവരങ്ങളെല്ലാം നൽകി, പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് […]

രാജ്യത്തെ പുതിയ സൈനിക സ്കൂളുകളിൽ 62 ശതമാനവും സംഘപരിവാറിനും ബി ജെ പി ക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്ട്

ഡൽഹി : രാജ്യത്തെ പുതിയ 40 സൈനിക സ്കൂളുകളിൽ 62% വും ബിജെപി ബന്ധമുള്ള സ്കൂളുകൾക്കാണ് നൽകിയത് എന്നാണ് റിപ്പോർട്ട്.2001 ലാണ് ഇന്ത്യയിൽ സൈന്യ സ്കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകുന്നത്. അന്നത്തെ ബജറ്റിൽ 100 സൈനിക സ്കൂളുകൾക്കുള്ള തുകയും വകയിരുത്തിയിരുന്നു.വിവരാവകാശ രേഖപ്രകാരം 2022 മെയ് അഞ്ചിനും .2023 ഡിസംബർ 27 നുമിടയിൽ കുറഞ്ഞത് 40 സ്കൂളുകൾ എങ്കിലും സൈനിക സ്കൂൾ സൊസൈറ്റിയുമായി ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ട്. ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള സൈനിക സ്കൂളുകളിൽ ഭൂരിഭാഗവും ബിജെപി നേതാക്കന്മാരുടെ […]