ഓൺലൈൻ തട്ടിപ്പ്; ഫെയ്സ് ബുക്ക് വഴി ഓർഡർ ചെയ്ത വസ്ത്രത്തിന് രൂപ 32,246 രൂപ
മേലറ്റൂർ: ഫെയ്സ് ബുക്ക് വഴി കണ്ട പരസ്യം വഴി ഓർഡർ ചെയ്ത വസ്ത്രത്തിന് യുവതി നൽകിയത് 32,246 രൂപ.
മേലാറ്റൂർ ചോലക്കുളം സ്വദേശിനിക്കാണ് പണം നഷ്ടമായത്.
ഫെയ്സ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർചെയ്തു. എന്നാല്‍, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കസ്റ്റമർ കെയർ നമ്ബറില്‍ വിളിച്ചപ്പോള്‍ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്നയായിരുന്നു പ്രതികരണം.
അടച്ച പണം തിരികെ നൽകാമെന്ന് പറഞ്ഞ് അയച്ച് കൊടുത്ത ലിങ്കിൽ വിവരങ്ങളെല്ലാം നൽകി, പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പലപ്രാവശ്യമായി 30,346 രൂപകൂടി യുവതിക്ക് നഷ്ട്ടമായി. നിലവിൽ മേലാറ്റൂർ പോലീസില്‍ യുവതി പരാതി ബോധിപിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0