play-sharp-fill

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു ; കെട്ടിവെക്കാനുള്ള തുക നൽകിയത് തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികൾ

തൃശൂർ : എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രി ക സമർപ്പിച്ചു. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാനെത്തിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ​ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന്‌ സുരേഷ് ​ഗോപി അഭ്യർത്ഥിച്ചു. പ്രകടനത്തിൽ ആയിരക്കണക്കിന് […]

ആലപ്പുഴയിൽ വിദ്യാർത്ഥികളുടെ ഫാൻസി ഡ്രസ്സിനെ ഹമാസ് എന്ന് മുദ്രകുത്തി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ

കായംകുളം : കായംകുളം എം എസ് എം കോളേജ് വിദ്യാർത്ഥികൾ ആർട്സ് ഡേയുമായി ബന്ധപെട്ട് നടത്തിയ ഫാൻസി ഡ്രസ്സിനെ തീവ്രവാദം എന്ന രീതിയിൽ പരാമർശിച്ചിരിക്കുകയാണ് ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥ ശോഭാ സുരേന്ദ്രൻ. പരമ്ബരാഗത ഇൻഡ്യൻ വേഷങ്ങളടക്കം വിവിധ വേഷങ്ങളിട്ട് യുവാക്കള്‍ നടത്തിയ ആഘോഷ പരിപാടിയില്‍ നിന്ന് ഹമാസ് യൂണിഫോമിനെ അനുകരിച്ചുള്ളതിൻ്റെ ദൃശ്യമെടുത്താണ് എക്സില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ അന്വേഷണ ഏജൻസിയെയും (എന്‍ഐഎ) ടാഗ് ചെയ്താണ് പോസ്റ്റ്‌.”ഹമാസ് ആലപ്പുഴയിലോ? വോട്ടിനുവേണ്ടി കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദ സംഘടനയായ എസ്ഡിപിയെ പിന്തുണക്കുകയും അവർ ഹമാസ് […]

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്. […]

ഓടുന്ന ട്രെയിനിലിൽ നിന്ന് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

  തൃശൂർ:  ഓടുന്ന ട്രെയിനിൽ നിന്ന് ചാലക്കുടിപുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്.  മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് മരിച്ചത്.  ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം നിമിഷങ്ങൾ കൊണ്ട് കിഷൻ മുങ്ങി മരിക്കുകയായിരുന്നു.  

ട്രെയിനിൽ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം ; ഭിന്നശേഷിക്കാരൻ്റെ ആക്രമണത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റു

തിരുവനന്തപുരം : ട്രെയിനിൽ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ നേരെ ആക്രമണമുണ്ടായത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ ടിടിഇ വിനോദ് കൊല്ലപ്പെട്ടിരുന്നു അതിൻ്റെ നടുക്കം മാറും മുൻപാണ് ഈ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും […]

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  മേലുക്കാവ്: വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലില്‍ വീട്ടില്‍ അരുണ്‍ ചെറിയാനെയാണ് (28) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത് പ്രതി പെൺകുട്ടിക്ക് വിവാഹം വാഗ്ദാനം നൽകി 2019 മുതൽ പീഡിപിച്ച് വരുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ വിവാഹo കഴിക്കില്ലെന്നും പറഞ്ഞ് കടന്നു കളഞ്ഞു. ഇതുമൂലം പെൺകുട്ടി മേലുക്കാവ് പോലീസിൽ പരാതി നൽകി ഇതറ പ്രതി സ്ഥലത്ത് നിന്ന് ഒളിവിൽ പോയി. പിന്നീട് നടത്തിയ തിരച്ചിലില്‍ ഇയാള്‍ വിദേശത്തേക്ക് പോകാൻ മെഡിക്കല്‍ ചെക്കപ്പിനായി ഡല്‍ഹിയില്‍ […]

നാടൻ ബോംബ് പൊട്ടി 17 കാരന്റെ കൈപ്പത്തി അറ്റു : 4 പേർക്ക് പരിക്ക്

  തിരുവനന്തപുരം:മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്.

വീണ്ടും ട്രെയിനിൽ ടിടിഇക്ക് നേരെ ആക്രമണം: ജനശതാബ്ദിയിലെ ടി ടി ഇ ജെയ്സൺ തോമസിനാണ് പരിക്കേറ്റത്.

  തിരുവനന്തപുരം : തിരുവനന്തപുരം -കണ്ണൂർ ജനശതാബ്‌ദിയിൽ ടിടിഇക്ക് നേരെ ആക്രമണം. ജനശതാബ്ദിയിലെ ടി ടി ഇ ജെയ്സൺ തോമസിനാണ് പരിക്കേറ്റത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിൽനിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇതിനു പിന്നാലെ അക്രമി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. ട്രെയിനിന്റെ വാതിൽക്കൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാടകനോടു ടിടിഇ ആയ ജെയ്സൻ തോമസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണു പ്രകോപനമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ടിടിഇയുടെ നിർദ്ദേശം പാലിക്കാൻ ഇയാൾ തയാറായില്ല. മാത്രമല്ല, ടിടിഇയെ ആക്രമിക്കുകയും ചെയ്തു. ജയ്‌സന്റെ മുഖത്തു മാന്തിയായിരുന്നു ആക്രമണം. […]

ലോക്സഭാ തെരഞ്ഞെടുപ്പ്: വിധിയെഴുതുക രണ്ടേമുക്കാൽ കോടി വോട്ടർമാർ

  തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും. മാര്‍ച്ച്‌ 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച്‌ 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മാര്‍ച്ച്‌ 15 വരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 4.18 ലക്ഷം വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്താനായത്. അതിനിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 234 […]

വേനലവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്

  കോഴിക്കോട് : വേനലവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് കേരള പോലീസിന്റെ ജാഗ്രത മുന്നറിയിപ്പ്. വേനൽ അവധിക്കാലത്ത് ദൂരെ എവിടെയെങ്കിലും യാത്ര പോകുന്നവർ വിവരം പോലീസിനെ അറിയിച്ചാൽ 14 ദിവസം വരെ വീടും പരിസരവും നീരീക്ഷണത്തിലായിരിക്കുംമെന്ന് പോലീസ് അറിയിച്ചു. നിരവധി തട്ടിപ്പുകളും, മോഷണവും നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജാഗ്രത നിർദേശവുമായി പോലീസ് എത്തിയിരിക്കുന്നത്.  കേരള പോലീസിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് വിവരം കൈമാറിയത്. ഫെയ്സ് ബുക്ക് കുറിപ്പ് പൂർണ രൂപത്തിൽ, വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ […]