play-sharp-fill

കേസ് അന്വേഷണം വൈകുംതോറും തെളിവുകള്‍ ഇല്ലാതാകും ; സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു ; സിദ്ധാര്‍ത്ഥന്റെ പിതാവ് ഹൈക്കോടതിയില്‍ ; ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയില്‍. കേസ് അന്വേഷണം വൈകുംതോറും തെളിവുകള്‍ ഇല്ലാതാകും. സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. സിദ്ധാർത്ഥൻ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. സിദ്ധാർത്ഥന്റെ മുറിയിലെത്തിയ ജയപ്രകാശ്, മകന്റെ ഓർമ്മകളിൽ, മരവിച്ച മനസ്സോടെ ജയപ്രകാശ് കുറെനേരം നിശ്ശബ്ദം ഇരുന്നു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി കോളജ് കാംപസിലെ ഹോസ്റ്റലിൽ […]

ആറാം ക്ലാസുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലി; കെ.എസ്.എഫ്.ഇയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,500 രൂപ മുതല്‍ 42,900 രൂപ വരെ ശമ്പളം ; ഇപ്പോള്‍ അപേക്ഷിക്കാം

സ്വന്തം ലേഖകൻ കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് (KSFE) ഇപ്പോള്‍ പ്യൂണ്‍/ വാച്ച്മാന്‍ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പി.എസ്.സി വഴിയാണ് നിയമനം നടക്കുന്നത്. കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും ക്ഷണിക്കുന്ന നേരിട്ടുള്ള നിയമനമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് നിയമനം നടത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 2- 2024 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. തസ്തിക ആൻഡ് ഒഴിവ് കെ.എസ്.എഫ്.ഇക്ക് കീഴില്‍ പ്യൂണ്‍/ വാച്ച്മാന്‍ (കെ.എസ്.എഫ്.ഇയിലെ […]

കേരളത്തിന് ഭീഷണിയായി അന്യസംസ്ഥാന ക്രിമിനലുകൾ, കേരളത്തിൽ ആകെ 35 ലക്ഷത്തോളം പേർ ; കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് 10, 546 പേർ ; ടി.ടി.ഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊന്നതും വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തിൽ ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീതി പരത്തുന്നു. തൃശൂർ വെളപ്പായയിൽ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തിൽ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം. ബഹുഭൂരിപക്ഷവും പ്രശ്നക്കാർ അല്ലാത്തതിനാൽ ആ വിശ്വാസം മുതലെടുത്താണ് ക്രിമിനലുകൾ ചുവടുറപ്പിക്കുന്നത്. 2016 മുതൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് 10, 546 അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി […]

യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; പ്രതിയെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

കറുകച്ചാൽ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൂവപ്പള്ളി ലക്ഷംവീട് കോളനിയിൽ മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ആലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ  പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ, എസ്.ഐ സന്തോഷ്‌ , സി.പി.ഓമാരായ വിവേക്, അൻവർകരീം, സിജു സി.എ എന്നിവരാണ് അന്വേഷണ സംഘത്തിൽ […]

20 ലക്ഷത്തിന്റെ ഇന്നോവ കാര്‍ ; എട്ടുപവന്‍ സ്വര്‍ണം ; കൈയില്‍ പതിനായിരം രൂപ ;43,300 രൂപയുടെ നിക്ഷേപം ; 26.33 ലക്ഷത്തിന്റെ ബാധ്യത ; കെട്ടിവെക്കാനുള്ള പണം കൈമാറിയത് കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് സ്വന്തമായി ഇരുപത് ലക്ഷത്തിന്റെ ഇന്നോവയും കൈവശം പതിനായിരം രൂപയുമാണ് ഉള്ളതെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ഭര്‍ത്താവിന്റെ കൈവശമുള്ളത് 15,000രൂപയാണ്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്. ശോഭയ്ക്ക് 64 ഗ്രാം സ്വര്‍ണാഭരണമുള്ളപ്പോള്‍ ഭര്‍ത്താവിന് 20 ഗ്രാം സ്വര്‍ണമുണ്ട്. ശോഭയ്ക്ക് ഇപ്പോള്‍ ഒന്നരലക്ഷവും ഭര്‍ത്താവിന് 2.30 ലക്ഷവും വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. കൃഷിഭൂമിയല്ലാത്ത 39 സെന്റ് സ്ഥലം ശോഭയ്ക്കുണ്ട്. ഭര്‍ത്താവിന് 18 സെന്റ് കൃഷിയിതര ഭൂമിയുണ്ട്. ഭര്‍ത്താവിന് മാരുതി […]

മാലം സുരേഷ് അബ്കാരി കേസിൽ റിമാൻഡിൽ; അനധികൃതമായി വീട്ടിൽ സൂക്ഷിച്ചത് 16 ലിറ്റര്‍ വിദേശമദ്യം ; കൂട്ടത്തില്‍ പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാൻ സാധിക്കുന്ന 25കുപ്പി മദ്യവും ; സുരേഷ് കോട്ടയം സബ് ജയിലിൽ

കോട്ടയം: ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിനെ അനധികൃതമായി 16 ലിറ്റർ വിദേശമദ്യം കൈവശം വെച്ച കേസിൽ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെള്ളകം സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിന്റെ വീട്ടില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡ് നടക്കുന്നതിനിടെയാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 10 ബോട്ടിലുകളും പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള 25 കുപ്പി മദ്യവും, പട്ടാളക്കാർക്ക് ഉപയോഗിക്കാനുള്ള മദ്യവും സുരേഷിൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. കേരള […]

അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; അമ്പതോളം പേര്‍ ആശുപത്രിയില്‍

കാസർകോട് : കാസർകോട് പാലായില്‍ അന്നദാനത്തില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. നീലേശ്വരം പാലായിലെ തറവാട്ടില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച്‌ നടത്തിയ അന്നദാനത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അൻപതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.

കൊടും ചൂടില്‍ നേരിയ ആശ്വാസം…! തലസ്ഥാനത്ത് തക‍ര്‍പ്പൻ മഴ; വരും മണിക്കൂറില്‍ നാല്‌ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തന്നെ തിരുവനന്തപുരത്ത് തക‍ർപ്പൻ മഴ. വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാനത്ത് മഴ ആരംഭിച്ചത്. മൂന്ന് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിലാണ് തിരുവനന്തപുരത്ത് മഴ സാധ്യത പ്രവചിച്ചിരുന്നത്. ഇതോടെ ജില്ലയിലെ കൊടും ചൂടില്‍ നേരിയ ആശ്വാസമായി. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ […]

വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ പണം തന്നില്ലങ്കിൽ താൻ കാനഡക്ക് പോക്കുണ്ടാകില്ല; ഇവിടെ വരുന്നവരിൽ നിന്നേ ഞങ്ങൾക്ക് പണം പിരിക്കാൻ പറ്റു; വില്ലേജ് ഓഫീസിലെ വൈദ്യുതി ചാർജ് അടയ്ക്കാൻ യുവാവിൽ നിന്ന് 1300 രൂപ കൈക്കൂലി വാങ്ങി; ഞീഴൂർ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടി വിജിലൻസ്

കടുത്തുരുത്തി : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ  കമ്പനിപ്പടി മങ്ങാട് കുറുമുള്ളീൽ ജോർജ് ജോണാണ് പിടിയിലായത്.   കുറവിലങ്ങാട് സ്വദേശിയായ യുവാവ് കാനഡയിൽ പോകുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിനായി പാലാ ആർ ഡി ഒ ഓഫീസിൽ  അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആർ ഡി ഒ  ഓഫീസിൽ സമർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർ ജോർജ് ജോൺ യുവാവിൽ നിന്ന് കൈക്കുലിയായി 1300 രൂപ ആവശ്യപ്പെടുകയായിരുന്നു. വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ […]

ഭൂമി വാങ്ങുമ്പോൾ ശ്രദ്ധിക്കുക: കുഴപ്പത്തിലാവരുത്: സർക്കുലർ ഇറക്കി സർക്കാർ

  കൊച്ചി; സംസ്ഥാനത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു. ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി. വികസന അനുമതിപത്രമോ (ഡെവലപ്മെന്റ് പെർമിറ്റ്) ലേ ഔട്ട് അനുമതിയോ ഇല്ലാതെ ഭൂമി പ്ലോട്ടുകളാക്കുന്നതായി വിവരം കിട്ടിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്റ്റോപ്പ് മെമ്മോ നൽകണം. ഭൂമി പ്ലോട്ടാക്കി വിൽക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിച്ചു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ, 2019ലെ ചട്ടം 4, റിയൽ […]