play-sharp-fill

വരാൻ പോകുന്നത് കൊവിഡിനേക്കാള്‍ ഭീകരമായ പകര്‍ച്ചവ്യാധി; പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; വൈറസിന്റെ വകഭേദം വളരെ പെട്ടെന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തൽ

ഡല്‍ഹി: കൊവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്‌5എൻ1 വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്. പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാല്‍ ഉത്പാദന കേന്ദ്രത്തിലെ […]

നടന്നത് ഗുരുതര വീഴ്ച…! ഗുരുവായൂര്‍ പാസഞ്ച‍ര്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പാഞ്ഞു; തെറ്റ് മനസിലായപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി; അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍

കൊച്ചി: എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. ഇന്ന് രാത്രിയില്‍ ചൊവ്വര സ്റ്റേഷനില്‍ നിര്‍ത്താതെയാണ് ട്രെയിൻ മുന്നോട്ട് പാഞ്ഞത്. ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനില്‍ ഇറങ്ങാൻ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഇറങ്ങാനോ ചൊവ്വരയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനോ കഴിഞ്ഞില്ല. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കൂരിരുട്ടില്‍ ഒരു കിലോമീറ്റര്‍ ദൂരെ മാറി ട്രെയിനില്‍ നിന്ന് ഇറങ്ങി. പിന്നീടാണ് ട്രെയിൻ […]

ശശാങ്ക് ഷോ..! തട്ടകത്തില്‍ വീണ് ഗുജറാത്ത്; അവസാന ഓവറില്‍ പഞ്ചാബ് കിംഗ്‌സിന് നാടകീയ ജയം; ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ രണ്ടാം തോല്‍വി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 17ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ ജയം. ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സിനെ 3 വിക്കറ്റിനാണ് പഞ്ചാബ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 4 വിക്കറ്റിന് 199 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 1 പന്തും 3 വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്. ശശാങ്ക് സിങ്ങിന്റേയും (61*) അഷുതോഷ് ശര്‍മയുടേയും (31) പ്രകടനമാണ് പഞ്ചാബിന് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയരായ ഗുജറാത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹ പുറത്തായി. […]

യു ഡി എഫ് പ്രവർത്തകർ ഭഗീരഥ പ്രയത്നം ഏറ്റെടുക്കേണ്ടിവരും;  അപരന്മാരോട് അപരന്മാർ…; സ്ഥാനാർത്ഥികൾക്ക് അപരൻമാർ പതിവ് ; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാർ ; ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദനയാകാൻ സാധ്യത

സ്വന്തം ലേഖകൻ കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയം അവസാനിച്ചപ്പോൾ കോട്ടയത്തെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് 2 അപരന്മാർ. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് പുറമേ ഫ്രാൻസിസ് ഇ ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിങ്ങനെ 2 പേർ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് ഇതുവരെ ചിഹ്നവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദന സൃഷ്ടിച്ചേക്കും. വോട്ടിംഗ് യന്ത്രത്തിലും […]

കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയത; മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകം ; വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധം ; റിയാസ് മൗലവി വധക്കേസ് ; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സ്വന്തം ലേഖകൻ കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നുവെന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതിവിധി നിയമ വിരുദ്ധവും അനുചിതവും. നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണ് കോടതി വിധി. അതിനാല്‍ പ്രതികളെ വെറുതെവിട്ട വിധി […]

ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ? ഒന്നു മനസ്സുവച്ചാല്‍, പകല്‍ ചെയ്യാവുന്ന കുറെയേറെ പ്രവൃത്തികള്‍ വൈകീട്ട് 6 മുതല്‍ 11 വരെയുള്ള സമയത്ത് ഒഴിവാക്കാം ; വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ഇത് സംഭവിക്കുന്നത് വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോള്‍ട്ടേജില്‍ ഗണ്യമായ കുറവുണ്ടാവുന്നതിനാലാണുമാണ് കെഎസ്ഇബി അറിയിപ്പില്‍ പറയുന്നു. ”ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി ചാര്‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ […]

കോട്ടയം ജില്ലയിൽ നാളെ (05/04/2024) കുമരകം, തൃക്കൊടിത്താനം, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (05/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ 05 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അച്ചൻപടി, പറപ്പാട്ടുപടി, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (05.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി […]

ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ പണവും മറ്റും വസ്തുക്കളും ; മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യ വിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യ വിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് […]

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 290 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു ; ആകെ 499 പത്രികകള്‍ ; കോട്ടയത്ത് അവസാന ദിനം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് എട്ടു പേര്‍; കോട്ടയത്തെ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് 17 സ്ഥാനാര്‍ത്ഥികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു. കോട്ടയം മണ്ഡലത്തിൽ 17 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച എട്ടു പേർ കൂടി പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ഫ്രാൻസിസ് ജോർജ്ജ് (കേരള കോൺഗ്രസ്), പി.ഒ. പീറ്റർ (സമാജ്‌വാദി ജന പരിഷത്ത്), ചന്ദ്രബോസ് പി. (സോഷ്യലിസ്റ്റ് […]

കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു ; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാള്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശ്ശൂർ: കണ്ടൈനർ ലോറിയില്‍ നിന്ന് ടയർ ഊരിത്തെറിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത്. 45 വയസായിരുന്നു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം.കോയമ്ബത്തത്തൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചതിരിഞ്ഞ് 3.10 നായിരുന്നു അപകടം.