നടന്നത് ഗുരുതര വീഴ്ച…! ഗുരുവായൂര്‍ പാസഞ്ചര്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പാഞ്ഞു; തെറ്റ് മനസിലായപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി; അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍
കൊച്ചി: എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി.
ഇന്ന് രാത്രിയില്‍ ചൊവ്വര സ്റ്റേഷനില്‍ നിര്‍ത്താതെയാണ് ട്രെയിൻ മുന്നോട്ട് പാഞ്ഞത്. ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനില്‍ ഇറങ്ങാൻ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഇറങ്ങാനോ ചൊവ്വരയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനോ കഴിഞ്ഞില്ല.
സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കൂരിരുട്ടില്‍ ഒരു കിലോമീറ്റര്‍ ദൂരെ മാറി ട്രെയിനില്‍ നിന്ന് ഇറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീടാണ് ട്രെയിൻ പിന്നോട്ടെടുത്തത്. കൂരിരുട്ടില്‍ ദൂരെ ഇറങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോള്‍ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെയാണ് പിന്നീട് ട്രെയിൻ സ്റ്റേഷനില്‍ എത്തിയത്. ട്രെയിൻ വൈകിയാണ് പിന്നീട് സര്‍വീസ് നടത്തിയത്.