play-sharp-fill

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ പാസ്സ്‌വേർഡ് ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് ജൂൺമാസത്തോടെ തടയുമെന്ന് ഡിസ്നി സി ഇ ഒ ബോബ് ഇഗർ

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ.ഉപയോഗിക്കുന്നതിനായി നിശ്ചിത മാസത്തേക്ക് നമ്മൾ പണം മുടക്കി പ്രീമിയം റീച്ചാർജ് ചെയ്ത് ഇടേണ്ടതുണ്ട്. എന്നാൽ റീചാർജ് ചെയ്ത് ഒരാൾക്ക് തന്റെ ഐഡിയും പാസ്‌വേഡും മറ്റുള്ളവർക്ക് കൊടുത്ത് അവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഏകദേശം അഞ്ചു പേർക്കോളം ഇങ്ങനെ ഐ ഡി ഷെയർ ചെയ്യാൻ സാധിക്കും. എന്നാൽ ഇതിനൊരു തടയിട്ടിരിക്കുകയാണ് ഹോട്സ്റ്റാർ.ഈ വർഷം ജൂൺ മാസത്തോടുകൂടി ഇങ്ങനെ ഷെയർ ചെയ്ത് ഉപയോഗിക്കുന്നവരെ തടയും എന്നാണ് ഡിസ്നി യുടെ സി ഇ ഒ ആയിട്ടുള്ള […]

വിദ്യാഭ്യാസത്തിൻറെ കാര്യത്തിലും സ്ഥാനാർത്ഥികളിൽ മുൻപൻ ശശിതരൂർ തന്നെ

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂർ തന്നെയാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്‌നോളജിയില്‍ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ […]

വർക്കലയിൽ സർഫിംഗിനിടെ വിദേശ പൗരൻ മരിച്ചു

തിരുവനന്തപുരം : വർക്കലയിൽ സർഫിംഗിനിടെ വിദേശ പൗരൻ മരിച്ചു. ഇംഗ്ലണ്ട് സ്വദേശി ജോയ് റോൺ ടൈലർ (52) ആണ് മരിച്ചത്. വർക്കല പാപനാശം ബീച്ചിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പാപനാശം കടലിലെ സർഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ​ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും. ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീണ്ടും ഒരു മരണം

  വാൽപ്പാറ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീണ്ടും ഒരു മരണം കൂടി. തമിഴ്നാട് സ്വദേശി അരുൺ (48) ആണ് മരിച്ചത്. വാൽപ്പാറ മുരളി എസ്റ്റേറ്റിൽ തേയിലക്ക് മരുന്ന് അടിക്കുന്നതിനിടെയിലാണ് അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. വയറിൽ കുത്തേറ്റാണ് അരുൺ മരിച്ചത്.

വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട് : പെരുമണ്ണ പാറമ്മലിൽ വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമണ്ണ മാങ്ങോട്ടിൽ വിനോദ് (44)ആണ് മരിച്ചത്. ഇയാൾ വീടിന് തീയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു, ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം വ്യക്തമല്ല. പന്തീരങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തില്‍ 11.35 ശതമാനം കുറവ്

  വേനൽ കടുത്തതോടെ പാലുത്പാദനത്തിൽ 11.35 ശതമാനം കുറവാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2023 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മില്‍മയുടെ പ്രതിദിന സംഭരണം ശരാശരി 13.48 ലക്ഷം ലിറ്ററായിരുന്നു. 2024 ഫെബ്രുവരിയില്‍ ഇത് 11.95 ലക്ഷം ലിറ്ററായി കുറഞ്ഞു. അതായത് 1.52 ലക്ഷം ലിറ്ററിന്റെ കുറവാണ്സംഭവിച്ചിരിക്കുന്നത്. പാല്‍ ഉത്പാദനത്തിലെ കുറവ് പരിഹരിക്കാൻ ക്ഷീരവികസനവകുപ്പും മില്‍മയും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മില്‍മ കാലിത്തീറ്റ, പുല്ല്, ചോളത്തണ്ട് എന്നിവ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. എങ്കിലും വേനല്‍ക്കാലത്തെ പാല്‍ ഉത്പാദനം കൂട്ടാനായിട്ടില്ല. അതേസമയം വേനല്‍ക്കാലത്ത് പാല്‍ ഉത്പാദനം കുറയുന്നതിനാല്‍ ക്ഷീരകർഷകർക്കുണ്ടാക്കുന്ന […]

പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ സൗകര്യമില്ല,സഞ്ചാരികൾ ദുരിതത്തിൽ ; അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ഇലവീഴാപൂഞ്ചിറ

കോട്ടയം : ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇവിടേക്കുള്ള റോഡൊക്കെ അടിപൊളിയായതോടെ ഇലവീഴാപൂഞ്ചിറയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.  എന്നാൽ ഇവിടെ എത്തുന്ന സഞ്ചാരികള്‍ അസൗകര്യത്തില്‍ വീർപ്പുമുട്ടുകയാണ്. ഇവിടെ എത്തിയാൽ ഒന്ന് മൂത്രമൊഴിക്കാൻപോലും സൗകര്യമില്ല എന്നതാണ് സത്യം.  കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറയില്‍ അവധി ദിവസങ്ങളിൽ ഒട്ടനവധി പേരാണ് എത്തുന്നത്. മാണി സി. കാപ്പൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇങ്ങോട്ടുള്ള വഴികള്‍ സൂപ്പർ ആക്കിയെങ്കിലും പൂഞ്ചിറയിലെത്തുന്നവർക്ക് പ്രത്യേകിച്ച്‌ വനിതകള്‍ക്ക് ഒന്നു വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യമില്ല.കോട്ടയം […]

എടിഎമ്മുകളിൽ ഇനിമുതൽ യുപിഐ വഴിയും പണം നിക്ഷേപിക്കാം ; പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

ഡൽഹി : കാർഡ് ഉപയോഗിക്കാതെ എടിഎം കളിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഉള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആർബിഐ.പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും.ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും കൂടിയാണ് തീരുമാനം. യു.പി.ഐയുടെ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുക്കുമ്ബോള്‍ കാർഡ് ഇല്ലാതെ പണം പിൻവലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകള്‍ക്ക് സൗകര്യപ്രദമാകും.എ.ടി.എമ്മില്‍നിന്ന് യു.പി.ഐ സംവിധാനംവഴിയുള്ള […]

ബി.ജെ.പിയ്‌ക്കെതിരേ വാഷിങ് മെഷീന്‍ പരസ്യവുമായി കോണ്‍ഗ്രസ്

  ന്യൂഡൽഹി: ബിജെപിക്കെതിരെ കോൺഗ്രസ്സിന്റെ പുതിയ പരസ്യം .അഴിമതിക്കെതിരെ വെളിപ്പിച്ചെടുക്കുന്ന വാഷിങ് മെഷിൻ എന്ന ആശയം നൽകിക്കൊണ്ടുള്ള പരസ്യമാണ് കോൺഗ്രസ് പുറത്ത കക്കിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത് പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂറുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി  റിപ്പോര്‍ട്ട് ചെയ്തതിരുന്നു.ഇതിന് പിന്നാലെയാണ് ബി.ജെ.പിയും […]

സമ്പന്നരില്‍ മുന്നില്‍ തരൂര്‍, രാജീവ് ചന്ദ്രശേഖറിന് 23.65 കോടി, സുരേഷ് ഗോപിക്ക് 12.66 കോടി; അടൂര്‍ പ്രകാശിന് 10 കോടിക്ക് മുകളില്‍ ;കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് 7.5 കോടിയുടെ സ്വത്ത് ; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വര്‍ണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം […]