ബി.ജെ.പിയ്‌ക്കെതിരേ വാഷിങ് മെഷീന്‍ പരസ്യവുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി: ബിജെപിക്കെതിരെ കോൺഗ്രസ്സിന്റെ പുതിയ പരസ്യം .അഴിമതിക്കെതിരെ വെളിപ്പിച്ചെടുക്കുന്ന വാഷിങ് മെഷിൻ എന്ന ആശയം നൽകിക്കൊണ്ടുള്ള പരസ്യമാണ് കോൺഗ്രസ് പുറത്ത കക്കിരിക്കുന്നത്.
വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്
പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂറുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട് ചെയ്തതിരുന്നു.ഇതിന് പിന്നാലെയാണ് ബി.ജെ.പിയും അഴിമതിയും.പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പങ്കു വെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group