play-sharp-fill

ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു ; ഭർതൃമാതാവ് വിളിച്ചു ഭീഷണിപ്പെടുത്തി ; മകളെ കൊന്നശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കാസർകോട്∙ മൂളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്മഹത്യ ചെയ്തത്. ഭർത്താവ് ശരത്തും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്റെ ആരോപണം. മരണത്തിനു തൊട്ടുമുൻപും ഭർതൃമാതാവ് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി രാമചന്ദ്രൻ പറയുന്നു. കിടപ്പു മുറിയിൽ മകൾ ശ്രീനന്ദനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞരമ്പ് മുറിച്ച് വീടിനു മുൻവശത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. നാലു […]

ക്ഷേത്രദര്‍ശത്തിനായി പോകുന്നതിടെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; റോഡില്‍ തെറിച്ചുവീണ അച്ഛനും മകനും ലോറിയിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ മീന്‍ വില്‍പ്പനക്കാരന്റെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അതുവഴി കടന്നവന്ന ലോറി നിയന്ത്രണം വിട്ട് ശരീരത്തിലൂടെ കയറുകയായിരുന്നു. പുറക്കാട് പുന്തലകളത്തില്‍ പറമ്പില്‍ സുദേവ് (42) മകന്‍ ആതിദേവ് (12) എന്നിവരാണ് മരിച്ചത് . സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പുറക്കാടിന് സമീപം ഇന്നു രാവിലെ ആയിരുന്നു അപകടം. സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു. മകനെ […]

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം ; ജോലിയല്ല പണി കിട്ടും ;  ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യാജ ജോലി വാ​ഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്നു കൂടുതൽ പണം സമ്പാദിക്കാം എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം ജോലി വാ​ഗ്ദാനങ്ങളോടു ശ്രദ്ധാപൂർവം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കുറിപ്പ് വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം […]

യാത്രക്കാർ അന്നദാതാവ് ; ഡ്രൈവർമാർ മദ്യപിച്ച്‌ വണ്ടിയോടിക്കുന്നത് തടയാൻ  ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധം ; രാത്രി 10 മുതല്‍ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദ്ദേശം ; പരിഷ്‌കാരങ്ങളടങ്ങിയ നിർണായക ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ് ; പ്രധാന നിർദ്ദേശങ്ങള്‍ ഇപ്രകാരം

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കെഎസ്‌ആർടിസിയെ പുതുക്കി, രക്ഷപ്പെടുത്തിയെടുക്കുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന് പിന്നാലെ പരിഷ്‌കാരങ്ങളടങ്ങിയ നിർണായക ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. യാത്രക്കാർക്ക് ഗുണകരമാകുന്ന കാര്യങ്ങളാണ് ഇതിലേറെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ കൈകാണിച്ചാല്‍ സീറ്റുണ്ടെങ്കില്‍ ഏതു സ്ഥലത്തും ബസ് നിർത്താനുള്ള നിർദ്ദേശമടക്കം ഉത്തരവിലുണ്ട്. മിന്നല്‍ സർവീസുകള്‍ ഒഴികെയുള്ള ബസുകള്‍ക്കാണ് ഈ നിർദ്ദേശം ബാധകം. രാത്രി 10 മുതല്‍ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദ്ദേശമുണ്ട്. ഭക്ഷണത്തിനായി ബസ് നിർത്തുന്നത് വൃത്തിയുള്ള ശുചിമുറികള്‍ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികള്‍ […]

അച്ഛനേക്കാള്‍ വരുമാനം മക്കൾക്ക്; നടന്‍ ജി.കൃഷ്ണകുമാറിന്‍റെ വാര്‍ഷിക വരുമാനം 10.46 ലക്ഷം രൂപ;മക്കള്‍ക്ക് 1.03കോടി രൂപ; ആകെ ആസ്തി 1.06 കോടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടന്‍ ജി.കൃഷ്ണകുമാറിന്‍റെ അഹാദിഷിക എന്ന വിളിപ്പേരുള്ള നാലുമക്കളെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അടി, ലൂക്കാ തുടങ്ങിയ സിനിമകളിലൂടെയും യുട്യൂബിലെ നല്ല കണ്ടന്റുകളിലൂടെയും ശ്രദ്ധ നേടിയ അഹാന കൃഷ്ണയും അനിയത്തിമാരും സോഷ്യല്‍ മീഡിയ താരങ്ങളാണ്. കുടുംബത്തിലെ ആറുപേരും ഒരു ലക്ഷത്തിനു മുകളില്‍ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബേഴ്സ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിവാദങ്ങളിലൂടെയും കുടുംബം ശ്രദ്ധ നേടിയിരുന്നു. പറഞ്ഞുവരുന്നത് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഇവരുടെ അച്ഛന്‍ കൃഷ്ണകുമാറിന്‍റെ സത്യവാങ്മൂലത്തില്‍ നല്‍കിയ വരുമാനവിവരങ്ങളെക്കുറിച്ചാണ്. 10.46 ലക്ഷം രൂപയാണ് കൃഷ്ണകുമാറിന്‍റെ വാര്‍ഷിക വരുമാനം. ഭാര്യ സിന്ധു […]

ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉള്‍പ്പെട്ട കേസുകളുടെ എണ്ണത്തിൽ വൻ വർധന; പിഴയായി നേടിയത് 300 കോടി; കണക്കുകള്‍ പുറത്തുവിട്ട് റെയില്‍വേ

ഡൽഹി: സെൻട്രല്‍ റെയില്‍വേ 300 കോടി വരുമാനം നേടി എന്ന് കേള്‍ക്കുമ്പോള്‍ യാത്രാക്കൂലി ഇനത്തിലോ, ചരക്ക് കടത്തില്‍ നിന്നോ നേടിയതാകാം എന്ന് തെറ്റിദ്ധരിക്കേണ്ട. റെയില്‍വേയുടെ പിഴ വരുമാനം മാത്രമാണിത്. 2023-24 സാമ്പത്തിക വർഷത്തില്‍, സെൻട്രല്‍ റെയില്‍വേ മെയില്‍, എക്സ്പ്രസ്, ലോക്കല്‍ ട്രെയിൻ സർവീസുകളില്‍ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 300 കോടി രൂപയാണ് നേടിയത്. 265 കോടി ലക്ഷ്യമിട്ട സ്ഥാനത്താണ് 300 കോടി രൂപ ലഭിച്ചിരിക്കുന്നത്. ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉള്‍പ്പെട്ട കേസുകളുടെ എണ്ണം […]

ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കില്‍ പോലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി കോടതി

കൊച്ചി: അടുത്ത കാലത്തായി ലിവിങ് ടുഗെതർ ബന്ധങ്ങള്‍ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. രാജ്യത്ത് ആദ്യമായി അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡില്‍ ലിവിങ് ടുഗെതർ ബന്ധങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും അതില്‍ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുകയും ചെയ്തതോടെ ഇത്തരം ബന്ധങ്ങളുടെ നിയമ സാധുതകയും മറ്റ് അവകാശ – ബാധ്യതകളും വലിയ ച‍ർച്ചയായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിധിയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കുറച്ചുകാലം ലിവിങ് ടുഗെതർ ബന്ധത്തില്‍ ഒരുമിച്ച്‌ താമസിച്ച പുരുഷനും സ്ത്രീയും […]

എത്തിയത് രഹസ്യ വിവരത്തെ തുടർന്ന്; കൃഷിയിടത്തിലെ ഷെഡ്ഡില്‍ നിന്നും പിടികൂടിയത് മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും, വെടിയുണ്ടകളും, കാലി കേസുകളും, വെടിമരുന്നും; പ്രതിക്കെതിരെ കേസ്

നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡില്‍ നിന്നും മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും പിടികൂടി. മലപ്പുറം ചോക്കാട് മരുതങ്കാട് സ്വദേശി ജരീറിന്‍റെ പക്കല്‍ നിന്നുമാണ് തോക്കും മ്ലാവിന്‍റെ കൊമ്പും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജരീറിന്‍റെ കൃഷിയിടത്തിലെ ഷെഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കള്ള തോക്കിനൊപ്പം 10 തിരകളും 34 കാലി കേസുകളും 120 ഗ്രാം വെടിമരുന്നും പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. മ്ലാവിനെ വേട്ടയാടിയതിന് വനം വകുപ്പും പ്രതിക്കെതിരെ കേസ് എടുക്കും.

കോട്ടയം ജില്ലയില്‍ താപനില 38.7 ഡിഗ്രി; വരും ദിവസങ്ങളില്‍ നാല്‍പ്പത് ഡിഗ്രി പിന്നിടുമെന്ന് വിലയിരുത്തല്‍; സംസ്ഥാനത്ത് ഏപ്രില്‍ കഠിന വരള്‍ച്ചയുടേത്; കടുത്ത ചൂടും അതിരൂക്ഷ ജലക്ഷാമവും നേരിടും….!

കോട്ടയം: ജില്ലയില്‍ താപനില 38.7 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയർന്നു. വരുംദിവസങ്ങളില്‍ കോട്ടയത്ത് ചൂട് 40 ഡിഗ്രി പിന്നിടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ദിവസമായി 38 ഡിഗ്രി താപനിലയാണു ജില്ലയിലുള്ളതെന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു. ഏപ്രില്‍ മാസം കഠിനമായ വരള്‍ച്ചമാസമായി മാറിയേക്കാമെന്നാണു കരുതുന്നത്. നെല്ലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള വിളകളുടെ ഉല്‍പാദനം കുറഞ്ഞേക്കാം. പസിഫിക് സമുദ്ര താപനില കൂട്ടുന്ന എല്‍നിനോയ്‌ക്കൊപ്പം പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ചേർന്നാണു ചൂടു രൂക്ഷമായി മാറിയതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇടയ്ക്ക് വേനല്‍ മഴ പെയ്‌തെങ്കിലും പിന്നാലെ ചൂട് കനത്തു. […]

സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർക്ക് വാട്സ്‌ആപ്പിലൂടെ ഭീഷണി; ചാണക സംഘിയെന്ന് അധിക്ഷേപിച്ചു; തിരുവല്ല സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർക്ക് വാട്സ്‌ആപ്പിലൂടെ അധിക്ഷേപ സന്ദേശം. ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജയ് എം.കൗളിൻ്റെ ഔദ്യോഗിക വാട്സ് ആപ്പിലാണ് ഭീഷണി സന്ദേശം എത്തിയത്. ആറ്റിങ്ങലിലെ ഇരട്ട വോട്ട് വിഷയത്തിലായിരുന്നു ഭീഷണിപെടുത്തല്‍. ചാണക സംഘിയെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറെ അധിക്ഷേപിക്കുകയും ചെയ്തു. തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തു.