play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം  (7/04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം  (7/04/2024) 1st Prize Rs :70,00,000/- AY 174158 (ERNAKULAM)   Cons Prize-Rs :8,000/- AN 174158 AO 174158 AP 174158 AR 174158 AS 174158 AT 174158 AU 174158 AV 174158 AW 174158 AX 174158 AZ 174158   2nd Prize Rs :5,00,000/- AN 381793 (THIRUVANANTHAPURAM)   3rd Prize Rs :1,00,000/- AN 406881 AO 673169 […]

പാനൂർ ബോംബ് സ്ഫോടനം സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ല ; സ്‌ഫോടനം നടന്നത് ബിജെപി പ്രവർത്തകന്റെ വീട്ടിൽവച്ച് : പി ജയരാജൻ

കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലോ സുഹൃത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും മരിച്ചവരുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിൽ സിപിഐഎം എന്തിനാണ് മറുപടി പറയുന്നതെന്നും പാനൂർ സ്‌ഫോടനത്തിൽ മരിച്ചവരുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടില്ലെന്നും പി ജയരാജൻ പറഞ്ഞു. സ്ഫോടനത്തിൽ പരുക്കേറ്റവർ പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ്. സ്ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിൽ വെച്ചാണ് സ്ഫോടനെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ ഉടമസ്ഥനായ ബിജെപി പ്രവർത്തകനാണ് പരിക്കേറ്റവരെല്ലാം സിപിഐഎം പ്രവർത്തകനാണെന്ന് […]

അഞ്ചു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല, വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി ഏറ്റുമാനൂർ – അതിരമ്പുഴ റോഡിൽ ഉപേക്ഷിക്കപ്പെട്ട കാർ

ഏറ്റുമാനൂർ : വർഷങ്ങളോളമായി വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാർ. ഏറ്റുമാനൂർ – അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തിനും കോടതിപ്പടിക്കും ഇടയിലാണ് നാനോ കാർ അഞ്ചുവർഷത്തോളമായി അനാഥമായി  കിടക്കുന്നത്. രണ്ടുവർഷം മുൻപ് വഴിവക്കുകള്‍ വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കാർ നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നതായി അതിരമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബിജു വലിയമല പറഞ്ഞു. ഇത്രയേറെക്കാലം റോഡരികില്‍ വാഹനം അനാഥമായി കിടന്നിട്ടും ഉടമയെ കണ്ടെത്താനോ വാഹനം നീക്കം ചെയ്യാനോ അധികൃതർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതിനു തൊട്ടടുത്താണ് രണ്ടാഴ്ച മുൻപ് മറ്റൊരു കാർ അപകടത്തില്‍പ്പെട്ട  റോഡരികില്‍ കിടക്കുന്നത്. ഇതിന്‍റെയും […]

സജി മഞ്ഞക്കടമ്പിലിന്റെ രാജി യുഡിഎഫിന്റെ പതനമാണ് സൂചിപ്പിക്കുന്നത്; രാജിവെച്ചത് മികച്ച സംഘാടകനും പൊളിറ്റിക്കല്‍ ക്യാപ്റ്റനും ; സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി

കോട്ടയം: യുഡിഎഫിൽ നിന്ന് രാജി വെച്ച സജി മഞ്ഞക്കടമ്പലിനെ പുകഴ്‌ത്തി ജോസ് കെ  മാണി. മികച്ച സംഘാടകനും പൊളിറ്റിക്കല്‍ ക്യാപ്റ്റനുമാണ് പുറത്ത് വന്നതെന്നാണ് ജോസ് കെ മാണിയുടെ പരാമർശം. പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി. സജിമോൻ മാത്രമല്ല നിരവധി നേതാക്കള്‍ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത ആളാണ് സജി മഞ്ഞകടമ്പിൽ. ആ പാർട്ടിയുടെ […]

അരുണാചൽ പ്രദേശിൽ ദമ്പതികളും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം വഴിത്തിരിവിലേക്ക്, കോട്ടയം സ്വദേശി നവീനാണ് ആര്യയ്ക്ക് ഇമെയിൽ അയച്ചത്

കോട്ടയം: അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ കോട്ടയം സ്വദേശി നവീന്റെ വീട്ടിൽ അനേക്ഷണം പുരോഗമിക്കുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ ആര്യക്ക് ലഭിച്ച ഇ-മെയിലുകള്‍ക്ക് പിന്നില്‍ നവീനെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, നവീന്റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണം അന്ധവിശ്വാസത്തെ തുടർന്നാണെന്നുള്ള തെളിവുകൾ ലഭിച്ചു. നവീനാണ് ഡോണ്‍ബോസ്‌കോ എന്ന പേരില്‍ ആര്യക്ക് ഇ-മെയില്‍ അയച്ചത്. നവീന്റെ കാറില്‍ നിന്ന് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും കണ്ടെടുത്തു. ആര്യക്ക് വന്ന ഇ-മെയിലിലും ഇവയേക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതോടെയാണ് മെയിലുകള്‍ അയച്ചത് നവീന്‍ തന്നെയാണെന്ന […]

മലയാളി നഴ്‌സിന്റെ മരണം ; കാമുകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ്, പ്രതി കുറ്റം സമ്മതിച്ചു

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ മരണം കൊലപാതകം. പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയും പ്രതിയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു.മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു.  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക […]

തൃശ്ശൂർ കോർപറേഷനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; ആരോഗ്യവിഭാഗത്തിലെ താല്‍ക്കാലിക ഡ്രൈവറാണ് മരിച്ചത്

തൃശൂര്‍ : കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്‍റെ താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍. എന്താണ് മരണത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ല. മൃതദേഹം കോര്‍പറേഷൻ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതികാര നടപടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്  ; ഇത്രയും കാലം പൊരുതി വിജയിച്ചില്ലേ!. ഇനി ഒരു ആറുവര്‍ഷം സര്‍വീസ് ഉണ്ട്.അതും പൊരുതി തന്നെ നില്‍ക്കും : ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത

സ്വന്തം ലേഖകൻ  കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു. ‘സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവില്‍ നിന്ന് മനസിലാകുന്നത്.സര്‍ക്കാര്‍ റിവ്യൂവിന് പോയാലും കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കര്‍ത്തവ്യം മാത്രമാണ് ചെയ്തത്. കോടതിയില്‍ നിന്ന് നീതിപൂര്‍വ്വമായ നടപടി ഉണ്ടായി. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനെതിരെ […]

പാർട്ട് ടൈം ജോലി വാഗ്ദാനം; യുവതിയെ കബളിപ്പിച്ച് 15 ലക്ഷം തട്ടിയ 2 പേരെക്കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചെറുതോണി: മൂന്നാറിനു സമീപം മീൻകെട്ട് സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 2 പേരെക്കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എളങ്കൂർ സ്വദേശികളായ മണ്ണയിൽ ഷംഷാദ് (25), പുതുക്കൊള്ളി മുഹമ്മദ് നിയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിർദേശാനുസരണം ഡിസിആർബി ഡിവൈഎസ്പി കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി.ലത്തീഫ്, എസ്ഐ ടൈറ്റസ് മാത്യു, സിപിഒമാരായ സന്ദീപ് ഷമീർ, ശിവപ്രസാദ് […]

പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല ;  വ്യാവസായിക വൈദ്യുതി കണക്ഷന് അപേക്ഷിക്കാൻ വേണ്ടത് രണ്ടുരേഖകള്‍ മാത്രം ; ഫെയ്‌സ്ബുക്ക് കുറിപ്പുമായി കെഎസ്ഇബി

സ്വന്തം ലേഖകൻ  തിരുവനന്തപുരം: വ്യാവസായിയ കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് ആണ്. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. വ്യാവസായിക കണക്ഷന്‍ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ / രജിസ്‌ട്രേഷനോ ആവശ്യമില്ലെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുറിപ്പ്: വ്യാവസായിക കണക്ഷന്‍ നടപടിക്രമങ്ങള്‍ പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി […]