സജി മഞ്ഞക്കടമ്പിലിന്റെ രാജി യുഡിഎഫിന്റെ പതനമാണ് സൂചിപ്പിക്കുന്നത്; രാജിവെച്ചത് മികച്ച സംഘാടകനും പൊളിറ്റിക്കല്‍ ക്യാപ്റ്റനും ; സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി

Spread the love

കോട്ടയം: യുഡിഎഫിൽ നിന്ന് രാജി വെച്ച സജി മഞ്ഞക്കടമ്പലിനെ പുകഴ്‌ത്തി ജോസ് കെ  മാണി. മികച്ച സംഘാടകനും പൊളിറ്റിക്കല്‍ ക്യാപ്റ്റനുമാണ് പുറത്ത് വന്നതെന്നാണ് ജോസ് കെ മാണിയുടെ പരാമർശം. പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്.

video
play-sharp-fill

ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

സജിമോൻ മാത്രമല്ല നിരവധി നേതാക്കള്‍ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത ആളാണ് സജി മഞ്ഞകടമ്പിൽ. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്‌നത്തിലേക്ക് കൂടുതല്‍ ഇടപെടുന്നില്ല. തുടർതീരുമാനം എടുക്കേണ്ടത് സജിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജിയാണ്. ജോസഫ് വിഭാഗം യുഡിഎഫിനെ തകർച്ചയിലേക്ക് എത്തിക്കുകയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള സംസ്ഥാനത്താകെ ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് കാരണമാകും. മോൻസ് ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തിയത് എസ്‌കേപ്പിസം ആണെന്നും ജോസ് കെ മാണി വിമർശിച്ചു.