play-sharp-fill

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അനസ്തേഷ്യ നല്‍കിയതിലെ അപാകത‌ ; പോലീസിൽ പരാതി നൽകി ബന്ധുക്കള്‍

തൃശൂർ: പ്രസവം നിർത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. പ്രസവം നിർത്തല്‍ ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായ യുവതി ചികിത്സിലിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. നീതുവിനെ പ്രസവം നിർത്തല്‍ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച്‌ ഇന്നുപുലർച്ചെയാണ് മരണം സംഭവിച്ചത്. പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുൻപ് അനസ്തേഷ്യ നല്‍കിയതിലെ അപാകത‌യാണ് മരണത്തിന് കാരണമെന്ന് […]

ജനൽ കമ്പികൾ മുറിച്ച് അകത്ത് കയറി,300 വര്‍ഷം പഴക്കമുള്ള വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്നു ; തിരികെ പോകുമ്പോൾ ഭണ്ഡാരം കുത്തിതുറന്ന് പണവും തൊട്ടടുത്ത വീട്ടിലെ സ്കൂട്ടർ കൈക്കലാക്കി മോഷ്ടാക്കൾ ; കാട്ടുമാടം മനയിൽ നടന്നത് വൻ കവർച്ച

മലപ്പുറം : കാട്ടുമാടം മനയിൽ വൻ കവർച്ച. കഴിഞ്ഞയാഴ്ചയായിരുന്നു മനയിൽ പാട്ടുത്സവം നടന്നത് അതിനുശേഷമാണ് മനയില്‍ കവര്‍ച്ച നടന്നത്. 300 വര്‍ഷം പഴക്കമുള്ള വിഗ്രഹവും ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോയത്. മനയുടെ മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവർന്നു. സമീപത്തെ വീട്ടിലെ സ്‌കൂട്ടറും മോഷണം പോയിട്ടുണ്ട്. പരേതനായ കാട്ടുമാടം അനില്‍ നമ്ബൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് സംഭവം സമയം മനയിൽ ഉണ്ടായിരുന്നത്. മനയുടെ പിറകുവശത്തെ ജനലിന്റെ കമ്പികൾ മുറിച്ചാണ് മോഷ്‌ടാവ്‌ അകത്തുകയറിയത്. കവർച്ചയ്ക്ക് ശേഷം മുൻ വാതില്‍ തുറന്നാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. മാസ്ക് […]

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്. 20 ലോക്സഭാ മണ്ഡലങ്ങളിലെ ആര്‍.ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും […]

പാർട്ടിക്ക് തിരിച്ചടി ; ആം ആദ്മിയിൽ നിന്ന് രാജിവെച്ച് തൊഴിൽ മന്ത്രി രാജ്കുമാർ ആനന്ദ്

ഡൽഹി : ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. തന്റെ പാർട്ടി അംഗത്വവും അദ്ദേഹം രാജി വെച്ചു. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്കുമാര്‍ ആനന്ദിന്റെ രാജി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലില്‍ അടയ്ക്കപ്പെട്ടതിന് പിന്നാലെ പ്രമുഖ മന്ത്രിയുടെ രാജികൂടി ആയതോടെ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. “എഎപി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരുമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല.”രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷം നവംബറില്‍ കസ്റ്റംസുമായി ബന്ധപ്പെട്ട […]

ക്ഷേമപെന്‍ഷന്‍ കിട്ടുമ്പോള്‍ വാങ്ങാം, കിട്ടിയില്ലെങ്കില്‍ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം; എംഎം ഹസന്‍

മുടങ്ങുന്നുണ്ട്. കേരളത്തിലെ നികുതിദായകര്‍ പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ നല്‍കുന്ന ഈ പണം അഴിമതിക്കും ആര്‍ഭാടത്തിനും വിനിയോഗിക്കുന്നതുകൊണ്ടാണ് ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്. ഇതില്‍ സര്‍ക്കാര്‍ മാത്രമാണ് പ്രതിസ്ഥാനത്ത്. യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി തൊഴിലില്ലായ്മവേതനം നടപ്പാക്കി മാതൃക കാട്ടിയ നാടാണ് നമ്മുടേത്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്കു നല്‍കിയിരുന്ന സഹായമായിരുന്നു അത്. പിണറായി സര്‍ക്കാര്‍ തൊഴിലില്ലായ്മവേതനം നല്‍കാനുള്ള ആദായപരിധി 12,000 രൂപ ആക്കിയതോടെ ആ പദ്ധതി തന്നെ നിലച്ചുപോയെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

വീട്ടമ്മയെ അസഭ്യം പറയുകയും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർത്ത് അയൽവാസിയായ യുവാവ് ; വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കിടങ്ങൂർ പോലീസ്

കിടങ്ങൂർ : വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും, വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ.  കിടങ്ങൂർ, കുറത്തേടത്ത് കടവ്  പെരുമ്പാമ്പള്ളിക്കുന്നേൽ വീട്ടിൽ നിജോ ജോർജ് (39) ആണ് അറസ്റ്റിലായത്. കിടങ്ങൂർ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇയാളുടെ ഭാര്യ വഴിയിൽ വച്ച് വീട്ടമ്മയെ അസഭ്യം പറഞ്ഞത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധത്താലാണ് ഇയാൾ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. അമ്പലത്തിൽ പോയ വീട്ടമ്മയെ ഇയാൾ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, അപമര്യാദയായി […]

വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ മധ്യവയസ്കൻ പാലാ പോലീസിന്റെ പിടിയിൽ

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അളനാട് പലചരക്ക് കടയുടെ പുറകിൽ നിൽക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് പ്രതി കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ടൈറ്റസ്, ജസ്റ്റിൻ […]

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി ; ആറുമാസത്തേക്ക് യുവാവിന് കോട്ടയം ജില്ലയിൽ പ്രവേശനമില്ല

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി തോട്ടുമുഖം മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) നെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയുടെ പേരിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. […]

രാജ്യത്തിന്റെ വികസനത്തിന് മോദി സർക്കാർ തുടരണമെന്ന് കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

കോട്ടയം : രാജ്യത്തിന്റെ വികസന വളർച്ച തുടരാൻ മോദി സർക്കാർ മുന്നാമതും വരേണ്ടത് അനിവാര്യമെന്ന് കോട്ടയം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. സമസ്ഥ മേഖലയിലും വികസനക്കുതിപ്പുള്ള രാജ്യമായി ഭാരതം മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.15 പേർ അടങ്ങുന്ന കൈകൊട്ടിക്കളി സംഘം , നാടൻ പാട്ട് സംഘം 15 പേരടങ്ങുന്ന കളരിപ്പയറ്റ് സംഘം , അനിൽ […]

കടലൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം ‘പ്രവചിച്ചു’: കൈ നോട്ടക്കാരായ സഹോദരങ്ങളെയും അവരുടെ തത്തകളെയും അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ അൻപുമണി രാംദോസിന്റെ പട്ടാളി മക്കള്‍ കച്ചി സ്ഥാനാർത്ഥിയുടെ വി ജയം പ്രവചി ച്ച രണ്ട് വഴിയോര ഭാവി പ്രവചനക്കാരും അവരുടെ തത്തകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കടലൂരിലെ പി .എം.കെ. സ്ഥാനാർത്ഥിയും സംവിധായകനുമായ തങ്കർ ബച്ചന്റെ വി ജയം പ്രവചി ച്ചതിന് പി ന്നാലെയാണ് കൈനോട്ടക്കാരായ സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം അറസ്റ്റുചെയ്തത്. പിന്നീട് വി ട്ടയച്ചു.തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപി ച്ചായിരുന്നു വനം വകുപ്പി ന്റെ നടപടി. പ്രചാരണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പിലെ തന്റെ വി ജയം പ്രവചി ക്കാൻ തങ്കർ ബച്ചൻ കൈനോട്ടക്കാരനെ […]