play-sharp-fill
ജനൽ കമ്പികൾ മുറിച്ച് അകത്ത് കയറി,300 വര്‍ഷം പഴക്കമുള്ള വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്നു ; തിരികെ പോകുമ്പോൾ ഭണ്ഡാരം കുത്തിതുറന്ന് പണവും തൊട്ടടുത്ത വീട്ടിലെ സ്കൂട്ടർ കൈക്കലാക്കി മോഷ്ടാക്കൾ ; കാട്ടുമാടം മനയിൽ നടന്നത് വൻ കവർച്ച

ജനൽ കമ്പികൾ മുറിച്ച് അകത്ത് കയറി,300 വര്‍ഷം പഴക്കമുള്ള വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്നു ; തിരികെ പോകുമ്പോൾ ഭണ്ഡാരം കുത്തിതുറന്ന് പണവും തൊട്ടടുത്ത വീട്ടിലെ സ്കൂട്ടർ കൈക്കലാക്കി മോഷ്ടാക്കൾ ; കാട്ടുമാടം മനയിൽ നടന്നത് വൻ കവർച്ച

മലപ്പുറം : കാട്ടുമാടം മനയിൽ വൻ കവർച്ച. കഴിഞ്ഞയാഴ്ചയായിരുന്നു മനയിൽ പാട്ടുത്സവം നടന്നത് അതിനുശേഷമാണ് മനയില്‍ കവര്‍ച്ച നടന്നത്. 300 വര്‍ഷം പഴക്കമുള്ള വിഗ്രഹവും ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോയത്.

മനയുടെ മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവർന്നു. സമീപത്തെ വീട്ടിലെ സ്‌കൂട്ടറും മോഷണം പോയിട്ടുണ്ട്. പരേതനായ കാട്ടുമാടം അനില്‍ നമ്ബൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് സംഭവം സമയം മനയിൽ ഉണ്ടായിരുന്നത്.

മനയുടെ പിറകുവശത്തെ ജനലിന്റെ കമ്പികൾ മുറിച്ചാണ് മോഷ്‌ടാവ്‌ അകത്തുകയറിയത്. കവർച്ചയ്ക്ക് ശേഷം മുൻ വാതില്‍ തുറന്നാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പടമ്പ് എസ്.എച്ച്‌.ഒ.കെ.സതീഷ്, സബ് ഇൻസ്‌പെക്ടർ ടി.വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്ത്രികവിദ്യകളുടെ ചരിത്രമുറങ്ങുന്ന കാട്ടുമാടം മന. പൊന്നാനിയിലെ പെരുമ്പടമ്പിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ നൂറ്റമ്പതിലധികം ക്ഷേത്രങ്ങളിലെ തന്ത്രികളും പത്തോളം ക്ഷേത്രങ്ങളിലെ ഊരാളന്മാരുമാണ് കാട്ടുമാടം കുടുംബം. താന്ത്രിക കർമങ്ങള്‍ നടത്തുന്നതിന് പരശുരാമൻ ആറു ബ്രാഹ്മണകുടുംബങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണ് വിശ്വാസം. ഇതിലൊന്നാണ് കാട്ടുമാടം കുടുംബം എന്നാണ് ഐതിഹ്യം.