സംസ്ഥാനത്ത് ഇന്ന് (01/03/2024) സ്വർണ്ണവിലയിൽ വർധനവ്; ഗ്രാമിന് 30 രൂ‌പ കൂടി 5790 രൂപയിലെത്തി; അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (01/03/2024) സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 30 രൂ‌പ കൂടി 5790 രൂപയിലെത്തി. പവന് 46320 രൂപയിലെത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം ഗ്രാം: 5790 പവൻ: 46320

‘പറയാതെ വയ്യ, ജാഗ്രതക്കുറവിന് കനത്ത വില നല്‍കേണ്ടി വരും’; ദേശീയഗാനം തെറ്റിച്ച്‌ പാടിയ സംഭവത്തില്‍ നേതാക്കളെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

മലപ്പുറം: കോണ്‍ഗ്രസിന്റെ സമരാഗ്നി പരിപാടിയുടെ സമാപന വേദിയില്‍ ദേശീയഗാനം തെറ്റിച്ച്‌ പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്റ്റേജും മെെക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്ന് ഹാരിസ് മുദൂർ കുറ്റപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങള്‍ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തില്‍ ജാഗ്രതക്കുറവിന് വലിയ വിലയാണ് നല്‍കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും […]

വടികൊണ്ട് പൊതിരെ തല്ലി; സൈക്കിള്‍ എടുത്തെറിഞ്ഞു; ജെഎൻയു ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ത്തല്ല്

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹർലാല്‍ നെഹ്‌റു (ജെഎൻയു) സർവകലാശാല ക്യാമ്പസില്‍ വിദ്യാർത്ഥി സംഘങ്ങള്‍ തമ്മില്‍ സംഘർഷം. ക്യാമ്പസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്‌പരം ഏറ്റുമുട്ടി. വടികൊണ്ട് അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിഞ്ഞും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വിദ്യാർത്ഥികള്‍ സംഘർഷത്തിലേർപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവില്‍ സർവകലാശാലയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എത്ര വിദ്യാർത്ഥികള്‍ക്ക് […]

കേരളത്തിന് വീണ്ടും പ്രതീക്ഷ; പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറി; രാവിലെ എറണാകുളത്തു നിന്നും യാത്രതിരിച്ച്‌ ഉച്ചക്ക് ബെംഗളൂരുവിലെത്താം

ചെന്നൈ: പെരമ്പൂർ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി (ഐ.സി.എഫ്.) യില്‍നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. എറണാകുളം – ബെംഗളുരു റൂട്ടില്‍ ഈ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി റയില്‍വെ തയ്യാറാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ സാധ്യതകള്‍ […]

ജുമൈലത്ത് ഗര്‍ഭിണിയായത് ഭര്‍ത്താവുമായി പിണങ്ങിക്കഴിയവെ; പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത് മാനഹാനി ഭയന്നെന്ന് യുവതി; കുഞ്ഞിനെ കൊലപ്പെടുത്താന്‍ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തില്‍ പൊലീസ്

മലപ്പുറം: നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജുമൈലത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തില്‍ പൊലീസ്. താൻ തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍, ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഒന്നര വർഷമായി ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന താൻ മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു ദിവസം മുൻപ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ താനൂർ […]

ഇറച്ചി മാലിന്യങ്ങള്‍ക്കടിയില്‍ രഹസ്യമായി 36 ചാക്കുകള്‍; നിരോധിത പുകയില ഉത്പന്നങ്ങളുമായി പന്തളത്ത് രണ്ട് പേർ പിടിയിൽ

പന്തളം: പത്തനംതിട്ട പന്തളത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ ഫറൂഖ്, റിയാസ് എന്നിവരാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി പിടിയിലായത്. ഡാൻസാഫ് സംഘമാണ് വൻ ലഹരി വേട്ട നടത്തിയത്. പുലർച്ചെ 6.15ഓടെ പത്തനംതിട്ട ജില്ലാ ഡാൻസഫ് സംഘമാണ് രണ്ട് പേരെയും പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ കുളനട പനങ്ങാട് ജംഗ്ഷനില്‍ വെച്ചാണ് സംഘം പിടിയിലാകുന്നത്. പിക്കപ്പ് വാനില്‍ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇറച്ചി മാലിന്യങ്ങള്‍ക്ക് അടിയില്‍ 36 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു […]

മൂന്നാറില്‍ ബസ് തടഞ്ഞ് ചില്ല് തകര്‍ത്ത് പടയപ്പ; ഒരാഴ്ചയ്ക്കിടെ വാഹനങ്ങള്‍ക്ക് നേരെ ആനയുടെ മൂന്നാമത്തെ ആക്രമണം

ഇടുക്കി: പടയപ്പ എന്ന കാട്ടാന മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും ആക്രമണം നടത്തി. പടയപ്പ ബസ് തടഞ്ഞ് ചില്ല് തകർത്തു. ഇന്നലെ രാത്രിയാണ് തമിഴ്‌നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസ് തകര്‍ത്തത്. രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.

നിയമസഭ പാസാക്കിയ നിയമ ഭേദഗതിക്ക് രാഷ്ട്രപതി അനുമതി നല്‍കിയതോടെ ലോകായുക്തയെന്ന സംവിധാനം അപ്രസക്തമാവും ; കോടികള്‍ ചെലവഴിച്ച്‌ ഇത്തരമൊരു സംവിധാനം തുടരണമോയെന്ന ചര്‍ച്ചകൾ സജീവം; എന്നാൽ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് എട്ടര കോടി രൂപ; ശമ്പളം നല്‍കാന്‍ മാത്രം 7.15 കോടി

തിരുവനന്തപുരം : നിയമസഭ പാസാക്കിയ നിയമ ഭേദഗതിക്ക് രാഷ്ട്രപതി അനുമതി നല്‍കിയതോടെ ലോകായുക്തയെന്ന സംവിധാനം തന്നെ അപ്രസക്തമാവുകയാണ്. ലോകായുക്ത പരാമര്‍ശമുണ്ടായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്‌ക്കേണ്ടി വരുമെന്നതാണ് ലോകായുക്ത വിധികളെ പ്രസക്തമാക്കിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ വിധി നിയമസഭയ്ക്കും മന്ത്രിമാര്‍ക്കെതിരായത് മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരായത് സ്പീക്കര്‍ക്കും പുനപരിശോധിക്കാമെന്ന നിയമഭേദഗതി നിലവില്‍ വന്നതോടെ ലോകായുക്തയെന്ന ജുഡീഷ്യല്‍ സംവിധാനത്തിനെ തന്നെ അപ്രസക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടികള്‍ ചെലവഴിച്ച്‌ ഇത്തരമൊരു സംവിധാനം തുടരണമോയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്. ലോകായുക്തയുടേയും ഉപലോകായുക്തയുടേയും ശമ്ബളം ജീവനക്കാരുടെ ശമ്ബളം, യാത്രാ ചെലവ്, തുടങ്ങിയ ഇനങ്ങളില്‍ കോടികളാണ് വര്‍ഷാവര്‍ഷം […]

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി ; ഇത്തവണ കൂട്ടിയത് 23.50 രൂപ ; തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്

സ്വന്തം ലേഖകൻ കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. സിലിണ്ടറിന്റെ വില 1806.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരും തോറ്റവരും വരെ ; പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റ് പിൻവലിച്ചു ; പട്ടികയില്‍ ഉദ്യോഗാർഥികള്‍ സംശയമുന്നയിച്ചതിനു പിന്നാലെയാണ് ലിസ്റ്റ് പിൻവലിച്ചത് 

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റില്‍ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി റാങ്ക് പട്ടിക പിൻവലിച്ചത്. സബ് ഇൻസ്പെക്ടർ (ഓപ്പണ്‍ / മിനിസ്റ്റീരിയല്‍ / കോണ്‍സ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പണ്‍ / കോണ്‍സ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കുള്ള റാങ്ക് പട്ടികയില്‍ അനർഹരും കടന്നുകൂടുകയായിരുന്നു. കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉള്‍പ്പെടുത്തിയാണ് പി എസ് സി ഷോർട്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, അനർഹർ […]