play-sharp-fill
മൂന്നാറില്‍ ബസ് തടഞ്ഞ് ചില്ല് തകര്‍ത്ത് പടയപ്പ; ഒരാഴ്ചയ്ക്കിടെ വാഹനങ്ങള്‍ക്ക് നേരെ ആനയുടെ മൂന്നാമത്തെ ആക്രമണം

മൂന്നാറില്‍ ബസ് തടഞ്ഞ് ചില്ല് തകര്‍ത്ത് പടയപ്പ; ഒരാഴ്ചയ്ക്കിടെ വാഹനങ്ങള്‍ക്ക് നേരെ ആനയുടെ മൂന്നാമത്തെ ആക്രമണം

ഇടുക്കി: പടയപ്പ എന്ന കാട്ടാന മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും ആക്രമണം നടത്തി.

പടയപ്പ ബസ് തടഞ്ഞ് ചില്ല് തകർത്തു.
ഇന്നലെ രാത്രിയാണ് തമിഴ്‌നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസ് തകര്‍ത്തത്.

രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.