play-sharp-fill

ഹൃദയാഘാതം വരാതിരിക്കാൻ എന്താണ് വഴി..?ഹൃദയാഘാതത്തെ പ്രതിരോധിക്കാം, ഈ 7 കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍…

കൊച്ചി :ജീവിതരീതികളിലെ പോരായ്മകള്‍ പലപ്പോഴും ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ എത്തിക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കും. അത്തരത്തില്‍ പ്രതിരോധിക്കാനായി നിത്യവും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്. പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും. രണ്ട്. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ഇതില്ലെങ്കിലും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാം. അതേസമയം […]

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു; പത്തനംതിട്ടയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി വീണു മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം നടന്നത്. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഡിസംബര്‍ 31ന് സ്വകാര്യ പെട്രോള്‍ പമ്പ് സമരം; കെ എസ് ആര്‍ ടി സിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

  തിരുവനന്തപുരം: ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോള്‍ പമ്ബുകള്‍ അടച്ച്‌ സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും (ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവൻ, കിളിമാനൂര്‍, ചടയമംഗലം, പൊൻകുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.           ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.പെട്രോള്‍ […]

കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവ് ; പുനപരിശോധന ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍.

കണ്ണൂർ : ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹര്‍ജി.നിയമിക്കപ്പെട്ടയാളുടെ യോഗ്യതയില്‍ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടായി എന്നത് കോടതിയില്‍ വാദിക്കാത്ത വിഷയമായതിനാല്‍ സ്വാഭാവിക നീതി നിഷേധിച്ചു.         വിധി വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹര്‍ജിയില്‍ പറയുന്നു.. മികച്ച വിദ്യാഭ്യാസ വിദഗ്ധനാണ് പുറത്ത് പോയ വിസി. ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. […]

കോട്ടയത്ത് രണ്ടു കോടതികള്‍ക്ക് ഒരു ജഡ്ജി കേസുകള്‍ തീര്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നു അഡീഷണല്‍ ജില്ലാ കോടതി ഒന്നിലെ ജഡ്ജി സ്ഥലം മാറിയിട്ട് 4 മാസം: ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജിക്ക് ചാര്‍ജ്:

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയത്തെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പൂര്‍ണ സമയം ജഡ്ജി ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നു. അഡീഷണല്‍ ജില്ലാ കോടതി ഒന്നിലെ ജഡ്ജി സ്ഥലം മാറിപ്പോയിട്ട് നാലുമാസമായി. അന്നു മുതല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ജഡ്ജിക്കാണ് അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റെ ചാര്‍ജ്. ഇതുവരെ പുതിയ ജഡ്ജിയെ നിയമിച്ചില്ല. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം ഫാസറ്റ് ട്രാക്ക് കോടതിയിലും മറ്റു മൂന്നു ദിവസം അഡീഷണല്‍ ജില്ലാ കോടതി ഒന്നിലും ജഡ്ജി കേസുകള്‍ കേള്‍ക്കും. നാലുമാസമായി ഈ സ്ഥിതി തുടരുകയാണ്. അതായത് രണ്ട് […]

വരമ്പത്ത് കൂലിയെന്ന പ്രമാണം സംഭരിച്ച നെല്ലിന് പണം കൊടുക്കുന്നതില്‍ സര്‍ക്കാരിനില്ല.;”കൂടുതല്‍ വില, രൊക്കം പണം” എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.

സ്വന്തം ലേഖിക. കൂടുതല്‍ വില, രൊക്കം പണം എന്നതായിരുന്നു സംഭരണം തുടങ്ങുമ്പൊഴുള്ള പ്രഖ്യാപിത ലക്ഷ്യം.സഹകരണസംഘങ്ങള്‍ വഴിയായിരുന്നു 2005ല്‍ ഇതിനു തുടക്കകുറിച്ചത് . അത് അഴിമതിക്കും വിളനാശത്തിനും നഷ്ടത്തിനും ഇടയാക്കിയ ഘട്ടത്തിലാണ് സപ്ലൈകോയെ സംഭരണം ഏല്‍പ്പിച്ചത്. രൊക്കം പണം കൊടുക്കാന്‍ സപ്ലൈകോയ്ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല എട്ടു മാസം വരെയാണ് കര്‍ഷകരുടെ കാത്തിരിപ്പ്. സപ്ലൈകോ വഴി നെല്ല് വില്‍ക്കാന്‍ കടമ്പകൾ പലതു കടക്കണം. സര്‍ക്കാരുമായി കരാറുള്ള കണ്‍സോര്‍ഷ്യത്തിലെ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നെല്‍കര്‍ഷകന്‍ രേഖകളും ഒപ്പുകളും നല്‍കി അക്കൗണ്ട് തുറക്കണം. കൊയ്ത്തിനു മുന്‍പു തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം (30/12/2023)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം (30/12/2023)   1st Prize Rs.80,00,000/- [80 Lakhs] KB 686743 (KOTTAYAM) Agent Name: K RAMAKRISHNAN Agency No.: K 4917   Consolation Prize Rs.8,000/- KA 686743 KC 686743 KD 686743 KE 686743 KF 686743 KG 686743 KH 686743 KJ 686743 KK 686743 KL 686743 KM 686743   2nd Prize Rs.5,00,000/- [5 Lakhs] KK […]

ജീവിത ഗന്ധിയായ സിനിമകളി ലൂടെയും കഥകളിലൂടെയും ചലച്ചിത്ര ലോകം ഓർമിക്കുന്ന പാറപ്പുറത്തിന്റെ ചരമ വാർഷികം ഇന്ന് :

സ്വന്തം ലേഖകൻ കോട്ടയം: ജീവിതഗന്ധിയായ സിനിമകളിലൂടേയും കഥകളിലൂടേയും ചലച്ചിത്ര ലോകം എന്നെന്നും ഓർമിക്കുന്ന ഒരു പേരുണ്ട്. അതാണ് പാറപ്പുറത്ത് . മാവേലിക്കര താലൂക്കിൽപ്പെട്ട കുന്നം ഗ്രാമത്തിലെ കെ. ഇ. മത്തായി എന്ന മുൻപട്ടാളക്കാരനെ ഒരുപക്ഷേ മലയാളികൾക്ക് അത്ര വലിയ പരിചയം ഉണ്ടാകില്ല. എന്നാൽ “പാറപ്പുറത്ത് “എന്ന തൂലികാനാമത്തിൽ ഒട്ടേറെ പട്ടാളകഥകൾ എഴുതി മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഈ എഴുത്തുകാരനെ അക്ഷരകേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുകയില്ല. ഇദ്ദേഹത്തിന്റെ ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല , നിണമണിഞ്ഞ കാൽപ്പാടുകൾ , എന്നെന്നും ഓർമിക്കുന്ന ഒരു പേരുണ്ട്. അതാണ് പാറപ്പുറത്ത് […]

മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി;കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണിയിൽ പറയുന്നത്. സംഭവത്തില്‍ സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു.

കൊച്ചി: മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി. ഇന്നലെ എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണിയിൽ പറയുന്നത്.സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. പഴയ കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നും ഭരണം നശിപ്പിച്ചുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ബോംബ് വയ്ക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്. കത്തിലെ സീല്‍ ഉള്‍പ്പെടെയുള്ളവ വ്യക്തമല്ല. ഇത് എവിടെനിന്നാണ് അയച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്.സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നവകേരള സദസിന്റെ മാറ്റിവച്ച യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഈ […]

മണർകാട് വടവാതൂരിൽ തോട് അടച്ച് പാടം നികത്തൽ ; പരാതിയുമായി നാട്ടുകാർ സമീപിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ

  സ്വന്തം ലേഖകൻ    വടവാതൂർ: മണർകാട് വടവാതൂർ മാലം കരിക്കോട്ടുമൂല പാടശേഖരത്തിൽ ഐരാറ്റുനടയിലാണ് നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഭൂമാഫിയ നെൽപ്പാടം അനധികൃതമായി മണ്ണിട്ടുയർത്തുന്നത്. വെള്ളമൊഴുക്കുള്ള തോടും നീർച്ചാലുമുൾപ്പെടെ നെൽപ്പാടം മണ്ണിട്ടുയർത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ.   പാടശേഖരത്തിൻറെ മധ്യത്തിൽ നെൽപ്പാടം തരംമാറ്റി മണ്ണിട്ടുയർത്തുന്നത് വർഷകാലത്ത് വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും കാരണമാകുമെന്ന് കാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. മണർകാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 24, റീസർവെ നമ്പർ 540/5ൽ ഉൾപ്പെട്ട നെൽപ്പാടമാണിത്. മണ്ണിട്ടുയർത്തുന്നതിനെതിരെ പരാതിനൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്- റവന്യു അധികൃതർ ഒത്താശചെയ്യുന്നുവെന്ന്കാട്ടി നാട്ടുകാർ […]