play-sharp-fill
ആഘോഷങ്ങൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി ഒഡീഷ്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപ്പന നടത്തുന്നു ;രണ്ട് യുവാക്കളെ കഞ്ചാവുമായി കസബ പോലീസ്  പിടികൂടി.

ആഘോഷങ്ങൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി ഒഡീഷ്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപ്പന നടത്തുന്നു ;രണ്ട് യുവാക്കളെ കഞ്ചാവുമായി കസബ പോലീസ് പിടികൂടി.

പാലക്കാട് :കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്കാം തോട് വെച്ച് മൂന്ന് കിലോ കഞ്ചാവുമായി കോഴിപ്പാറ കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ ജോസഫ് എന്ന രാജു വയസ് 39, കനാൽ പിരിവ് പാമ്പംപള്ളം വാളയാർ സ്വദേശി ആൻറണി മാത്യു എന്ന കുഞ്ഞൻ എന്നിവരെയാണ് സ്കൂട്ടറുമായി പിടികൂടിയത്.

ഒഡീഷയിൽ നിന്നും ജോലി കഴിഞ്ഞ് വരുന്ന സമയം കഞ്ചാവ് വാങ്ങുകയും കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ക്രിസ്തുമസ് പുതുവത്സരം ആഘോഷങ്ങളിൽ വ്യാപകമായി വിൽപ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS നിർദ്ധേശ പ്രകാരം എല്ലാ അതിർത്തികളിലും ലഹരിവസ്തുക്കൾ തടയുന്നതിനായി പ്രത്യേകമായി വാഹന പരിശോധനകൾ നടത്തിവരുകയാണ്.വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ തുടരും.

പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS, എ എസ് പി ശ്രീ ഷാഹുൽ ഹമീദ് IPS എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS. എസ് ഐ മാരായ ബാബുരാജൻ, ഷാഹുൽ ഹമീദ്, ജതി, രജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീദ് .ആർ . ജയപ്രകാശ്.എസ്, പ്രിൻസ് .പി , അശോകൻ , ശ്രീകുട്ടി, ഹോംഗാർഡ് ഉണ്ണി എന്നിവരാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group