ലൈംഗികബന്ധം കുറ്റകരമാക്കല്‍: സമ്മതപ്രായത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് നിയമകമ്മിഷൻ; പതിനെട്ടില്‍ത്താഴെയുള്ള പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് നല്‍കുന്ന അനുമതിയെ നിയമപ്രകാരം സമ്മതമായി കാണുന്നില്ല; ഈ വിഷയത്തില്‍ വനിത-ശിശു വികസനമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി

സ്വന്തം ലേഖകൻ ഡല്‍ഹി: പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍) നിയമത്തില്‍ ലൈംഗികബന്ധത്തിനായി നിശ്ചയിച്ച സമ്മതപ്രായത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് നിയമകമ്മിഷൻ ശുപാര്‍ശ. നിലവില്‍ 18 വയസ്സാണ് ഇത്. 16-18 പ്രായക്കാരായ കുട്ടികള്‍ മൗനാനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സാഹചര്യമനുസരിച്ച്‌ കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാൻ സംവിധാനമുണ്ടാകണമെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പതിനെട്ടില്‍ത്താഴെയുള്ള പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് നല്‍കുന്ന അനുമതിയെ നിയമപ്രകാരം സമ്മതമായി കാണുന്നില്ല. എന്നാല്‍, പതിനാറിനും പതിനെട്ടിനുമിടയിലുള്ള പെണ്‍കുട്ടികള്‍ സമ്മതം നല്‍കുന്ന വിഷയത്തില്‍ പരിഹാരത്തിന് നിയമഭേദഗതി കൊണ്ടുവരണമെന്ന് നിയമമന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയില്‍ കര്‍ണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായ റിതുരാജ് […]

കോട്ടയം ജില്ലയിൽ പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 245 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തി. ചെറുതും, വലുതുമായ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 245 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതുകൂടാതെ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 6 പേരെ പിടികൂടുകയും ചെയ്തു. ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി […]

രക്ഷിതാക്കള്‍ക്കിടയിലെ തർക്കം ; പുണ്യ വേണമെന്ന് അമ്മ, പത്മ മതിയെന്ന് അച്ഛന്‍; തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ നിയമപ്പോരാട്ടം തുടരുന്നതിനിടെ കുട്ടിക്ക് പേരിട്ട് കേരള ഹൈക്കോടതി. രക്ഷിതാക്കള്‍ക്കിടയിലെ തർക്കം പരിഹരിക്കാൻ കാലതാമസമെടുക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ക്ഷേമത്തിന് തടസ്സമാകുമെന്ന് നിരീക്ഷിച്ച കോടതി മാതാവിന്റെയും പിതാവിന്റെയും ആവശ്യങ്ങളും നിയമസാധുതയും പരിഗണിച്ച് കുട്ടിക്ക് പേര് നിർദേശിക്കുകയായിരുന്നു. ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. കുട്ടി ഉണ്ടായശേഷം അത് കൂടുതൽ വഷളായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേരുണ്ടായിരുന്നില്ല. എന്നാൽ, സ്കൂളിൽ ചേർക്കുമ്പോൾ, രേഖകളിൽ പേര് വേണമെന്ന് അധികൃതർ അറിയിക്കുകയും പേരില്ലാത്ത ജനന […]

വരാന്‍ പോകുന്നത് കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടാത്ത 2 ദിനങ്ങള്‍; കേരളത്തിൽ നാളെയും മറ്റന്നാളും തുള്ളി മദ്യം കിട്ടില്ല!!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച്‌ ഡ്രൈ ഡേ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ഉള്ളത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ല. കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ […]

ഗർഭിണിയായ യുവതിക്ക് ​ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കെതിരെ നടപടി: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ

സ്വന്തം ലേഖകൻ മലപ്പുറം:  പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. ഡ്യൂട്ടി നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് പേര്‍ക്കും ശ്രദ്ധക്കുറവുണ്ടായെന്ന കണ്ടെത്തലിനെ  തുടർന്നാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ക്കും വാര്‍ഡ് നഴ്‌സിനും ശ്രദ്ധക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നല്‍കിയത്. പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം […]

ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; ആറാംക്ലാസുകാരന് ക്രൂരമര്‍ദനം; ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: കൊണ്ടോട്ടിയില്‍ ആറാംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അന്‍സാരിയാണ് തേഞ്ഞിപ്പാലം പൊലീസിന്റെ പിടിയിലായത്. കുട്ടി ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന്ഇയാള്‍ കുട്ടിയെ ക്രുരമായി മര്‍ദിക്കുകയായിരുന്നു. ചുവരില്‍ കഴുത്ത് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്. കഴുത്തിന് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് […]

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി; ഒക്ടോബർ ഏഴ് വരെ സമയം നീട്ടി ആർബിഐ

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. മുന്‍ തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കേ, 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. മെയ് 23 മുതലായിരുന്നു കറന്‍സി മാറ്റിയെടുക്കാന്‍ അവസരം നല്‍കിയത്. സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ […]

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം ; സ്ക്വാഷിൽ പാകിസ്ഥാനെ തകർത്തു

സ്വന്തം ലേഖകൻ ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട […]

41,000 രൂപ കുടിശിക ; വൈദ്യുതി ബിൽ അടക്കാത്തതിന് കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി ; റിസർവേഷൻ ഉൾപ്പെടയുള്ളവ സേവനങ്ങൾ തടസത്തിലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി ഡിപ്പോയിൽ അറിയിച്ചു . ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോയിൽ വൈദ്യുതിയില്ലായിരുന്നു.തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ സേവനങ്ങൾ തടസത്തിലായി. മുന്ന്റിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.

റെസ്റ്റോറന്‍റ് ഉടമയായ യുവതിയെയും ജീവനക്കാരനെയും മർദിച്ചു; ആറ് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളം പാം ബീച്ചിലെ റെസ്റ്റോറന്‍റിൽ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മർദിച്ച കേസിൽ ആറുപേർ പിടിയിൽ.ആവാടു തുറ മായക്കുന്ന് വീട്ടിൽ വിജി (41). കണ്ണങ്കോട് താജ് ഹോട്ടലിന് സമീപം പരുത്തി വിളാകം വീട്ടിൽ മനോജ് ( 29 ), വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വിപിൻ ഹൗസിൽ വിപിൻ ( 24 ),, വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ മാലിക് (36).വെങ്ങാനൂർ മുട്ടയ്ക്കാട് ജംഗ്ഷന് സമീപം പുളിമൂട്ടിൽ ലാലു ഭവനിൽ ബിപിൻ കുമാർ ( ലാലു […]