ആള്‍താമസമില്ലാത്ത വീടുകളില്‍ മുഖംമൂടി ധരിച്ചെത്തി പൂട്ട് പൊളിച്ച്‌ കവര്‍ച്ച; മോഷ്ടാക്കൾ എത്തുന്നത് മാരകായുധങ്ങളുമായി;ബ്ലാക്ക് മാൻ ഭീതിയ്ക്ക് പിന്നാലെ നാട്ടുകാരുടെ ഉറക്കംക്കെടുത്തി മോഷണ സംഘം

സ്വന്തം ലേഖിക കണ്ണൂര്‍: ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി പൂട്ട് പൊളിച്ച്‌ മോഷണം നടത്തുന്ന സംഘം കണ്ണൂരില്‍. മുഖം മൂടി ധരിച്ച്‌ മാരകായുധങ്ങളുമായാണ് ഇവര്‍ മോഷണത്തിന് ഇറങ്ങുന്നത്. ബ്ലാക്ക് മാൻ ഭീതിയ്ക്ക് പിന്നാലെയാണ് മോഷണ സംഘവും എത്തിയിരിക്കുന്നത്. കവര്‍ച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവര്‍ച്ച നടത്താൻ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കവര്‍ച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത് കോടോപ്പള്ളി […]

എരുമേലിയില്‍ കോടികളുടെ ടൂറിസം ഹബ്ബ് കാണണമെങ്കില്‍ കാട് വെട്ടിത്തെളിച്ച്‌ നോക്കേണ്ട സ്ഥിതിയിൽ;  ടൂറിസം ഹബ്ബിന്റെ ഉദ്ഘാടനത്തിന് ശേഷം ഇതുവരെയും പ്രവേശന ഗേറ്റ് തുറന്നിട്ടില്ല; ഗേറ്റിലെ താഴുവരെ തുരുമ്പെടുത്ത നിലയിൽ; രണ്ട് കോടി ചിലവിട്ട് നിര്‍മ്മിച്ച ഇവിടെ ശീതീകരിച്ച വിഐപി മുറികളുള്‍പ്പെടെ റസ്റ്റോറന്‍റും, ചില്‍ഡ്രൻസ് പാര്‍ക്കും, ആധുനിക ശൗചാലയ സമുച്ചയവും പ്രവര്‍ത്തനമില്ലാതെ അടഞ്ഞു കിടക്കുന്നു !!! 

സ്വന്തം ലേഖകൻ  എരുമേലി: എരുമേലി കൊരട്ടിയില്‍ രണ്ടു വര്‍ഷം മുൻപ്  ഡിടിപിസിയുടെ തീര്‍ഥാടക വിശ്രമ കേന്ദ്രത്തില്‍ കോടികള്‍  ചെലവിട്ട് നിര്‍മിച്ച ടൂറിസം ഹബ്ബ് കാണണമെങ്കില്‍ കാട് വെട്ടിത്തെളിച്ച്‌ നോക്കേണ്ട സ്ഥിതിയില്‍. ഏകദേശം രണ്ട് കോടി ചിലവിട്ടാണ് ഇത് അന്ന് നിർമിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഇതുവരെയും പ്രവേശന ഗേറ്റ് തുറന്നിട്ടില്ല. ഗേറ്റിലെ താഴുവരെ തുരുമ്പെടുത്തു. ഗേറ്റിന് മുന്നില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഗേറ്റിലും കാടാണ്. ഗേറ്റില്‍ നിന്ന് തുടങ്ങുന്ന വഴിയും മതിലുകളും കാട് നിറഞ്ഞ നിലയിലാണ്. പാമ്പുകള്‍ ഉള്‍പ്പെടെ ഇഴജന്തുക്കളും ധാരാളം. ലക്ഷങ്ങളാണ് പൂന്തോട്ടം നിര്‍മിക്കാൻ […]

ഹര്‍ഷിന കേസ്: പുതുക്കിയ പ്രതിപ്പട്ടികയുമായി പൊലീസ് ഇന്ന് കോടതിയിലേക്ക്; രണ്ട് ഡോക്ടര്‍മാരും, നഴ്‌സുമാരും പ്രതികള്‍

സ്വന്തം ലേഖിക കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ സംഘം പുതുക്കിയ പ്രതിപട്ടിക ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍ എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിച്ചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നും […]

സൗജന്യ കിറ്റ് വാങ്ങാത്തവർ ഒരുലക്ഷം; ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയത്ത് നിര്‍ത്തിവച്ച കിറ്റ് വിതരണവും ഇന്ന് തുടങ്ങും

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയത്ത് നിര്‍ത്തിവച്ച കിറ്റ് വിതരണവും ഇന്ന് തുടങ്ങും . കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏര്‍പ്പെടുത്തിയ വിലക്ക് തിങ്കളാഴ്ച നീങ്ങിയതോടെയാണ് കിറ്റ് വിതരണം ആരംഭിക്കുന്നത്. അതേസമയം ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരുകളിലേയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിനുമുമ്പ് വിതരണംചെയ്തത് 5,06,636 പേർക്ക്. 1,01,055 പേർ വാങ്ങാനുണ്ട്. ഉത്രാടദിനമായിരുന്ന തിങ്കളാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്കാണിത്. ഓണത്തിനുമുമ്പ് വാങ്ങാൻ കഴിയാതിരുന്നവർക്കാണ് ഇന്ന് […]

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലും തട്ടിപ്പിന് ശ്രമം; തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത് വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കി;  നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത് എസ്എംഎസ് വഴി; വേഗം പോയി പണമടയ്ക്കരുത്; ആദ്യം ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ക്ക് വ്യാപകമായി വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലര്‍ക്കും […]

സി​നി​മാ,​ ​സീ​രി​യ​ൽ​ ​താ​രം​ ​അ​പ​ർ​ണ​ ​നാ​യ​ർ ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​; അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച് പോലീസ്

സ്വന്തം ലേഖകൻ  തി​രു​വ​ന​ന്ത​പു​രം​:​ ​സി​നി​മാ,​ ​സീ​രി​യ​ൽ​ ​താ​രം​ ​അ​പ​ർ​ണ​ ​നാ​യ​രെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ക​ര​മ​ന​ ​ത​ളി​യ​ലി​ലെ​ ​വീ​ട്ടി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഏ​ഴു​ ​മ​ണി​യോ​ടെ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, […]

കുമരകം ശ്രീനാരായണ ജയന്തി 120-ാമത് മത്സരവള്ളം കളി; ; ഒന്നാമതെത്തി ശ്രീനാരായണ ട്രാേഫിയില്‍ മുത്തമിട്ട് മൂന്നുതെെക്കൻ

സ്വന്തം ലേഖകൻ  കുമരകം: കുമരകം കോട്ടത്തോട്ടിലെ ജലകണികകളെ കീറിമുറിച്ച്‌ കുതിച്ചെത്തിയ മൂന്നുതൈക്കൻ കുമരകം ശ്രീനാരായണ ജയന്തി 120-ാമത് മത്സരവള്ളം കളിയിലും ട്രാോഫി നേടി. കവണാറ്റിൻകരയില്‍ നടന്ന ഫൈനലിന് സമാനമായി മാമ്മൂടനെ കോട്ടത്താേട്ടിലും പിന്നിലാക്കിയാണ് മൂന്നുതെെക്കൻ ശ്രീനാരായണ ട്രാോഫിയില്‍ മുത്തമിട്ടത്. സന്തോഷ് ടി. കുരുവിള ക്യാപ്റ്റനായ കുമരകം സ്റ്റാര്‍ ബോട്ട് ക്ലബ്ബിന്‍റെ കൈക്കരുത്താണ് മൂന്നു തൈക്കന്‍റെ തുടര്‍ച്ചയായ വിജയങ്ങളുടെ രഹസ്യം. സ്റ്റാര്‍ ബോട്ട് ക്ലബ്ബിന് ഇത് ഹാട്രിക് വിജയമാണ്. ആദ്യ വര്‍ഷം മാമ്മൂടനിലും തുടര്‍ന്നു രണ്ട് വര്‍ഷങ്ങളില്‍ മൂന്നുതെെക്കനിലും മത്സരിച്ചാണ് ക്ലബ് ഹാട്രിക് നേട്ടത്തിനുടമകളായത്. പ്രാഥമിക […]