ഇന്നത്തെ (30/09/2023) കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (30/09/2023) കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize- Rs. 80,00,000/ – KR 713201 (CHITTUR) Agent Name: PRIYA M Agency No.: P 6350 Consolation Prize- Rs. 8,000/ : KN 713201 KO 713201 KP 713201 KS 713201 KT 713201 KU 713201 KW 713201 KX 713201 KY 713201 KZ 713201 2nd Prize- Rs. 5,00,000/- KU 495426 (GURUVAYOOR) Agent Name: GHEEVAR M […]

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ല; ഇഡിയുടെ പക്കലെന്ന് കരുവന്നൂര്‍ ബാങ്ക്; വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന ഹര്‍ജിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് രേഖകള്‍ തിരിച്ചു നല്‍കാൻ എന്താണ് തടസ്സം എന്ന കാര്യത്തില്‍ ജസ്റ്റിസ് സതീഷ് നൈനാൻ ഇ.ഡിയോട് വിശദീകരണം തേടിയത്. 50 സെന്റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറില്‍ തിരിച്ചടച്ചെന്ന് ഹര്‍ജിക്കാരനായ തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ലെന്നും, ബാങ്കുമായി ബന്ധപ്പെട്ട മറ്റ് […]

ഷാരൂഖ് സെയ്‌ഫി ട്രെയിനില്‍ കയറിയത് യാത്രക്കാരെയെല്ലാം കൊല്ലുക എന്ന ഉദ്ദേശത്തോടെ; നടന്നത് ജിഹാദി പ്രവര്‍ത്തനമെന്ന് എൻഐഎ; ഏലത്തൂര്‍ ട്രെയിൻ തീവെയ്പ് കേസില്‍ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: ഏലത്തൂര്‍ ട്രെയിൻ തീവയ്പ് കേസില്‍ എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ജിഹാദി പ്രവര്‍ത്തനമാണ് നടന്നതെന്നും എൻ ഐ എ വ്യക്തമാക്കി. പ്രതി ഓണ്‍ലൈൻ വഴിയാണ് ഭീകര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. യാത്രക്കാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് എലത്തൂര്‍ വച്ചാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സ്‌പ്രസ് ട്രെയിനില്‍ യാത്രക്കാരൻ സഹയാത്രികര്‍ക്ക് നേരെ തീ കൊളുത്തിയത്. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ […]

ഊരും പേരും എല്ലാം വ്യാജം; യുവജ്യോത്സ്യനെ കെണിയില്‍ വീഴ്‌ത്താൻ ഉപയോഗിച്ച ഫെയ്സ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു; ആതിരയും സുഹൃത്തും ഇനിയും സുഖവാസത്തില്‍ തന്നെ

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയില്‍ വീണ കൊല്ലത്തുകാരനായ യുവജ്യോത്സ്യനെ ചതിച്ചവര്‍ ഇനിയും സുഖവാസത്തില്‍. ഇവരെ പിടിക്കാൻ പൊലീസിന് ഇനിയും ആയില്ല. യുവ ജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും. കൊല്ലം സ്വദേശിയായ യുവജ്യോത്സ്യനാണ് ആതിര എന്ന് പരിചയപ്പെടുത്തിയ യുവതിയുടെ തേൻകെണിയില്‍ വീണത്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം ശക്തമായതോടെ യുവതി ജ്യോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ഭാര്യാ ഭര്‍ത്താക്കന്മാരെന്ന് പരിചയപ്പെടുത്തി ഹോട്ടലില്‍ മുറിയെടുത്ത ശേഷം ജ്യൂസില്‍ ലഹരി പദാര്‍ത്ഥം കലര്‍ത്തി നല്‍കി സ്വര്‍ണവും പണവും അടിച്ചു മാറ്റി […]

കോട്ടയം വാകത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജാമ്യത്തിലിറങ്ങിയ പ്രതി ഓട്ടോറിക്ഷയിൽ കയർ കെട്ടിയ ശേഷം കഴുത്തിൽ കുടുക്കി പാലത്തിൽ നിന്ന് താഴേക്ക് ചാടി; മരിച്ചത് പനച്ചിക്കാട് സ്വദേശി

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് തെക്കേകുറ്റ് വീട്ടിൽ ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ നിന്നും ഓട്ടോറിക്ഷയിൽ കയർ കെട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് പാലത്തിൽ നിന്ന് താഴേക്ക് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 2022 ജനുവരിയിൽ ബിജുവിന്റെ അമ്മ സതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു […]

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളിലും തീരപ്രദേശത്തുള്ളവർക്കും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടാണ്. അറബിക്കടലിലെ ന്യൂനര്‍ദം തീവ്രന്യൂനമര്‍ദമായി മാറുകയാണ്. അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. മലയോര മേഖലകളിലും തീരപ്രദേശത്തുമുള്ളവര്‍‌ ജാഗ്ര‌ത തുടരണം. മത്സ്യത്തൊഴിലാളികള്‍ കടലിലേയ്‌ക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴയിലടക്കം ഇന്ന് ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ […]

മുറ്റത്ത് നിന്ന് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയ്‌ക്ക് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങ്; ഇടത് കൈയൊടിഞ്ഞു

മലപ്പുറം: നിലമ്പൂരില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമി (56) ക്കാണ് പരിക്കേറ്റത്. വനമേഖലയോട് ചേര്‍ന്നാണ് വീട്ടമ്മയുടെ വീട്. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ച്‌ വീട്ടമ്മയ്ക്ക് നേരെ എറിയുകയായിരുന്നു. ഈ മാസം ഇരുപത്തിയാറിന് വൈകിട്ടായിരുന്നു സംഭവം. കുരങ്ങിന്റെ ആക്രമണത്തില്‍ സലോമിയുടെ ഇടതു കൈക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് ആദ്യമാണ് മനുഷ്യന് നേരെ കുരങ്ങിന്റെ ആക്രമണമുണ്ടാകുന്നതെന്നാണ് വിവരം.

കനത്ത മഴയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് അപകടം. ചെന്നൈയിൽ ഒരാൾ മരിച്ചു.

സ്വന്തം ലേഖകൻ ചെന്നൈ : ചെന്നൈയില്‍ പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. കാലപ്പഴക്കമാണ് മേല്‍ക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ […]

ഒന്നിച്ച് തുരത്താം ലഹരിയെ; ലഹരി ഉപയോഗം, വിതരണം രഹസ്യമായി അറിയിക്കാം; നമ്പറുമായി കേരള പൊലീസ് ; വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും

സ്വന്തം ലേഖകൻ ലഹരിനിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാം. വാട്സാപ്പ് വഴിയും നേരിട്ടും വിവരങ്ങൾ കൈമാറാം. കൂടാതെ [email protected]  എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാമെന്ന് കേരള പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പൊലീസ് നല്‍കുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് ലഹരി കടത്തുകാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം […]

സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാരെ വടി കൊണ്ട് ആക്രമിച്ച്‌ പ്രതി; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. മര്‍ദ്ദിച്ചുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെയാണ് വടി കൊണ്ട് പ്രതി ആക്രമിച്ചത്. പിന്നാലെ പ്രതി അബ്ദുള്‍ റൗഫിനെ റിമാൻഡ് ചെയ്തു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വടി കൊണ്ടുള്ള അടിയേറ്റ് എഎസ്‌ഐ വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറഞ്ഞു. ഇയാള് ഭാര്യയെയും മക്കളെയും സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു