41,000 രൂപ കുടിശിക ; വൈദ്യുതി ബിൽ അടക്കാത്തതിന് കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി ; റിസർവേഷൻ ഉൾപ്പെടയുള്ളവ സേവനങ്ങൾ തടസത്തിലായി

41,000 രൂപ കുടിശിക ; വൈദ്യുതി ബിൽ അടക്കാത്തതിന് കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി ; റിസർവേഷൻ ഉൾപ്പെടയുള്ളവ സേവനങ്ങൾ തടസത്തിലായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി ഡിപ്പോയിൽ അറിയിച്ചു .

ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോയിൽ വൈദ്യുതിയില്ലായിരുന്നു.തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ സേവനങ്ങൾ തടസത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്ന്റിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.