എംപിയുടെ കൈകള്‍ സമീപത്തെ വനിത എംഎല്‍എയുടെ തോളിൽ :- വനിത എം.എല്‍.എയെ തോളില്‍ കൈയിട്ട് ചേര്‍ത്തുപിടിച്ച്‌ ബി.ജെ.പി എം.പി; സഹികെട്ട് സീറ്റ് മാറിയിരുന്ന് എം.എല്‍.എ

സ്വന്തം ലേഖകൻ ബിജെപി എംപി സതീഷ് ഗൗതം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുപിയിലെ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വേദിയിലിരിക്കുന്ന എംപിയുടെ കൈകള്‍ സമീപത്തെ വനിത എംഎല്‍എയുടെ തോളിലായിരുന്നു. വനിത എംഎല്‍എ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം കൈ എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എംഎല്‍എ സീറ്റ് മാറിയിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 25ന് നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.  

ഒ​ക്‌​ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ട്രെ​യി​ൻ സ​മ​യ​ക്ര​മം മാ​റു​ന്നു ; ദീ​ർ​ഘ​ദൂ​ര എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ പാ​സ​ഞ്ച​ർ ട്രെ​യി​നു​കൾ പ്ര​തി​വാ​ര വ​ണ്ടി​ക​ൾ എന്നിവയുടെ സമയക്രമത്തിലും മാറ്റം 

സ്വന്തം ലേഖകൻ കൊ​ല്ലം: പു​തി​യ റെ​യി​ൽ​വേ ടൈം ​ടേ​ബി​ൾ ഒ​ക്‌​ടോ​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ 41 ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം. പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ലും എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. കൊ​ല്ലം – കോ​ട്ട​യം പാ​സ​ഞ്ച​ർ, പു​ന​ലൂ​ർ – കൊ​ല്ലം പാ​സ​ഞ്ച​ർ, ആ​ല​പ്പു​ഴ – കൊ​ല്ലം പാ​സ​ഞ്ച​ർ, പു​ന​ലൂ​ർ-​നാ​ഗ​ർ കോ​വി​ൽ പാ​സ​ഞ്ച​ർ എ​ന്നി​വ​യു​ടെ​യും സ​മ​യ​വും ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​റും. ദീ​ർ​ഘ​ദൂ​ര എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ ട്രെ​യി​നു​കൾ കൂടാതെ പ്ര​തി​വാ​ര വ​ണ്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മാ​ത്ര​മ​ല്ല, ന​ല്ലൊ​രു ശ​ത​മാ​നം വ​ണ്ടി​ക​ളു​ടെ​യും വേ​ഗം അ​ഞ്ച് മു​ത​ൽ 40 […]

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു; ഹാസ്യ സാഹിത്യകൃതികള്‍, കഥ , കവിത, നാടകം, നോവൽ എന്നിവയുടെ രചിതാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. കഥയും നോവലും കവിതയും നാടകവുമടക്കം ഒട്ടേറെ കൃതികളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗവും മുൻ ചെയർമാനുമാണ്. ആഭ്യന്തരവകുപ്പിൽ 30 വര്‍ഷത്തോളം ജീവനക്കാരനായിരുന്നു സുകുമാർ. ഭാര്യ: പരേതയായ സാവിത്രി അമ്മാൾ. മക്കൾ: സുമംഗല, പരേതയായ രമ. മരുമകൻ: കെ.ജി.സുനിൽ

കഞ്ചാവു ചെടികള്‍ പൊലീസ് സ്റ്റേഷന്‍ റോഡില്‍ !!!; നൂറു കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡരികിൽ എക്സൈസ് സംഘം കഞ്ചാവു ചെടികള്‍ കണ്ടെത്തി; ചെടികള്‍ നട്ടുപിടിപ്പിച്ചതാകാമെന്ന നിഗമനത്തിൽ എക്സൈസ്

സ്വന്തം ലേഖകൻ  തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് സ്റ്റേഷന്‍ റോഡില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. നൂറു കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡരികിലാണ് എക്സൈസ് സംഘം കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. ചാലക്കുടി പൊലീസ് സ്റ്റേഷന്‍ റോഡിലാണ് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് രാവിലെ 11 മണിയോടെ എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് ഫയര്‍ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സമീപത്തെ റോഡരികില്‍ നിന്ന് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. ഏറെ തിരക്കുള്ള റോഡരികില്‍ എങ്ങനെ കഞ്ചാവു ചെടികള്‍ വന്നു എന്ന് അന്വേഷിക്കുമെന്ന് എക്സൈസ് അറിയിച്ചു. ആരെങ്കിലും നട്ടുപിടിപ്പിച്ചതാകാമെന്ന […]

കുടുംബം നബിദിനാഘോഷത്തിന് പോയി; വീട്ടില്‍ നിന്ന് 25 പവനും 15,000 രൂപയും കവർന്നു; വീടിന്റെ പിറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്

സ്വന്തം ലേഖകൻ   കണ്ണൂർ: പരിയാരത്ത് വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണവും 15,000 രൂപയും കവർന്നു. പളുങ്കു ബസാറിലെ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി പള്ളിയില്‍ നബിദിനാഘോഷത്തിനു പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. വീടിന്റെ പിറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഇന്നലെ രാത്രി 9.50 ന് ജനൽ കമ്പി മുറിക്കുന്നതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെ അബ്ദുള്ളയുടെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുകൾ നിലയിലെ മുറികളിലെ […]

എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവ്; ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ 30നകം രജിസ്റ്റര്‍ ചെയ്യണം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ എറണാകുളം റീജണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 30നകം രജിസ്റ്റർ ചെയ്യണം. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ ദൂതൻ മുഖേനയോ പുതുക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.

സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി; എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ് എംഎം മണിയുടെ പരാമർശം; ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ 

സ്വന്തം ലേഖകൻ   തിരുവനന്തപുരം: എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി. സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഫെറ്റോ ആണ് എം എം മണിക്കെതിരെ പരാതി നൽകിയത്. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ് എംഎം മണിയുടെ പരാമർശം. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധതവും പ്രകോപനപരവുമായ പരാമർശങ്ങൾ എം എം മണി നടത്തിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ തങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ […]

സ്നാപ് ചാറ്റ് സൗഹൃദം; മാലയും കൊലുസും ഊരിനല്‍കി വിദ്യാര്‍ത്ഥിനി; ആലപ്പുഴയിൽ യുവാവും സുഹൃത്തും പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ  ആലപ്പുഴ: ചേപ്പാടുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണഭരണങ്ങൾ കൈക്കലാക്കിയ വയനാട് സ്വദേശികളായ യുവാവിനെയും കൂട്ടാളിയെയും കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മിഥുൻദാസ് , അക്ഷയ് എന്നിവരാണ് പിടിയിലായത് . വിദ്യാർത്ഥിനിയെ സ്നാപ് ചാറ്റിലൂടെയാണ് മിഥുൻ ദാസ് പരിചയപ്പെട്ടത്. വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയിൽ നിന്ന് മൂന്നേ മുക്കാൽ പവൻ സ്വർണം കൈവശപ്പെടുത്തിയത്. പെൺകുട്ടി ഉപയോഗിച്ചിരുന്ന മാലയും സ്വർണ്ണകൊലുസുമാണ് തട്ടിയെടുത്തത്. മൊബൈൽഫോൺ ലൊക്കേഷൻ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ […]

മദ്യപിച്ച് മര്‍ദിച്ചതിന് പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം, മകളുടെ കണ്‍മുന്നില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. മുദാക്കല്‍ ചെമ്പൂര് കളിക്കല്‍ കുന്നിന്‍ വീട്ടില്‍ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷിനെ(37) ആണ് തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് […]

അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ : അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത്‌ ഇഞ്ചിയിൽ വീട്ടിൽ ഇഞ്ചി ബിനു എന്നുവിളിക്കുന്ന ബിനു (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് ഇടപ്പാടി സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും പിതാവിനെയും കാപ്പി വടിയും,സിമന്‍റ് കട്ടയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം […]