ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ മാത്രം; ആകാംക്ഷയോടെ ശാസ്ത്രലോകം

സ്വന്തം ലേഖകൻ ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. റോക്കറ്റും സാറ്റലൈറ്റും സജ്ജമായതിനാൽ ഇന്ന് മുതൽ കൗണ്ട് ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നാളെ രാവിലെ 11:50-നാണ് ആദിത്യ എൽ 1 വിക്ഷേപിക്കുക. ഭൂമിയുടെ 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ ആദിത്യയെ എത്തിക്കുന്നതാണ്. അവിടെ നിന്ന് സൂര്യന് നേരെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള […]

തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി; ഉച്ചയോടെ മേളക്കാരുമെത്തും; പിന്നാലെ പുലിപ്പുറപ്പാട്; നഗരവീഥികള്‍ കീഴടക്കാൻ പെണ്‍പുലികളും; ആദ്യം സ്വരാജ് റൗണ്ടിലെത്തുന്നത് വിയ്യൂര്‍ ദേശത്തിന്റെ പുലികൾ

സ്വന്തം ലേഖിക തൃശൂര്‍: അരമണി ഇളക്കി മേള അകമ്പടിയില്‍ ഇന്ന് സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളില്‍ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്. ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂര്‍ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടര്‍ന്ന് സീതാറാം മില്‍ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടര്‍ന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് […]

ആധാർ കാർഡ് പുതുക്കിയില്ലേ..? പാൻ-ആധാർ ബന്ധിപ്പിക്കാൻ മറന്നു പോയോ..? 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ പറ്റിയില്ലേ…? സമയം അവസാനിച്ചിട്ടില്ല, ഇനിയും അവസരമുണ്ട്; സെപ്തംബറിൽ തന്നെ ചെയ്തു തീർക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ….

സ്വന്തം ലേഖിക കോട്ടയം: നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ. കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം. ആധാർ സൗജന്യമായി പുതുക്കൽ ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് അവസാനിച്ച സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സെപ്റ്റംബർ 14 വരെ 3 മാസത്തേക്ക് നീട്ടിനിൽകിയതാണ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം ഈ […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; പരസ്യ പ്രചരണത്തിന് ഇനി മൂന്ന് നാൾ; പുതുപ്പള്ളിയില്‍ ഇന്ന് അച്ഛനും മകനും ‘മുഖാമുഖം’; ചാണ്ടി ഉമ്മന് വോട്ടു തേടി എ.കെ ആന്റണിയെത്തും; ലിജിനായി അനില്‍ ആന്റണിയും

സ്വന്തം ലേഖകൻ   കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി മകൻ […]

ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിക്കണം; 24 മണിക്കൂറും പൊളിക്കല്‍ നടപടികള്‍ നടത്തണം; 45 ദിവസം കൊണ്ട് നടപടി പൂര്‍ത്തീകരിക്കണം; കോട്ടയം തിരുനക്കര ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ പൊളിക്കാന്‍ ഇന്ന് കരാര്‍ ഒപ്പിടും

സ്വന്തം ലേഖിക കോട്ടയം:തിരുനക്കര ബസ്‌ സ്‌റ്റാന്റ്‌ ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഇന്ന്‌ ഒപ്പിടും. ഉച്ചകഴിഞ്ഞു മൂന്നിനു നഗരസഭയില്‍ ചേരുന്ന ചേരുന്ന യോഗത്തിലാണ്‌ കരാര്‍ ഒപ്പിടുക. കഴിഞ്ഞ ദിവസം ദിവസം കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും കരാര്‍ രൂപീകരിക്കുക. ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ പൊളിക്കാന്‍ തീരുമാനമാകുകയും ലേലം നടത്തി പണം കൈപ്പറ്റുകയും ചെയ്‌തിട്ടും കരാര്‍ ഒപ്പിടാത്തതിനാല്‍ പൊളിക്കല്‍ ജോലികള്‍ നീളുകയായിരുന്നു. കൊല്ലം സ്വദേശിയാണ്‌ കരാര്‍ എടുത്തിരിക്കുന്നത്‌. പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്നു രണ്ടാഴ്‌ച മുൻപ് ചേര്‍ന്ന […]

പുല്ലുമുറിക്കുന്ന മെഷീന്റെ ബ്ലേഡ് തട്ടി മൂര്‍ഖൻ പാമ്പിന് പരിക്ക്; മരുന്നു നല്‍കാനും ഒരാഴ്ചത്തെ സംരക്ഷണത്തിനും നിർദേശം നൽകി ഡോക്ടര്‍മാര്‍

സ്വന്തം ലേഖകൻ  കണ്ണൂര്‍: പുല്ലുമുറിക്കുന്ന മെഷീന്റെ ബ്ലേഡ് തട്ടി മുറിവേറ്റ മൂര്‍ഖൻ പാമ്പിനെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. തളിപ്പറമ്പ് പാളയാട് നിന്നാണു പാമ്പിനെ കൊണ്ടുവന്നത്. മരുന്നു നല്‍കാനും ഒരാഴ്ചത്തെ സംരക്ഷണത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തളിപ്പറമ്പ് റേഞ്ച് ഓഫിസറുടെ നിര്‍ദേശപ്രകാരം സര്‍പ്പ ടീം അംഗവും പ്രസാദ് ഫാൻസ് മെംബറുമായ സുജിത്ത്, മനോജ് മാധവൻ എന്നിവരാണു പാമ്ബിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം പാമ്ബിനെ അതിന്റെ ആവാസവ്യവസ്ഥയില്‍ തുറന്നുവിടും. ഡോ.നവാസ് ഷെരീഫും ഡോ.ഷെറിനും ചേര്‍ന്നാണു പാമ്ബിനെ ചികിത്സിച്ചത്. 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന […]

മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീല്‍, കൽക്കി തുടങ്ങി നിരവധി സിനിമകള്‍; ചന്ദനമഴയും ആത്മസഖിയും അടക്കം ഹിറ്റ് സീരിയലുകളിലും വേഷമിട്ട സിനിമാ-സീരിയല്‍ താരം അപര്‍ണാ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരത്തെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: […]

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാൻ എത്തിയ യുവതിക്ക് എട്ടിന്റെ പണി !!; ഏറെ നേരം കാത്തു നിന്നിട്ടും കാമുകൻ വന്നില്ല; സമയം വൈകിയതിനാല്‍ ബന്ധുക്കളും ഭര്‍ത്താവും വിവരം അറിയുകയും ചെയ്തു;  മനോവിഷമത്തെ തുടർന്ന് യുവതി വെയിറ്റിംഗ് ഷെഡില്‍ വെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ   ഇടുക്കി : സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാനായി ഏറെ നേരം കാത്തു നിന്നിട്ടും വാരതിരുന്നതിനെ തുടര്‍ന്ന് യുവതി ബസ് വെയിറ്റിംഗ് ഷെഡില്‍ ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പനയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആണ്‍സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം വെയിറ്റിംഗ് ഷെഡില്‍ എത്തിയത്. എന്നാല്‍ സുഹൃത്ത് എത്തിയില്ല. ഇതിന്റെ മനോവിഷമത്തില്‍ യുവതി ബസ് സ്റ്റാൻഡില്‍വെച്ച്‌ കൈ ഞരമ്ബ് മുറിക്കുകയായിരുന്നു.കട്ടപ്പന സെൻറ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡില്‍ ആയിരുന്നു വൈകുന്നേരം മൂന്നു മണിയോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി […]

പാലിയേക്കര ടോൾ പ്ലാസ: പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ; 65 രൂപ വരെ വര്‍ധന; പുതിയ മാറ്റങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ  തൃശൂർ: പാലിയേക്കരയിലെ ടോളിൽ വീണ്ടും മാറ്റം. ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ എന്നിവക്ക് ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് പുതിയ […]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് ശക്തമാകുന്നതിനാല്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ് ബീറ്റ് വെതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.