play-sharp-fill
കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു മര്‍ദനമേറ്റ സംഭവം; സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ഹൈക്കോടതി, കോട്ടയം ജില്ലാ പോലീസ് മേധാവിയും, കുമരകം പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയും നേരിട്ട് ഹാജരാകാനും ഉത്തരവ്

കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു മര്‍ദനമേറ്റ സംഭവം; സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ഹൈക്കോടതി, കോട്ടയം ജില്ലാ പോലീസ് മേധാവിയും, കുമരകം പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയും നേരിട്ട് ഹാജരാകാനും ഉത്തരവ്

സ്വന്തം ലേഖകൻ
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു മര്‍ദനമേറ്റ സംഭവത്തില്‍ തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്നു പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും  ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഈ മാസം പത്തിന് ആയിരുന്നു കേസ് പരിഗണിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയും കുമരകം പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയും ഹൈക്കോടതിയില്‍ നേരിട്ടു ഹാജരാകാൻ ജസ്റ്റീസ് എന്‍. നഗരേഷ് ഉത്തരവിട്ടു.

അതേസമയം പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ബസുടമയ്ക്ക് സിപിഎം, സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ് സര്‍വീസ് മുടങ്ങിയതിനെതിരേ ബസുടമകളായ രാജ് മോഹനും ഭാര്യ മിനിക്കുട്ടിയും നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരുടെ നാലു ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ പോലീസ് സംരക്ഷണം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ജൂണ്‍ 23 ന് ഉത്തരവിട്ടിരുന്നു.

ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണു ബസുടമയ്ക്ക് മര്‍ദനമേറ്റത്. പോലീസ് സംരക്ഷണം നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കുമരകം എസ്‌എച്ച്‌ഒയ്ക്കുമായിരുന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ഇതു പാലിക്കപ്പെട്ടില്ലെന്നു കണ്ടാണ് ഇവരെ എതിര്‍കക്ഷികളാക്കി കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group