കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടുത്തം; 100 മീറ്റർ അകലെ ഇന്ധന സംഭരണ കേന്ദ്രം..!! ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് എൻഐഎ..!! ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തിൽ ഒഴിവായത് വൻദുരന്തം. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ അന്വേഷണ ഏജൻസികൾ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധന കഴിഞ്ഞാൽ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് റെയിൽവേയുടെ വിശദീകരണം. അതിനിടെ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത നിലയിൽ കണ്ടെത്തി. കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുൻപ് കാനുമായി ബോഗിയിലേക്ക് ഒരാൾ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. […]

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത..!! ഇടിമിന്നൽ മുന്നറിയിപ്പ്; 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ […]

കട്ടപ്പന ബീവറേജ് ഷോപ്പിൽ വിജിലൻസിന്റെ മിന്നൽ പരിശോധന..!! കണക്കിൽ പെടാത്ത 85,000 രൂപ കണ്ടെടുത്തു; പിടികൂടിയത് ജീവനക്കാർക്ക് വീതം വയ്ക്കാനായി സ്കൂട്ടറിൽ സൂക്ഷിച്ച പണം! അനധികൃത ഇടപാടും അഴിമതിയും നടത്തുന്നതിനായി മാനേജർ കൈയ്യിൽ നിന്ന് ശമ്പളം കൊടുത്ത് ജീവനക്കാരനേ നിയമിച്ചതായും കണ്ടെത്തി ! വീഡിയോ ദൃശ്യങ്ങൾ കാണാം !

സ്വന്തം ലേഖകൻ ഇടുക്കി : കട്ടപ്പന ബീവറേജ് ഷോപ്പിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. കണക്കിൽ പെടാത്ത 85,000 രൂപയാണ് വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് പരിശോധന നടത്തിയത്. ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം പിടികൂടിയത്. മദ്യ കമ്പനികൾ അവരുടെ ബ്രാൻഡിന്റെ വില്പന കൂട്ടുന്നതിനായി ജീവനക്കാർക്ക് നൽകിയ കൈക്കൂലിയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയിൽ ഷോപ്പ് അടച്ചതിന് ശേഷം ജീവനക്കാർക്ക് […]

‘പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല’; മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖിക തിരുവനന്തപുരം: മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ […]

ആശ്രയയിൽ നിർധരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം; ആവശ്യമുള്ളവർ 2023 ജൂൺ 5ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുക

സ്വന്തം ലേഖിക ഗാന്ധിനഗർ: കഴിഞ്ഞ 17 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക് മാസംതോണും നൽകി വരുന്ന 41 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2023 ജൂൺ 5ന് മുൻപ് ആയി പേരുകൾ രജിസ്റ്റർ ചെയേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും , ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , […]

കുഞ്ഞാറ്റക്കിളികളെ, വരൂ വസന്ത കാലമായ്…! ഇനി സ്കൂളില്‍ കാണാം; സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും; പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി മലയിൻകീഴ് ഗവ. വിഎച്ച്‌എസ്എസില്‍ നിര്‍വഹിക്കും; കോട്ടയം ജില്ലാതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ തലയോലപ്പറമ്പിൽ നിർവഹിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വി എച്ച്‌ എസ് എസില്‍ രാവിലെ 10 മണിക്ക് നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍, പ്രതിപക്ഷ […]

എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തം; ഒരു ബോഗി പൂര്‍ണമായും കത്തി; അട്ടിമറിയെന്ന് സംശയം; നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്

സ്വന്തം ലേഖിക കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. ഏറ്റവും പിറകിലെ മൂന്നാമത്തെ ജനറല്‍ കോച്ചിലാണ് അഗ്നിബാധ ഉണ്ടായത്. ബോഗി പൂര്‍ണമായും കത്തിനശിച്ചു. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന […]

‘മന്ത്രിപ്പണി പറ്റിയതാണോ….? വാര്‍ത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴില്‍’; വീണ ജോര്‍ജിനെ പരിഹസിച്ച്‌ കെ മുരളീധരന്‍

സ്വന്തം ലേഖിക കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരൻ ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ കോര്‍പ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. അതേസമയം, കെഎംഎസ്‍സിഎല്‍ തീപിടുത്തത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് […]

രാത്രിയില്‍ പൂശാനംപെട്ടിക്കടുത്ത് അരിക്കൊമ്പന്‍; ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും കൂടി; നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനം വകുപ്പ്; തിരുവനന്തപുരത്ത് ധര്‍ണ നടത്താന്‍ അരിക്കൊമ്പന്‍ ഫാന്‍സും മൃഗസ്നേഹികളും….!

സ്വന്തം ലേഖിക കുമളി: വനത്തിനുള്ളില്‍ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയില്‍ ലഭിച്ച സിഗ്നല്‍ അനുസരിച്ച്‌ പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ര്‍ ഉള്‍വനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഷണ്‍മുഖ നദി ഡാമില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിത്. ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും കൂടിയിട്ടുണ്ട്. അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിൻ്റെ സഹായത്തോടെ നിരീക്ഷിക്കുന്നത് തുടരുകയാണ്. ആന വനാതിര്‍ത്തി കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. പല സംഘങ്ങളായി […]

ഓക്സിജൻ കോണ്‍സെൻട്രേറ്റര്‍ വിതരണ പദ്ധതി; മമ്മൂട്ടിയുടെ “ആശ്വാസം” ഇനി കോട്ടയത്തും; ഒന്നാംഘട്ടത്തില്‍ ലഭ്യമാക്കുക മുപ്പത് മെഷീനുകൾ

സ്വന്തം ലേഖിക പള്ളിക്കത്തോട്: ചലച്ചിത്രതാരം മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന ഓക്സിജൻ കോണ്‍സെൻട്രേറ്റര്‍ വിതരണ പദ്ധതിയായ ”ആശ്വാസം” ജില്ലയിലും വിതരണം ആരംഭിച്ചു. ആശ്വാസം പദ്ധതിയുടെ ജില്ലാതല വിതരണ ഉദ്ഘാടനം കൂരോപ്പട കൂവപൊയ്ക ചെറുപുഷ്പ ആശ്രമത്തില്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യൂഹാനോൻ മാര്‍ ദീയസ് കൊറോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചടങ്ങില്‍ കെയര്‍ ആൻഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷനായിരുന്നു. മമ്മൂട്ടിയുടെ പിആര്‍ഒ യും കെയര്‍ ആൻഡ് […]