ഓക്സിജൻ കോണ്‍സെൻട്രേറ്റര്‍ വിതരണ പദ്ധതി; മമ്മൂട്ടിയുടെ “ആശ്വാസം” ഇനി കോട്ടയത്തും; ഒന്നാംഘട്ടത്തില്‍ ലഭ്യമാക്കുക മുപ്പത് മെഷീനുകൾ

ഓക്സിജൻ കോണ്‍സെൻട്രേറ്റര്‍ വിതരണ പദ്ധതി; മമ്മൂട്ടിയുടെ “ആശ്വാസം” ഇനി കോട്ടയത്തും; ഒന്നാംഘട്ടത്തില്‍ ലഭ്യമാക്കുക മുപ്പത് മെഷീനുകൾ

സ്വന്തം ലേഖിക

പള്ളിക്കത്തോട്: ചലച്ചിത്രതാരം മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന ഓക്സിജൻ കോണ്‍സെൻട്രേറ്റര്‍ വിതരണ പദ്ധതിയായ ”ആശ്വാസം” ജില്ലയിലും വിതരണം ആരംഭിച്ചു.

ആശ്വാസം പദ്ധതിയുടെ ജില്ലാതല വിതരണ ഉദ്ഘാടനം കൂരോപ്പട കൂവപൊയ്ക ചെറുപുഷ്പ ആശ്രമത്തില്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യൂഹാനോൻ മാര്‍ ദീയസ് കൊറോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങില്‍ കെയര്‍ ആൻഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷനായിരുന്നു. മമ്മൂട്ടിയുടെ പിആര്‍ഒ യും കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷൻ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ്, കൂവപൊയ്ക ചെറുപുഷ്പ ആശ്രമം ഡയറക്ടര്‍ ഫാ. സോണി വെട്ടികാലായിയില്‍, ഫാ സെബാസ്റ്റ്യൻ പേരുനിലം, ഫാ. അലക്സ് തോമസ് നാഴൂരിമറ്റം, സിസ്റ്റര്‍ മേഴ്സി, സിസ്റ്റര്‍ എമിലി, ജോസഫ് വെള്ളിയാമറ്റം, പ്രകാശ് ജോസഫ് നരിമറ്റം, എന്നിവര്‍ പ്രസംഗിച്ചു.

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആതുരാലയങ്ങള്‍ക്ക് വേണ്ടി എത്തിച്ചേര്‍ന്നവരും കൂവപൊയ്ക ചാരിറ്റബിള്‍ ട്രസ്റ്റ്, വെള്ളിയാമറ്റം പാലിയേറ്റീവ് സെന്‍റര്‍, പിറവം പെരുവ പ്രശാന്തി സെന്‍റര്‍, തുടങ്ങിയ സന്നദ്ധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. മുപ്പതു മെഷീനുകളാണ് ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ ലഭ്യമാക്കുക.