കട്ടപ്പന ബീവറേജ് ഷോപ്പിൽ വിജിലൻസിന്റെ മിന്നൽ പരിശോധന..!! കണക്കിൽ പെടാത്ത 85,000 രൂപ കണ്ടെടുത്തു;  പിടികൂടിയത് ജീവനക്കാർക്ക് വീതം വയ്ക്കാനായി സ്കൂട്ടറിൽ സൂക്ഷിച്ച പണം! അനധികൃത ഇടപാടും അഴിമതിയും നടത്തുന്നതിനായി മാനേജർ കൈയ്യിൽ നിന്ന് ശമ്പളം കൊടുത്ത് ജീവനക്കാരനേ നിയമിച്ചതായും കണ്ടെത്തി ! വീഡിയോ ദൃശ്യങ്ങൾ കാണാം !

സ്വന്തം ലേഖകൻ

ഇടുക്കി : കട്ടപ്പന ബീവറേജ് ഷോപ്പിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. കണക്കിൽ പെടാത്ത 85,000 രൂപയാണ് വിജിലൻസ് സംഘം പിടികൂടിയത്.

കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഇന്നലെ രാത്രിയാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം പിടികൂടിയത്. മദ്യ കമ്പനികൾ അവരുടെ ബ്രാൻഡിന്റെ വില്പന കൂട്ടുന്നതിനായി ജീവനക്കാർക്ക് നൽകിയ കൈക്കൂലിയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രാത്രിയിൽ ഷോപ്പ് അടച്ചതിന് ശേഷം ജീവനക്കാർക്ക് വീതം വയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് വിജിലൻസ് പൊക്കിയത്.

അനധികൃത ഇടപാടുകൾ നടത്തുന്നതിനായി മാനേജർ സ്വന്തം കൈയ്യിൽ നിന്ന് ശമ്പളം കൊടുത്ത് ജീവനക്കാരനെ നിയമിച്ചിട്ടുള്ളതായും കണ്ടെത്തി. ഈ ജീവനക്കാരനെ ഉപയോഗിച്ചാണ് ക്രമക്കേടുകൾ നടത്തിയിരുന്നത്.
വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ്, ഇൻസ്പെക്ടർ കിരൺ, എ എസ് ഐ ബേസിൽ,ഷിബു സിപിഒ മാരായ സന്ദീപ്, റഷീദ്, അഭിലാഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags :