പ്രണയപ്പക…! പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം;സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ; പെൺകുട്ടിയെ മർദ്ദിച്ച 20 കാരനെ പോലീസെത്തി കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഉച്ചക്കട സ്വദേശി റോണി (20) വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർത്ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. നാട്ടുകാർ […]

45 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടം ; ഓസീസിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു തിരിച്ചടി.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ അഞ്ചിന് 56 എന്ന നിലയിലാണ്. വിരാട് കോലി (15), കെ എസ് ഭരത് (4) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ചേതേശ്വര്‍ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. മാത്യൂ കുനെമാന്‍ മൂന്ന് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റ് […]

വാരാപ്പുഴ സ്ഫോടനം; പടക്ക സംഭരണശാലയുടെ ഉടമയുൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്; നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി

സ്വന്തം ലേഖകൻ എറണാകുളം: വാരാപ്പുഴ സ്ഫോടനം ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പടക്ക സംഭരണശാലക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഫോടനത്തിൽ തകർന്ന രണ്ട് കെട്ടിടത്തിൽ ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസ് ഉള്ളത്. ഈ കെട്ടിടത്തിന് സമീപമുള്ള ഷെഡ്ഡിലാണ് വെടിമരുന്ന് ശേഖരിച്ചിരുന്നതും നിർമാണ പ്രവർത്തനം നടന്നിരുന്നതും. ഈ കെട്ടിടത്തിനാണ് ലൈസൻസ് ഇല്ലാത്തത്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻസൺ ജെയ്സന്‍റെ സഹോദരനാണ്. ജെയ്സന്‍റെ ബന്ധുവിൽ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക […]

ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം ഒരുമാസം കൂടി നീട്ടി; സമയപരിധി നീട്ടിയത് ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി. ഒരുമാസം കൂടിയാണ് സമയപരിധി നീട്ടിയത്. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടിയത്. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്. ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14നായിരുന്നു ഇതിന് മുന്‍പ് സമയപരിധി നീട്ടിയത്. 28വരെയാണ് സമയം അനുവദിച്ചത്. ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനിരിക്കേയാണ് ജീവനക്കാരുടെയും ഹോട്ടല്‍ ഉടമകളുടെ ആവശ്യം […]

ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കി ഇരുപത്തിയൊന്നുകാരൻ; സമാനപരാധികൾ ഒന്നിലധികം വന്നതോടെ അന്വേഷണം ഊർജ്ജിതമാക്കി ; ഒടുവിൽ മോഷ്ടാവിനെ കുടുക്കി വനിതാ പൊലീസ്

സ്വന്തം ലേഖകൻ കാസർകോട്: ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കിയ മോഷ്ടാവിനെ വനിതാ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന ആസിഫ് പി.എച്ച് (21) നെയാണ് സബ് ഇൻസ്പെക്ടർ കെ. അജിതയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യൂർ, ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളിൽ പകൽ സമയത്ത് വീടിൻ്റെ പിൻഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെൽഫ് കുത്തിതുറന്നാണ് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഒരാഴ്ച മുമ്പ് ചീമേനി ആലന്തട്ടയിൽ വീട്ടുകാർ ജോലിക്ക് പോയ സമയത്ത് […]

കോട്ടയത്ത് ഓഫീസ് ജോലിക്ക് വനിതയെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ കോട്ടയം : ഓഫീസ് ജോലിക്ക് വനിതയെ ആവശ്യമുണ്ട്. കോട്ടയം നഗര പരിസരത്ത് താമസിക്കുന്നവർ വിളിക്കുക 88912 01775

വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; മലപ്പുറത്ത് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്. ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്. കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂര്‍, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാറിന് തീപിടിച്ചത് വാര്‍ത്തയായിരുന്നു. കണ്ണൂരില്‍ […]

മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം; അനുവദിച്ചത് 35000 രൂപ ; അന്വേഷണം ആരംഭിച്ച് വിജിലന്‍സ്

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചയാള്‍ക്കും സഹായ ധനം അനുവദിച്ച് സർക്കാർ ഉത്തരവ്. എറണാകുളം വടക്കന്‍ പറവൂ‍ര്‍ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനേക്കുറിച്ചന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇതേപ്പറ്റിയും പരിശോധന തുടങ്ങി. വടക്കന്‍ പറവൂരിലെ ചെറിയപള്ളന്‍ തുരുത്തിലുളള മണിയാലിലാണ് മുരളിയുടെ വീട്. ഭാര്യയും മകളും മാത്രമാണ് ഇപ്പോള്‍ താമസം. കയര്‍ തൊഴിലാളിയായിരുന്ന മുരളി കഴിഞ്ഞ ഡിസംബർ 29ന് വൃക്ക രോഗത്തെത്തുടര്‍ന്ന് […]

ഉടൻ തന്നെ ബുക്ക് ചെയ്തോളൂ..! അണിയറയില്‍ ഒരുങ്ങി നില്‍ക്കുന്നത് വമ്പന്‍ മാറ്റങ്ങൾ; ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2023 അല്‍കാസര്‍ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖിക കൊച്ചി: ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2023 അല്‍കാസര്‍ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ മൂന്നു വരി എസ്‌യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനിലോ അംഗീകൃത സിഗ്നേച്ചര്‍ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ അല്‍കാസറിന് പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. പുതിയ 1.5 ലിറ്റര്‍ T-GDi 4-സിലിണ്ടര്‍ എഞ്ചിന്‍, 2023 മാര്‍ച്ച്‌ 21-ന് ഇന്ത്യന്‍ വിപണിയില്‍ […]

കോട്ടയം വഴിയുള്ള റെയില്‍ യാത്രാക്ലേശം പരിഹരിക്കണമെന്നവശ്യപ്പെട്ട് യാത്രക്കാര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു

സ്വന്തം ലേഖിക കൊച്ചി: റെയില്‍ യാത്രാക്ലേശം പരിഹരിക്കണമെന്നവശ്യപ്പെട്ട് യാത്രക്കാര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു. പുലര്‍ച്ചെ 6:25 നുള്ള 06444 കൊല്ലം – എറണാകുളം മെമു കടന്നുപോയാല്‍ പാലരുവി എക്സ്പ്രസ്സ്‌ മാത്രമാണ് നിലവില്‍ എറണാകുളത്ത് ഓഫീസ് സമയം പാലിക്കാനുള്ള ഏക ആശ്രയം. അതുകൊണ്ട് തന്നെ പാലരുവിയില്‍ കാലെടുത്തുവെയ്ക്കാന്‍ പോലും പറ്റാത്ത തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പിന്നീടെത്തുന്ന വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷന്‍ എത്തുമ്പോള്‍ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ഈ സാഹചര്യത്തില്‍ പാലരുവിയ്ക്കും വേണാടിനും ഇടയില്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനില്‍ 9.10 ന് എത്തുന്ന വിധം […]