പ്രണയപ്പക…! പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം;സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ; പെൺകുട്ടിയെ മർദ്ദിച്ച 20 കാരനെ പോലീസെത്തി കസ്റ്റഡിയിലെടുത്തു

പ്രണയപ്പക…! പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം;സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ; പെൺകുട്ടിയെ മർദ്ദിച്ച 20 കാരനെ പോലീസെത്തി കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.

നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഉച്ചക്കട സ്വദേശി റോണി (20) വിദ്യാർത്ഥിനിയെ മർദ്ദിച്ചത്.
ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർത്ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.

നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ നെയ്യാറ്റിൻകര പൊലിസെത്തി വിദ്യാർത്ഥിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എന്നാൽ അടിച്ചതിൽ പരാതിയില്ലെന്നാണ് പെൺകുട്ടിയും അവരുടെ ബന്ധുക്കളും പൊലീസിനെ അറിയിച്ചത്. പക്ഷേ പൊലിസ് സ്വമേധായ കേസെടുത്ത ശേഷം പ്രായപൂർത്തിയാകാത്ത പ്രതിയെ വീട്ടുകാർക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു. പരിക്കേറ്റ കാൽനടക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags :