play-sharp-fill

ഡിഫൻസ് കൗൺസിൽ സംവിധാനം പരിഷ്കരിക്കണം: ദേശീയ ജുഡീഷ്യൽ സർവ്വീസ് കമ്മീഷൻ രൂപീകരിച്ച് കൊളീജിയം സംവിധാനം അവസാനിപ്പിക്കണം; ഭാരതീയ അഭിഭാഷക പരിഷത്ത് പ്രമേയം

സ്വന്തം ലേഖകൻ കോട്ടയം: ഡിഫൻസ് കൗൺസൽ സമ്പ്രദായം അപാകതകൾ പരിഹരിയ്ക്കണം എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒപ്പം ദേശീയ ജുഡീഷ്യൽ സർവ്വീസ് കമ്മീഷൻ രൂപീകരിച്ച് കൊളീജിയം സംവിധാനം അവസാനിപ്പിക്കണമെന്നും ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. പാലായിൽ നടന്ന ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ജോഷി ചീപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ബി.അശോക് മുഖ്യ പ്രഭാഷണവും സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.ഹരിദാസ് സമാപന […]

ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം ; സഹകരിക്കണമെന്ന് കമ്പനി ഉദ്യോഗസ്ഥർ ; രേഖാമൂലം എഴുതി നൽകിയാൽ പരിഗണിക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ഫോണിൽ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകിയാൽ പരിഗണിക്കാമെന്ന് ഇ. പി മറുപടി നൽകിയതായാണ് വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. […]

മുണ്ടക്കയം ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം; കത്തിനശിച്ചത് ഏക്കർ കണക്കിനു ഭൂമി

സ്വന്തം ലേഖകൻ മുണ്ടക്കയം: ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം. ഏക്കർ കണക്കിനു ഭൂമി കത്തിനശിച്ചു. എസ്റ്റേറ്റിൽ നിന്നു തീ സമീപ പുരയിടങ്ങളിലേക്കു വ്യാപിച്ചു. മതമ്പ – ചെന്നാപ്പാറ ഭാഗത്തു ആണ് ഇന്ന് ഉച്ചയോട് കൂടി തീപിടിച്ചത്. തൊഴിലാളികൾ തീ അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണാധിതമായി പടർന്നു പിടിക്കുകയാണ്. എസ്റ്റേറ്റ് മേഖലയിലെ ഏകദേശം 300 ഏക്കറിൽ കൂടുതൽ സ്ഥലം തീ പിടുത്തതിൽ കത്തിയിട്ടുണ്ടന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്റ്റേറ്റിലെ കുപ്പക്കയം ഭാഗത്ത് ഇന്നലെ തീ പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും […]

മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ചലന ശേഷി നഷ്ടമായി; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് മിഥുന്‍ രമേശ് ആശുപത്രിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: അവതാരകനായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് മിഥുന്‍ രമേശ്. ഇപ്പോഴിതാ മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് താരം. ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. […]

സമം സാംസ്‌കാരികോത്സവം സമാപനം നാളെ; സി.എം.എസ് കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖിക കോട്ടയം: സ്ത്രീസമത്വത്തിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പു നടപ്പാക്കുന്ന സമം പരിപാടിയുടെ ഭാഗമായി കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് നാളെ സമാപനം. വൈകിട്ട് അഞ്ചിന് സി.എം.എസ്. കോളജിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പിയും എസ്. ശാരദക്കുട്ടിയും വിശിഷ്ടാതിഥികൾ ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് […]

കോട്ടയം നഗരസഭയിലെ വാടകത്തട്ടിപ്പ്; രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ ; ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചതോടെ വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർന്നു “പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെലാഭം ; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം : നഗരഹൃദയത്തിലുള്ള രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ . ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചതോടെയാണ് വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർത്തിയത്. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോട്ടയം നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടായത്. ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ […]

വേനല്‍ക്കാലം; ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി; വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടകളില്‍ ശുദ്ധജലം മാത്രമേ […]

പാന്‍ കാര്‍ഡിലെ അഡ്രസ് തെറ്റാണോ? ആധാര്‍ ഉപയോഗിച്ച്‌ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം….!

സ്വന്തം ലേഖിക ന്യൂഡൽഹി: നികുതിദായകനായ ഇന്ത്യന്‍ പൗരന് വളരെ പ്രധാനപ്പെട്ട ഒന്നാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. അഥവാ പാന്‍ കാര്‍ഡ്. ആദായനികുതി വകുപ്പ് നല്‍കിയ ഈ 10 അക്ക ആല്‍ഫാന്യൂമെറിക് കോഡ് ഒരു വ്യക്തിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖ കൂടിയാണ്. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്. പെന്‍ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍, സര്‍ക്കാര്‍ സ്കീമുകള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്. അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. 12 അക്ക […]

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം; എങ്കിൽ തെെര് ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ…..

സ്വന്തം ലേഖിക കോട്ടയം: ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവയാണ് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ നോക്കുകയും ചെയ്യും. ഇതിനായി ആദ്യം ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. […]

കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ വണ്ടിയില്‍ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോള്‍ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ദമ്പതികള്‍ മരിച്ചത്. കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിന്‍ സീറ്റിലുണ്ടായിരുന്ന […]