play-sharp-fill

‘വീണ്ടും സിനിമാത്തിരക്കുകളിലേക്ക് ‘; ആശുപത്രി വാസം കഴിഞ്ഞു; പുതിയ സിനിമയില്‍ ജോയിന്‍ ചെയ്‌തു; പ്രാർഥിച്ച എല്ലാവർക്കും നന്ദി; കോട്ടയം നസീര്‍

സ്വന്തം ലേഖകൻ കോട്ടയം: ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ കോട്ടയം നസീർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. നെഞ്ചുവേദനയെ തുടർന്നായിരുന്നു നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി പറയുകയും ചെയ്‌തു. “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്‌സുമാര്‍ക്കും എന്റെ […]

ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടറിനു തീപിടിച്ചു ; ഒഴിവായത് വന്‍ദുരന്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഫെഡറല്‍ ബാങ്ക് എ ടി എമ്മില്‍ തീപിടിത്തം.എ ടി എമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ ആളുകളാണ് മെഷീനില്‍ നിന്ന് പുക വരുന്നത് കണ്ടത്. ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുന്നതും ഫയര്‍ അലാറം അടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നോക്കുമ്പോഴാണ് കൗണ്ടറിനുള്ളില്‍ തീപ്പടരുന്നത് കാണുന്നത്. ഇവര്‍ ഉടന്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്ത് എത്തിയ അഗ്നിശമന സേന കൗണ്ടറിനുള്ളിലെ തീക്കെടുത്തിയതിനാല്‍ […]

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിൽ യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; കാട്ടാക്കടയില്‍ വൈദ്യന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാട്ടാക്കടയില്‍ ബെല്‍ജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജിയാണ്(44) പിടിയിലായത്. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ യോഗ പഠിക്കാനെത്തിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാര്‍ ഡാമിലെ ഒരു ഹോം സ്റ്റേയില്‍ വെച്ച്‌ പരിചയപ്പെട്ട യുവതിയെ ഇയാള്‍ സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം വൈദ്യന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം നടന്നതിന് പിന്നാലെ യുവതി എറണാകുളത്തേക്ക് പോയിരുന്നു. എന്നാല്‍ അവിടെ വെച്ച്‌ […]

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന; നടപടി പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖിക കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നു. പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തുന്നത്. വെള്ളയില്‍ സിഐ ബാബുരാജ് , നടക്കാവ് സി.ഐ ജിജീഷ് ടൗണ്‍ എസ്‌ഐ വി.ജിബിന്‍, എ.എസ്‌ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ബിജിത്ത് എല്‍.എ തഹസില്‍ദാര്‍ സി.ശ്രീകുമാര്‍, […]

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പ് കൂടി പോകാറുണ്ടോ…? അത് നിങ്ങളുടെ ഭക്ഷണത്തിൻ്റെ രുചി നശിപ്പിക്കുന്നുവോ; ആഹാരത്തില്‍ ഉപ്പ് കൂടിപ്പോയാല്‍ ഈ അഞ്ചു മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സ്വന്തം ലേഖിക കോട്ടയം: അധിക അളവില്‍ ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിച്ചാല്‍, അത് രുചി നശിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിങ്ങള്‍ എത്ര നന്നായി തയ്യാറാക്കിയാലും, അധിക ഉപ്പ് നിങ്ങളുടെ വിഭവത്തിന്റെ രുചിയെ പൂര്‍ണ്ണമായും മാറ്റും. ഇത് സുഗന്ധം മങ്ങാനും വിഭവത്തിന്റെ രുചി മറ്റൊന്നാകാനും വഴിവെക്കും. ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍, നിങ്ങള്‍ വിഷമിക്കേണ്ടതില്ല. പരിഹാരമുണ്ട്. അതിനുള്ള അഞ്ചു മാര്‍ഗങ്ങള്‍ ഇതാ പരീക്ഷിക്കാന്‍ തയ്യാറായിക്കോളൂ. പച്ച ഉരുളക്കിഴങ്ങ് നിങ്ങളുടെ വിഭവത്തില്‍ കുറച്ച്‌ കഷ്ണം വേവിക്കാത്ത ഉരുളക്കിഴങ്ങ് ചേര്‍ക്കുക. അരിഞ്ഞ ഉരുളക്കിഴങ്ങ് ഭക്ഷണത്തിലെ അധിക ഉപ്പ് ആഗിരണം ചെയ്യും. […]

പാലാ ളാലം പള്ളിക്ക് സമീപം ബൈപാസ് റോഡിൽ നിർമ്മാണത്തിനായി റോഡിൽ ഇറക്കിയിട്ടിരുന്ന മെറ്റലിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്; റോഡിൽ സിഗ്നൽ ബോർഡോ, അപായസൂചനയോ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി

സ്വന്തം ലേഖിക പാല: സെൻ്റ് മേരീസ് സ്കൂളിനും ളാലം പള്ളിക്കും സമീപം ബൈപാസിൽ റോഡിൽ നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന മെറ്റലിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. രാത്രിയിൽ ഇതുവഴി പോയ ബൈക്കാണ് അപകടത്തിപ്പെട്ടത്. എംസാൻ്റും, മെറ്റിലും ഇന്നലെ വൈകിട്ട് റോഡിൻ്റെ പകുതിയോളം ഇറക്കിയിട്ടിരുന്നു. എന്നാൽ റോഡിൽ യാത്രക്കാർക്കായി ഒരു സിഗ്നൽ ബോർഡോ, അപായസൂചനയോ സ്ഥാപിച്ചിരുന്നില്ല എന്നാണ് പരാതി. പ്രദേശത്ത് വഴിവിളക്ക് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നും പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പാലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുപത്തിയഞ്ച് കോടിയിലേറെ വില; സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് ; മുഖ്യപ്രതിയെ ആന്ധ്രയിൽ ചെന്നുപൊക്കി പോലീസ്

സ്വന്തം ലേഖകൻ തൃശൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ആന്ധ്രയിലെ രാജമുദ്രിക്ക് സമീപം ചിത്രശാല സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച്‌ രണ്ടാം തിയതിയാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയിലാകുന്നത്. ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരന്‍ ആണ് സുബ്ബറാവു. കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസ് സുബ്ബറാവുവിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. നിരവധി തവണ അന്വേഷണ […]

ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് തള്ളി; ഗഡുക്കളായി ശമ്പളം നല്‍കി കെഎസ്‌ആര്‍ടിസി; രണ്ടാം ഗഡു നല്‍കണമെങ്കില്‍ ധനവകുപ്പ് സഹായിക്കണമെന്ന് മാനേജ്മെന്‍റ്

സ്വന്തം ലേഖിക തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് അവഗണിച്ച്‌ ശമ്പളം ഗഡുക്കളായി നല്‍കി കെ.എസ്.ആര്‍.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. രണ്ടാം ഗഡു നല്‍കണമെങ്കില്‍ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ മാത്രമേ ജീവനക്കാര്‍ക്ക് രണ്ടാം ഗഡു നല്‍കാനാകൂവെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. പ്രതിമാസ കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും 12 നും […]

കളിക്കുന്നതിനിടെ ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റു; നിമിഷങ്ങൾക്കകം ദേഹമാസകലം ചൊറിച്ചിൽ; പതിമൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവല്ല: കളിക്കുന്നതിനിടയിൽ ചെവിക്കുതാഴെ വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പെരിങ്ങര പതിമൂന്നാം വാര്‍ഡില്‍ കോച്ചാരിമുക്കം പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകള്‍ അംജിത അനീഷാണ്‌(13) മരിച്ചത്. മാര്‍ച്ച്‌ ഒന്നിന് വൈകീട്ട് 5.30-ന് വീടിനുസമീപത്തെ പുരയിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴാണ് ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റത്. ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂറിനുള്ളില്‍ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടര്‍ന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സക്ക് ശേഷം വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലേക്ക് […]

മറയൂര്‍ മൂന്നാര്‍ റോഡിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിച്ച്‌ പടയപ്പ; മിറര്‍ ഗ്ളാസ് തകര്‍ത്തു; ആന കാട്ടിലേയ്ക്ക് പോയിട്ടില്ലെന്ന് വനംവകുപ്പ്

സ്വന്തം ലേഖിക ഇടുക്കി: കെ എസ് ആര്‍ ടി സിയ്ക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. മറയൂര്‍ മൂന്നാര്‍ റോഡിലെ നേമക്കാട് എസ്റ്റേറ്റിന് സമീപത്തായി പടയപ്പ പഴനി തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിക്കുകയായിരുന്നു. ബസിന്റെ സൈഡ് മിറര്‍ ഗ്ളാസ് തകര്‍ത്തു. ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാനയുടെ ആക്രമണമുണ്ടാവുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടതോടെ ബസ് ഏറെ നേരം നിര്‍ത്തിയിട്ടെങ്കിലും പടയപ്പ ബസിന് നേരെ എത്തി ചില്ല് തകര്‍ക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് പിന്മാറുകയും ചെയ്തു. അതേസമയം, പടയപ്പ കാട്ടിലേയ്ക്ക് പോയിട്ടില്ലെന്നും നേമക്കാട് […]