play-sharp-fill

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; തിരുവല്ല സ്വദേശിയായ നിഖിൽ പ്രസാദിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

സ്വന്തം ലേഖിക കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തിരുവല്ല കാട്ടുക്കര കൊച്ചുപുരയിൽ വീട്ടിൽ പ്രസാദ് മകൻ നിഖിൽ പ്രസാദ് (26) നെയാണ് ചിങ്ങവനം പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാൾ ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, ഈ കേസിലെ മുഖ്യ സാക്ഷിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലെയും മുഖ്യപ്രതിയാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്. ഇതുകൂടാതെ ഇയാൾക്ക് മറ്റു സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ മുൻപ് ലുക്ക് ഔട്ട് നോട്ടീസ് […]

വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് രാമപുരം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കേരളത്തിലുടനീളം 30 ഓളം മോഷണ കേസുകളിൽ പ്രതിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 22 ആം തീയതി രാമപുരം കുടപ്പുലം എന്ന ഭാഗത്ത് വെച്ച് നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ മാല വലിച്ചുപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം […]

കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് കൂവപ്പള്ളി സ്വദേശി അൽത്താഫ് നൂഹ്

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം ഭാഗത്ത് ചാവടിയിൽ വീട്ടിൽ നൂഹ് മകൻ അൽത്താഫ് നൂഹ് (24) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം, കവർച്ച, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പോലീസ് […]

ചെങ്ങളത്ത് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവം; കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

സ്വന്തം ലേഖിക കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കലയത്തുമൂട്ടിൽ വീട്ടിൽ സുരേഷ് കുമാർ മകൻ ആദിത്യൻ കെ.എസ് (24), അയ്മനം മര്യാതുരുത്ത് കുടയംപടി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ രഘു മകൻ വിഷ്ണു എം. ആർ(33)എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ചീത്ത വിളിക്കുകയും,ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ […]

പൊങ്കാല കല്ലുകള്‍ ലൈഫ് പദ്ധതിയ്ക്ക് വേണം; എടുത്തുകൊണ്ടു പോയാല്‍ പിഴ ചുമത്തുമെന്ന് മേയര്‍; ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകള്‍ ശേഖരിക്കുന്നത്

സ്വന്തം ലേഖിക തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇതിനെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകള്‍ ശേഖരിക്കുന്നത്. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി. പൊങ്കാലയോടനുബന്ധിച്ച്‌ കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കും. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മണ്‍പാത്രങ്ങളിലെ മായം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തുന്നവര്‍ക്കായി സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കെ എസ് ഇ ബി. ട്രാന്‍സ്ഫോമറുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച്‌ […]

കെഎസ്‌ആര്‍ടിസിയിൽ ഫെബ്രുവരിയിലെ പകുതി ശമ്പളം നല്‍കി; സിഐടിയുവിനെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ മന്ത്രി; ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നല്‍കിയത്.സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്പളം നല്‍കിയത്. അതേസമയം കെഎസ്‌ആര്‍ടിസി ശമ്പളവിതരണം സംബന്ധിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും.ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും. ശമ്പളം ഒറ്റത്തവണയായി വേണ്ടവര്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗഡുക്കളായി നല്‍കുന്നതില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് ഇത് […]

റോഡിലെ വളവില്‍ ഓയില്‍ ചോര്‍ന്നു; വാഹനങ്ങള്‍ തെന്നിവീഴുന്നതായി പരാതി; ഓയില്‍ നീക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി വിദ്യാര്‍ഥികളും; സംഭവത്തെ കുറിച്ച്‌ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ പൂച്ചാക്കല്‍:സ്കൂളിന് മുൻവശത്തുള്ള റോഡിന്റെ വളവില്‍ ഏതോ വാഹനത്തില്‍നിന്നു വീണ ഓയില്‍ നീക്കം ചെയ്യാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി മാതൃകയായി വിദ്യാർത്ഥികൾ. തൈക്കാട്ടുശ്ശേരി അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ സ്കൂളിന്റെ മുന്‍വശത്തുള്ള റോഡിന്റെ വളവിലാണ് ഓയില്‍ ചോര്‍ന്ന് റോഡില്‍ വീണത്. വാഹനങ്ങള്‍ തെന്നി വീഴുന്നതായി ചേര്‍ത്തല ഫയര്‍ഫോഴ്സ് ഓഫീസില്‍ ഫോണ്‍കോള്‍ ലഭിച്ചതോടെ സേനാംഗങ്ങള്‍ അങ്ങോട്ട് എത്തുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഓയില്‍ കഴുകി കളഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അടുവയില്‍ വിദ്യാമന്ദിര്‍ സ്കൂളിലെ വിദ്യാര്‍ഥികളും ഒപ്പം ചേര്‍ന്നു. സ്കൂള്‍ വിദ്യാര്‍ഥികളുടെ നല്ല പ്രവര്‍ത്തനം സംബന്ധിച്ച്‌ അഗ്നിരക്ഷാ സേനാംഗങ്ങളില്‍ ചിലര്‍ ഫേസ്ബുക്കില്‍ […]

തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല; ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട; പരിഹസിച്ച് എം.വി. ഗോവിന്ദന്‍

സ്വന്തം ലേഖകൻ തൃശൂർ: മുന്‍ രാജ്യസഭാ എം പിയും നടനും ബി ജെ പി സഹയാത്രികനുമായ സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ […]

‘ഫ്ലാറ്റിനകം മുഴുവൻ പുകമണം, ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞു, ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തില്‍?’ ; ബ്രഹ്‍മപുരം പ്ലാന്‍റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച്‌ സജിത മഠത്തിൽ

സ്വന്തം ലേഖകൻ കൊച്ചി:ബ്രഹ്‍മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ പുകനിറയുന്നതിൽ സ്വന്തം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്നും ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം. “ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തില്‍?”, സജിത മഠത്തില്‍ കുറിച്ചു. […]

സീനിയര്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം; കര്‍ശന നടപടിയെടുക്കും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല; മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സ വൈകിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനെ രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്. സി.ടി.സ്കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. 60 വയസ്സുകാരനായ മുതിര്‍ന്ന കാര്‍ഡിയോളജി […]