play-sharp-fill

കോട്ടയം ജില്ലയിൽ നാളെ നാളെ (06-03-2023) കുറിച്ചി, ചങ്ങനാശ്ശേരി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ നാളെ (06-03-2023) കുറിച്ചി, ചങ്ങനാശ്ശേരി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടനാട്ടുപടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും. 2. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാനറാ പേപ്പർമിൽ റോഡ് , പേപ്പർമിൽ , ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , ആനന്ദാശ്രമം , ദേവമാതാ , ഹള്ളാപ്പാറ , ചുടുകാട് , മോർക്കുളങ്ങര എന്നീ ട്രാൻസ്ഫോർമറുകളിൽ […]

യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മിറ്റി പൊതുസമ്മേളനം; വി.ടി.ബൽറാം ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക കോട്ടയം: യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മിറ്റി പൊതുസമ്മേളനം വി.ടി.ബൽറാം ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി സമ്മേളനം ക്ലാസുകളും, കലാപരിപാടികളും, പ്രകടനവും നടത്തി പൊതുസമ്മേളത്തോടെ പരിസമാപ്തി കുറിച്ചു. മണ്ഡലം പ്രസിഡൻ്റ് മനു പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എം.എസ്.ശിവരാമകൃഷ്ണൻ, ശിവശങ്കരൻ, മുഹമ്മദ് ഹാഷിം, ജെലിൻ ജോൺ, ജെഫിൻ പോളി, നിഖിൽ സതീശൻ, ജെൻസൻ ജോസ് കാക്കശ്ശേരി, അഖിൽ പേരാത്ത്, രാകേഷ്, സൗരാഗ്, രാജീവ്‌, അഖിൽ കൃഷ്ണൻ എന്നിവർ […]

കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്നു: ലണ്ടനിൽ കോട്ടയം രാമപുരം സ്വദേശികളുടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖിക ലണ്ടന്‍: കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മാഞ്ചസ്റ്ററിലാണ് സംഭവം. മലയാളി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണ് മരണപ്പെട്ടത്. മൂന്നര മാസം മാത്രമായിരുന്നു ജെയ്ഡന്റെ പ്രായം. മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് ഇവര്‍ താമസിക്കുന്നത്. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ നഴ്‌സാണ് ജിനു. കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്നു ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.

വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റ് സമ്മേളനം: ദീപു സുരേന്ദ്രൻ പ്രസിഡന്റ് എം ആർ രാജു സെക്രട്ടറി

സ്വന്തം ലേഖിക രാമപുരം: വ്യാപാരി വ്യവസായി സമിതിയുടെ രാമപുരം യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായി ദീപു സുരേന്ദ്രനേയും സെക്രട്ടറിയായി എം ആർ രാജുവിനേയും വീണ്ടും തെരഞ്ഞെടുത്തു. രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ-ഏരിയ സമ്മേളനങ്ങൾ നടന്നു വരുന്നതിന്റെ ഭാഗമായാണ് രാമപുരം യൂണിറ്റ് സമ്മേളനവും നടന്നത്. സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം […]

ചികിത്സ വൈകിയെന്ന്‌ ആരോപിച്ച്‌ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ കീഴടങ്ങി; പൊലീസ് കേസെടുത്തിരിക്കുന്നത് ആറ് പേര്‍ക്കെതിരെ

സ്വന്തം ലേഖിക കോഴിക്കോട്: ചികിത്സ വൈകിയെന്ന്‌ ആരോപിച്ച്‌ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ്‌ അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനില്‍ എത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. കേസില്‍ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. ഫാത്തിമ ആശുപത്രിയില്‍ വെച്ച്‌ ഒരാഴ്ച മുൻപ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. എങ്കിലും ശാരീരിക ആവശതകളെ തുടര്‍ന്ന് യുവതി […]

ലെന്‍സ്‌ഫെഡ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡോ. വി പി ഗംഗാധരന്‍ നയിച്ച ക്യാന്‍സര്‍ ബോധവത്കരണ ആരോഗ്യ സെമിനാര്‍ നടന്നു; മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക കോട്ടയം: ലൈസന്‍സ്ഡ് എഞ്ചീനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്)കോട്ടയം ജില്ലാ കമ്മറ്റി തുടര്‍ വിദ്യാഭ്യാസ ,ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി.ഗംഗാധരന്‍ നയിച്ച ക്യാന്‍സര്‍ബോധവത്കരണ ആരോഗ്യ സെമിനാര്‍ ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്ത സെമിനാർ ജില്ലാ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളും കുടുംബാഗങ്ങളും പൊതുസമൂഹത്തില്‍ നിന്നുള്ളവരുമായി വളരെ പേർ സെമിനാറില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.കെ.അനില്‍കുമാര്‍ സ്വാഗതവും സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റ്യാറ്റുട്ടറി ബോര്‍ഡ് അംഗം […]

വാതില്‍പ്പടിയില്‍ ഇരുന്ന് ഉറങ്ങി; ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ചു. ഏറനാട് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്. മലപ്പുറം താനൂരില്‍ വെച്ചായിരുന്നു അപകടം. ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് ഉറങ്ങിയതാണ് അപകടത്തിലേയ്ക്ക് നയിച്ചത് എന്നാണ് വിവരം. മൃതദേഹം അധികൃതര്‍ എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം നടത്തി; പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഉദ്ഘടാനം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം നടന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് കോടിമത സസ്യമാർക്കറ്റിന് സമീപത്തു നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ടു വിലറിൽ വ്യാപാരികൾ അണിനിരന്ന വിളംബര ജാഥാ സംഘാടക സമിതി രക്ഷാധികാരി സി എൻ സത്യനേശൻ ഉദ്ഘടാനം ചെയ്തു. സമിതി ജില്ല ട്രഷറർ പി എ അബ്ദുൾ സലിം ജാഥയ്ക്ക് നേതൃത്വം നൽകി പട്ടണത്തിലെ വിവിധ യുണിറ്റുകളിൽ പര്യടനം നടത്തി. സമ്മേളന നഗറായ സുവർണ്ണ ഓഡിറ്റിറ്റോറിയത്തിൽ സമാപിച്ചു […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പോക്സോ കേസിലെ പിടികിട്ടാപുള്ളിയായ തമിഴ്നാട് സ്വദേശി മേലുകാവ് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജയൻ(52) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2013 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിലാണ് ഇയാളെ നാഗർകോവിൽ നിന്നും പിടികൂടുന്നത്. പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ, മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ രഞ്ജിത്ത് കെ. വിശ്വനാഥ്,എസ്.ഐ മനോജ് കുമാർ, സി.പി.ഓ […]

ബ്രഹ്മപുരം തീപിടിത്തം; വിദ്യാലയങ്ങള്‍ക്ക് നാളെ അവധി; പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല; ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായെന്ന് ജില്ലാ കളക്ടര്‍

സ്വന്തം ലേഖിക കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പുക രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ രേണുരാജ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി ബാധകം. […]