പൊതുനിരത്തുകളും ഫുട്പാത്തുകളും കൈയ്യേറി വൃത്തിഹീനമായ രീതിയിൽ ഭക്ഷണം ഉണ്ടാക്കാം! വിതരണം ചെയ്യാം! ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട! ഹെൽത്ത് കാർഡ് വേണ്ട!  വാടക വേണ്ട ! ലക്ഷങ്ങളുടെ മുതൽ മുടക്കും വേണ്ട! നാല് കമ്പിയും, ഒരു പടുതായും കുറച്ച് ഗുണ്ടായിസവും മതി ; അനധികൃത തട്ടുകടകളും ഫുട്പാത്ത് കച്ചവടക്കാരും ഇരുപത്തിനാല് മണിക്കൂറും വ്യാപാരം നടത്തുന്നു; തിരിഞ്ഞ് നോക്കാതെ അധികൃതർ !!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൊതുനിരത്തുകളും , ഫുട്പാത്തുകളും കൈയ്യേറി ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഭക്ഷണവ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റി അധികൃതർക്കും പേടി.

ഇത്തരക്കാർക്ക് നാല് കമ്പിയും , ഒരു പടുതായും കുറച്ച് ഗുണ്ടായിസവുമാണ് മുടക്ക് മുതൽ. നഗരസഭകളുടേയോ, ഫുഡ് സേഫ്റ്റിയുടയോ ലൈസൻസ് ഇവർക്ക് ആവശ്യമില്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡും വേണ്ട. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായാൽ കൈ മലർത്തുകയേ മാർഗ്ഗമുള്ളു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ കെഎസ്ആർടിസി ക്ക് എതിർവശവും , നാഗമ്പടത്തും , റയിൽവേ സ്റ്റേഷന് സമീപവുമെല്ലാം ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി കടകളാണ് ഉള്ളത്

ഇത്തരത്തിൽ പ്രവർത്തിക്കുന്ന
മുക്കാൽ ശതമാനം കടകളിലും നിരോധിത പുകയിലയും കഞ്ചാവും വ്യാപകമായി വിൽക്കുന്നുണ്ട്. അനാശാസ്യ പ്രവർത്തനങ്ങളും
കൊട്ടേഷൻ,ക്രിമിനൽ സംഘങ്ങളുടെ താവളവും ഈ അനധികൃത തട്ടുകടകൾ തന്നെ

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണങ്ങൾ സംഭവിക്കുമ്പോൾ പ്രഹസനംപോലെ നടത്തുന്ന പരിശോധനനകൾ കൊണ്ട് വിഷം വിളമ്പുന്ന ഇത്തരക്കാരെ പൂട്ടാൻ കഴിയില്ല. അധികൃതർ തന്നെ ഇത്തരക്കാർക്ക് സംരക്ഷണം നല്കുന്ന കാഴ്ചയാണ് കാണുന്നത്.