കൊല്ലത്ത് പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍; പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവും പിടിയിൽ; കീഴടക്കിയത് മല്‍പ്പിടുത്തത്തിനൊടുവില്‍

കൊല്ലത്ത് പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍; പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവും പിടിയിൽ; കീഴടക്കിയത് മല്‍പ്പിടുത്തത്തിനൊടുവില്‍

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊല്ലം കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച്‌ രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍.

ആൻ്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവ് ഷൈജു എന്നയാളെയും പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈജുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇരുവരും. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികള്‍ ആക്രമിച്ചു.

കുണ്ടറ പാവട്ടുമൂലയില്‍ നിന്നാണ് പ്രതികളെ പ്രിടികൂടിയത്. കുണ്ടറ പൊലീസ് പ്രതികളെ മല്‍പ്പിടുത്തത്തിനൊടുവില്‍ കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദന കേസിലെ പ്രതികളായ ആൻ്റണിയെയും ലിയോ പ്ലാസിഡിനെയും പിടികൂടുന്നതിനിടയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിന് നേരെ ഇവര്‍ വടിവാള്‍ വീശിയിരുന്നു. നാല് റൗണ്ട് വെടി ഉതിര്‍ത്ത ശേഷമായിരുന്നു അന്ന് പൊലീസ് രക്ഷപ്പെട്ടത്.