മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോണ്ടൂർ സ്വദേശി തിടനാട് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക തിടനാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്ടൂർ പിണ്ണാക്കനാട് സി. എസ്.ഐ കോളനി ഭാഗത്ത് കോട്ടപറമ്പിൽ വീട്ടിൽ ഗോവിന്ദൻ മകൻ ചന്ദ്രൻ (48) നെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ഉച്ചയോടു കൂടി പിണ്ണാക്കനാട് ഭാഗത്ത് വച്ച് തന്റെ അയൽവാസിയായ അനൂപ് എബ്രഹാം എന്നയാളെ ചീത്ത വിളിക്കുകയും, വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ചന്ദ്രൻ വാക്കത്തി കൊണ്ട് ഇയാളെ ആക്രമിച്ചത്. ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്ത് […]

ഭക്ഷ്യ സുരക്ഷ: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടി; ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് കര്‍ശന പരിശോധന

സ്വന്തം ലേഖിക തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ […]

എം ശിവശങ്കര്‍ വിരമിച്ചു; യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പടിയിറക്കം; പ്രണവ് ജ്യോതികുമാറിന് ചുമതലകള്‍ കൈമാറി

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്‍റെ പടിയിറക്കം. പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകള്‍ കൈമാറി. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തില്‍ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകള്‍, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയല്‍ നോട്ടങ്ങള്‍, രണ്ട് ദിവസം മുന്‍പ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് എം ശിവശങ്കറിന് സ്നേഹോപഹാരം നല്‍കിയിരുന്നു. ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് […]

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ

സ്വന്തം ലേഖിക തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പിക്കാനും, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേകഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ […]

കള്ളന്മാർക്ക് കഞ്ഞി വെച്ച് സർക്കാരും….!! സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് വെട്ടിക്കടത്തി സസ്പെന്‍ഷനിലായിരുന്ന റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച് വനം വകുപ്പ്; എങ്ങുമെത്താതെ അന്വേഷണം; നിയമനത്തില്‍ അസ്വഭാവികതയില്ലെന്ന് വനം വകുപ്പുമന്ത്രി

സ്വന്തം ലേഖിക ഇടുക്കി: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് മരം വെട്ടിക്കടത്തിയ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനില്‍ കഴിയുന്ന രണ്ട് റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച്‌ വനം വകുപ്പ്. റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവര്‍ക്കാണ് തിരികെ നിയമനം നല്‍കിയത്. എന്നാല്‍, നിയമനത്തില്‍ അസ്വഭാവികതയില്ലെന്നാണ് വനം വകുപ്പുമന്ത്രിയുടെ പ്രതികരണം. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ പുറമ്പോക്കില്‍ നിന്ന് തേക്കുമരം വെട്ടികടത്തിയ കേസിലാണ് ജോജി ജോണിനെ സസ്പെന്‍ഡ് ചെയ്തത്. വെട്ടി കടത്തിയ മരം ജോജിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് […]

പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയാൽ സമ്പന്നം….!നിത്യവഴുതന നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; നിത്യാരോഗ്യം സ്വന്തമാക്കാം

സ്വന്തം ലേഖിക കോട്ടയം: പണ്ട് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന പച്ചക്കറിയാണ് നിത്യവഴുതന. രുചികരമായ തോരന്‍ മെഴുക്കുപുരട്ടി എന്നിവയൊക്കെ തയാറാക്കാന്‍ നിത്യവഴുതന ഉപയോഗിക്കാം. ഒപ്പം നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം സമ്പന്നമായതിനാല്‍ അസ്ഥിയുടെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രോഗപ്രതിരോധം ഉറപ്പാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറച്ച്‌ നല്ല കൊളസ്ട്രോള്‍ നില ഉയര്‍ത്തും. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം അകറ്റാം. നമ്മുടെ ആരോഗ്യത്തിന് പലതരം ഭീഷണി ഉയര്‍ത്തുന്ന പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനും നിത്യവഴുതന ഡയറ്റില്‍ […]

ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കു…

സ്വന്തം ലേഖകൻ ആർത്തവ സമയത്ത് സഹിക്കാൻ കഴിയാത്ത വേദന ഉള്ളവരാണോ നിങ്ങൾ? ആര്‍ത്തവ വേദന പല ഘടകങ്ങളുടെയും സ്വാധീനഫലമായി ഉണ്ടാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിലൊന്നാണ് ഭക്ഷണശീലങ്ങള്‍. ശരീര വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്. ചീര, കെയ്ല്‍, ബ്രോക്ക്ളി, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍ എന്ന് സാധാരണയായി അറിയപ്പെടുന്ന ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കണം. അവയില്‍ കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആര്‍ത്തവ വേദന ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇരുമ്പ്, പ്രോട്ടീന്‍, ഒമേഗ […]

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്; ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്ക് വീണു

സ്വന്തം ലേഖകൻ ന്യൂഡൽഹി:ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്തായി.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിയുടെ സ്ഥാനം പിന്നോട്ട് പോയത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്.മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്‍റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് […]

വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും; മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

സ്വന്തം ലേഖകൻ വിശാഖപട്ടണം: വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും. ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് ആ സംസ്ഥാനത്തിന്‍റെ ഭാഗമായി. അതോടെയാണു പുതിയ തലസ്ഥാനം തെരഞ്ഞെടുക്കേണ്ട സാഹചര്യം ഒരുങ്ങിയത്. നേരത്തെ മൂന്നു തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ഇന്നു ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിങ്ങിനു ശേഷമാണ് വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനമാകുമെന്നു ജഗന്‍ […]

പ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 10 ന് കൊടിയേറും

സ്വന്തം ലേഖകൻ കോട്ടയം:ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 10 ന് കൊടിയേറും.ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 19 വരെയാണ് ഉത്സവം. 11 മുതൽ 17 വരെ എല്ലാദിവസവും ഉത്സവബലി, പ്രസാദമൂട്ട് എന്നിവ ഉണ്ടാകും.17ന് വലിയഉത്സവബലി, മഹാപ്രസാദമൂട്ട്, വൈകിട്ട് മഹാദീപാരാധന, ദീപക്കാഴ്ച, വലിയവിളക്ക്, കാവടിവിളക്ക് എന്നിവയും നടക്കും. 18ന് മഹാശിവരാത്രി ദിനത്തിൽ പുലർച്ചെ 4 മുതൽ പൂജകൾ,7 മുതൽ പ്രസിദ്ധമായ തോട്ടയ്ക്കാട് തേവരുടെ വലിയ കാഴ്ചശ്രീബലി,ഉച്ചക്ക് കാവടിവരവ്, കെട്ടുകാഴ്ച, വൈകുന്നേരം മഹാദീപാരാധന, ദീപക്കാഴ്ച, വൈകിട്ടു 4 ന് കാഴ്ച […]