വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങി; സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍;  നീല നിറത്തിലുള്ള ഐ ഫോണും,  3.5 ലക്ഷം രൂപയും  കൈക്കൂലിയായി വേണമെന്ന് ആവശ്യം; പ്രതിയുടെ സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി പമം തവണകളായി നല്കാൻ നിർദ്ദേശം; ആദ്യ ​ഗഡുവായി 50000 രൂപ കൈപ്പറ്റുന്നതിനിടയിൽ പിടിയിൽ

വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങി; സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍; നീല നിറത്തിലുള്ള ഐ ഫോണും, 3.5 ലക്ഷം രൂപയും കൈക്കൂലിയായി വേണമെന്ന് ആവശ്യം; പ്രതിയുടെ സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി പമം തവണകളായി നല്കാൻ നിർദ്ദേശം; ആദ്യ ​ഗഡുവായി 50000 രൂപ കൈപ്പറ്റുന്നതിനിടയിൽ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചില്‍ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും കൈമലി വാങ്ങവേയാണ് പൊലീസ് സബ് ഇന്‍സ്പെക്ടറായ സുഹൈലിനെയും ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും ഇന്ന് വിജിലന്‍സ് പിടികൂടിയത്.

2017-ല്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പ്രതിയായ പരാതിക്കാരന് 2019-ല്‍ ഹൈക്കോടതി വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പതിക്കാരനെ ബാംഗ്ലൂരില്‍നിന്ന് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസില്‍ കോടതി ഉടന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരനെതിരെ വേറെയും വാറണ്ടുകള്‍ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ സഹായിക്കാമെന്നും ഐ-ഫോണ്‍ 14 വാങ്ങി നല്‍കണമെന്നും ഇന്‍സ്പെക്ടര്‍ സുഹൈല്‍ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ജനുവരി രണ്ടിന് പരാതിക്കാരന്‍ ഒരു കറുത്ത ഐ-ഫോണ്‍ 14 വാങ്ങി സബ് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഏജന്റായ മുഹമ്മദ് ബഷീറിനെ ഏല്‍പിച്ചു.

എന്നാല്‍, കറുത്ത ഫോണ്‍ വേണ്ടെന്നും നീല നിറത്തിലുള്ള ഐ-ഫോണ്‍ 14, 256 ജി.ബി തന്നെ വേണമെന്നും കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം രൂപ കൂടി കൈക്കൂലിയായി വേണമെന്നും സബ് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ പരാതിക്കാരന്‍ പ്രതിയായ കേസില്‍ ഇടപെട്ട് കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പരാതിക്കാരന്‍ വിജിലന്‍സ് ആസ്ഥാനത്തെത്തി ഡയറക്ടര്‍ മനോജ് എബ്രഹാമിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സബ് ഇന്‍സ്പെക്ടറെ ട്രാപില്‍ പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തി.

സുഹൈല്‍ നിരന്തരം പരാതിക്കാരനോട് കൈക്കൂലി പണം ആവശ്യപ്പെടുകയും പരാതിക്കാരന്റെ സാമ്ബത്തികാവസ്ഥ മനസിലാക്കി തുക തവണകളായി നല്‍കിയാല്‍ മതിയെന്ന് അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡുവായി 50,000 രൂപ സബ് ഇന്‍സ്പെക്ടര്‍ സുഹൈലിന്റെ ആവശ്യ പ്രകാരം മുഹമ്മദ് ബഷീറിന്റെ പക്കല്‍ ഏല്‍പിക്കവേ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഹമ്മദ് ബഷീറിനേയും തുടര്‍ന്ന് സുഹൈലിനേയും വിജിലന്‍സ് കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.