play-sharp-fill
പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയില്‍വേ; നടപടി റിസർവേഷൻ സീറ്റുകള്‍ കയ്യേറുന്നതിനെ തുടര്‍ന്ന്; മാറ്റം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ

പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയില്‍വേ; നടപടി റിസർവേഷൻ സീറ്റുകള്‍ കയ്യേറുന്നതിനെ തുടര്‍ന്ന്; മാറ്റം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്.

റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് മാറ്റം. അതേസമയം 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. ഇവയാണ് ആ ട്രെയിനുകള്‍. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).

അതേസമയം ഇന്ത്യൻ റെയില്‍വേയെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍ ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.