ശബരിമല പ്രവേശന വിവാദം; ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണം; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതിയില്‍

ശബരിമല പ്രവേശന വിവാദം; ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണം; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതിയില്‍

സ്വന്തം ലേഖിക

ന്യുഡൽഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും.

മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹര്‍ജിയില്‍ സംസ്ഥാനത്തിൻ്റെ മറുപടി കോടതി തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടുണ്ട്. പമ്പയിലും തിരക്ക് കുറവാണ്
അറുപതിനായിരത്തിലധികം പേരാണ് വെര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാല്‍പതിനായിരത്തോളം പേര്‍ ദര്‍ശനം നടത്തി. അടുത്ത രണ്ട് ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സന്നിധാനത്തെ കടകളില്‍ അധികൃതരുടെ പരിശോധന തുടരുകയാണ്. ചട്ട ലംഘനം നടത്തിയ കടകളില്‍ നിന്ന് 51000 രൂപ പിഴ ഈടാക്കി.

അതിനിടെ, ശബരിമല സന്നിധാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ്. മണ്ഡലകാലത്ത് ഇതുവരെ 26 പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. കാനനപാതയില്‍ പാമ്പുകളെ കാണുന്നത് പതിവാണ്. പമ്പയിലേയും സന്നിധാനത്തേയും കണ്‍ട്രോള്‍ റൂമുകളിലാണ് പാമ്പുകളെ കണ്ടാല്‍ വിവരമെത്തുക. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇവയെ പിടികൂടി സഞ്ചിയിലാക്കും.

മൂന്ന് മൂര്‍ഖനുള്‍പ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി. പിടികൂടിയ പാമ്പുകളെ ഉള്‍വനത്തില്‍കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. കുറഞ്ഞത് രണ്ട് പാമ്പിനെയെങ്കിലും ഉദ്യോഗസ്ഥര്‍ ദിവസവും പിടികൂടുന്നുണ്ട്.

.