തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലും ബൈക്കിലുമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലിടിച്ചു നിന്നു  ; 12 പേർക്ക് പരിക്കേറ്റു

തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലും ബൈക്കിലുമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലിടിച്ചു നിന്നു ; 12 പേർക്ക് പരിക്കേറ്റു

Spread the love

തൃശൂർ: ചെന്ത്രാപ്പിന്നിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.

ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ വെച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന കാറിലും ബൈക്കിലുമിടിച്ച് മതിൽ തകർത്താണ് ബസ് നിന്നത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.