പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു; ഇടുക്കി പൊന്മുടി സ്വദേശിക്കായി വനത്തിനുള്ളില്‍ തെരച്ചില്‍; രക്ഷപ്പെട്ടത് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി

സ്വന്തം ലേഖിക ഇടുക്കി: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപെട്ടത്. പൊലീസ് സംരക്ഷണയില്‍ പരോളില്‍ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. പ്രതിക്കായി മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 2015 ഫെബ്രുവരി രണ്ടിന് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ വച്ച്‌ രാജേഷിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജാക്കാട് പൊന്മുടി സ്വദേശി ജോമോന്‍. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ച ജോമോന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് […]

തലയോലപ്പറമ്പിൽ കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം; വിവരം ലഭിക്കുന്നവർ വൈക്കം, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

സ്വന്തം ലേഖിക കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന അതിരമ്പുഴ പുതുശേരി വീട്ടില്‍ ജയിംസ് മകന്‍ നിഖിൽ പി. ജെ.(22) , അതിരമ്പുഴ പാറശ്ശേരി വീട്ടില്‍ ജെയിംസ് മകന്‍ ജിതിൻ ജെയിംസ് (25) എന്നിവര്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ 92 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നവരാണ്. ഇവര്‍ വ്യാജ പേരും മേല്‍വിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻതന്നെ പോലീസിനെ താഴെപ്പറയുന്ന നമ്പരിൽ അറിയിക്കാവുന്നതാണ്. ഡി.വൈ.എസ്.പി ഓഫീസ് വൈക്കം: 04829231332 എസ്.എച്ച്.ഓ വൈക്കം: 94979 […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോക്സോ കേസിൽ മീനടം നെടുംപൊയ്ക സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം നെടുംപൊയ്ക പാലക്കൽ പറമ്പിൽ വീട്ടിൽ അജേഷ് മകൻ ആകാശ് അജേഷ് (18) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അതിജീവിത ഇക്കാര്യം ബന്ധുവായ സ്ത്രീയോട് പറയുകയും തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ ഡി, എസ്.ഐ ലെബിമോൻ,എ.എസ്.ഐ സിന്ധു, സി.പി.ഓ മാരായ സുനിൽ പി.സി, ബിജേഷ്, അനൂപ് എന്നിവർ ചേർന്നാണ് […]

വാക്കുതർക്കത്തെ തുടർന്ന് ചായകടയുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശ്ശേരിയിൽ കടയുടമയെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പോലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിവീട് വീട്ടിൽ അസ്‌ലഫ് മകൻ അര്‍ഫാന്‍ അസ്‌ലഫ്(21), ചങ്ങനാശ്ശേരി വാഴപ്പള്ളി പാറച്ചേരിൽ വീട്ടിൽ തങ്കച്ചൻ മകൻ ജിത്തു(ജിറ്റു -18), ചങ്ങനാശ്ശേരി പെരുന്ന പാലത്തിങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സാവിയോ സെബാസ്റ്റ്യൻ(21) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി ചങ്ങനാശേരി പാലത്ര ബൈപ്പാസ് റോഡിലുള്ള ടീ ഷോപ്പിൽ എത്തി കട ഉടമയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പ്രതികൾ […]

ഇതെന്ത് കലിയുഗമോ….? കൊല്ലത്തെ സൈബർ കൂടോത്രത്തിന് ചരടുവലിച്ചത് പതിനാലുവയസുകാരൻ; യുവതിയ്ക്ക് വാട്സ് ആപ്പ് സന്ദേശമയച്ചത് ഇടയ്ക്കിടെ വീട്ടില്‍ വരുന്നയാളെ കുടുക്കാന്‍

സ്വന്തം ലേഖിക കൊട്ടാരക്കര: വാട്സ് ആപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച്‌ വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന അതിവിചിത്രമായ പരാതി വാര്‍ത്തകളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ പലരും കരുതിയത് പോലെ ഒരു ഹാക്കര്‍ ആയിരുന്നില്ല. മറിച്ച്‌ അവരുടെ ബന്ധുവായ ഒരു പതിനാലുവയസുകാരന്‍ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കുട്ടി എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോളിതാ പതിനാലുകാരന്‍ തന്നെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ്. നെല്ലിക്കുന്നം കാക്കത്താനം സ്വദേശി സജിതയുടെ ഭര്‍ത്താവ് ഇവരുമായി വേര്‍പെട്ടാണ് കഴിയുന്നത്. എന്നാല്‍ കുട്ടികളെ കാണാന്‍ ഇയാള്‍ ഇടയ്ക്ക് വീട്ടിലേയ്ക്ക് വരുമെന്നും ഇത് ഇഷ്ടമല്ലാത്തതിനാലാണ് […]

തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചു; സിസിടിവി ദൃശ്യങ്ങളും പുറത്ത്

സ്വന്തം ലേഖിക തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം. സിവില്‍ സ‍ര്‍വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആള്‍ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. നാല് ദിവസം മുൻപാണ് സംഭവമുണ്ടായത്. അന്ന് തന്നെ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണം നടക്കുകയായിരുന്നുവെന്നുവെന്നാണ് പൊലീസ് അറിയിച്ചതെന്നും പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞു. സിസിടിവി […]

കൂട്ടിക്കൽ ചപ്പാത്തിൽ സൈക്കിളിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്; തുടർചികിത്സയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; നാരകംപുഴ സ്വദേശിയായ പതിനാറുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാടിനൊപ്പം നമുക്കും കൈകോര്‍ക്കാം…..!

സ്വന്തം ലേഖിക കൂട്ടിക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ പതിനാറുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ക്കുന്നു. ശനിയാഴ്ച രാത്രി സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതി നിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു അതീവ ഗുരുതരാവസ്ഥയിലായ കൊക്കയാര്‍, നാരകംപുഴ കട്ടപ്ലാക്കല്‍ അയ്യൂബ്ഖാന്റെ മകന്‍ അഷ്ഹദ് അയ്യൂബ്ഖാന്‍(16)ന്റെ ജീവന്‍ രക്ഷിക്കാനാണ് നാട് കൈകോര്‍ക്കുന്നത്. കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അഷ്ഹദ്. തലയോട്ടി പിളരുകയും കാലുകളുടെ തുടയെല്ലു തകരുകയു, നട്ടെല്ലിനു ക്ഷതമേല്‍ക്കുകയും ചെയ്ത കുട്ടി പാല മാര്‍സ്‌ളീവ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലക്ക് ആദ്യം ശസ്ത്രക്രിയ നടത്തിയെങ്കിലും തുടര്‍ ചികില്‍സയാണ് വേണ്ടത്. കാലിനും […]

മുടിയാണ് ഇതൊക്കെ, വെറും മുടി..! കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തും മുടിമുറിച്ചും സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍; പ്രതിഷേധസ്വരമുയര്‍ന്നത് കൊടിയുടെ നിറത്തിന് അതീതമായി വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച്

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തും മുടിമുറിച്ചും സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോളേജ് അങ്കണത്തില്‍ മുടി മുറിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പ്രതിഷേധിച്ചത്. കൊടിയുടെ നിറത്തിന് അതീതമായി വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് പ്രതിഷേധസ്വരമുയര്‍ത്തിയതോടെ സദാചാര അക്രമണങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്.സംഭവ സമയം […]

കോഴിക്കോട് കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയെന്ന് പരാതി; ബാങ്ക് പരാതി നല്കിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനേജർ സ്വന്തം അക്കൗണ്ടിലേക്ക് 2.53 കോടി മാറ്റിയതായി കണ്ടെത്തി; നടപടിയെടുത്ത് അധികൃതർ

കോഴിക്കോട്: കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയെന്ന് ആരോപണം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ 2.53 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കോര്‍പ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതില്‍ പൂരക പോഷകാഹാര പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിഞ്ഞ മാസം കോര്‍പ്പറേഷന്‍ ചെക്ക് സമര്‍പ്പിച്ചപ്പോഴാണ് തിരിമറി പുറത്തുവന്നതെന്നാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പറയുന്നത്. ആവശ്യമായ തുകയില്ലെന്ന് കാട്ടി ബാങ്ക് […]

പാതിരാത്രി ചവിട്ടിക്കൂട്ടിയതിന് പിന്നാലെ പട്ടാപ്പകലും കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; സിഎംഎസ് കോളേജ് റോഡിലൂടെ നടന്ന് പോയ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ എടുത്ത ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍; പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത് വിദ്യാര്‍ത്ഥിനികള്‍ തന്നെ

സ്വന്തം ലേഖകന്‍ കോട്ടയം: സിഎംഎസ് കോളേജ് റോഡില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം. കഴിഞ്ഞ ദിവസം നടന്ന സദാചാര അക്രമണത്തിന് പിന്നാലെയാണ് ഇന്ന് നഗരമധ്യത്തിലുള്ള സിഎംഎസ് കോളേജ് റോഡിലൂടെ നടന്ന വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ ഓട്ടോ ഡ്രൈവര്‍ മൊബൈലില്‍ പകര്‍ത്തിയത്. ചാലുകുന്ന് സ്വദേശി അജിത്താണ് അനുമതിയില്ലാതെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി അകത്തായത്. അനുമതി ഇല്ലാതെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നോണം മൊബൈലില്‍ ഫോട്ടോയെടുത്ത ഇയാളെ പെണ്‍കുട്ടികള്‍ തടഞ്ഞു നിര്‍ത്തി. ചോദ്യം ചെയ്തപ്പോള്‍ ഫോട്ടോ എടുത്തയായി ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും അജിത്തും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ […]