കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍; വിഷം കഴിച്ച കാമുകന്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക മലപ്പുറം: നാല് വർഷം മുൻപ് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശി സൗജത്തിനെയാണ് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് സൂചന. കാമുകന്‍ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ വിഷം കഴിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 2018 ഒക്‌ടോബറിലാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് […]

കോട്ടയം പാലായിൽ അമിതവേ​ഗതയിലെത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി; ലോറിഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: പാലാ പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പനമറ്റം മാടത്താനിൽ ലേഖ (44 ) യാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലേഖയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണൻ(22) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറി.ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ […]

കോട്ടയത്ത്‌ വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം ; മോഷണം പോയത് മുപ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ ; ഇരുട്ടിൽ തപ്പി പോലീസ്

കോട്ടയം : കോട്ടയത്ത് വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന വഴിയോര കച്ചവടസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ താഴ് തല്ലി പൊളിച്ച് കടയിലുണ്ടായിരുന്ന തുണിത്തരങ്ങൾ മോഷ്ടിക്കുകയായിരുന്നു. നാഗമ്പടം സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഏകദേശം 30000 രൂപയുടെ തുണിത്തരങ്ങൾ മോഷണം പോയതായി ജോസഫ് പറഞ്ഞു. പതിവുപോലെ രാവിലെ കടതുറക്കാൻ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി.

പൂത്തോട്ട എസ്എന്‍ ലോ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റിയശേഷം മറ്റ് വഴികളിലൂടെ കൊണ്ടുപോയി; തട്ടിക്കൊണ്ടുപോകല്‍ നടന്നത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന് പൊലീസ്; നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സ്വന്തം ലേഖകന്‍ കൊച്ചി: പൂന്തോട്ട എസ്എന്‍ ലോ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കെഎസ്യു പ്രവര്‍ത്തകയും മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയുമായ പ്രവീണയെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കെഎസ്യുവിനും എസ്എഫ്ഐക്കും ഒമ്പത് സീറ്റാണ് ലഭിച്ചത്. ഇതിനാലാണ് കെഎസ്യു പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. എന്നാല്‍ യൂണിയന്‍ ഭരണം തീരുമാനിക്കുന്നതിനായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമായിരുന്നു. ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ഒരു മണിക്ക് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് […]

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമം; വെള്ളാപ്പള്ളി നടേശനും മകനും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി കോടതി; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

സ്വന്തം ലേഖകന്‍ ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ സുഭാഷ് വാസുവടക്കമുള്ള എസ്എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതാന്നെ് വെള്ളാപ്പള്ളിയുട ആരോപണം […]

അമ്പലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത്ത്​ വീട്ടിൽ വസുമതിയാണ് (70) മരിച്ചത്. 2016 -ൽ സ്വകാര്യ ബാങ്കിന്‍റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഇവർ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. മുതലും പലിശയും ചേർത്ത് അഞ്ച് ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തി. ഇതേ തുടർന്ന്, വസുമതി ഏറെ മാനസിക […]

വിഴിഞ്ഞം സംഘര്‍ഷം: 163 കേസ് രജിസ്റ്റര്‍ ചെയ്തു; പ്രതികളെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്; ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയാല്‍ തടയുമെന്ന് ഡിഐജി നിശാന്തിനി

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 163 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌പെഷല്‍ പൊലീസ് സംഘം മേധാവി ഡിഐജി ആര്‍ നിശാന്തിനി. പ്രതികളെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് നിശാന്തിനി അറിയിച്ചു. ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയാല്‍ പൊലീസ് തടയും. അതിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 750 പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അവരെ ഒരു കാരണവശാലും പ്രദേശത്തേക്ക് എത്താന്‍ അനുവദിക്കില്ല. പൊലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അന്വേഷണം ആ ലെവലില്‍ എത്തിയിട്ടില്ല. […]

ഗ്രീഷ്മയുടെയും അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നടപടി, അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്; വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്ന് പ്രതികള്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെയും അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി. കേസില്‍ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. നേരത്തെ നെയ്യാറ്റിന്‍കര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസില്‍ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം […]

അച്ചോ, മാപ്പില്ലേ…? അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്ന് ക്രിസ്ത്യന്‍ വൈദികന്‍; ഫാ.തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തില്‍ അതിശക്ത പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി; വൈകാരിക പ്രതികരണത്തിന് മുതിരാത്ത മുസ്ലിം സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയ്ക്ക് അഭിനന്ദനങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:’അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. നവംബര്‍ 29നു നടത്തിയ ഗുരുതര വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇതുവരെ അതു പിന്‍വലിക്കാനോ, മാപ്പുപറയാനോ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തയാറായിട്ടില്ല. രാജ്യത്തിന്റെ മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും എല്ലാത്തരം വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കേണ്ട സമയമാണ്. എന്നാല്‍ രാജ്യത്തെ രണ്ടു പ്രബല ന്യൂനപക്ഷ […]

എന്താടോ വാവേ താന്‍ നന്നാവാത്തത്..? പൊതുപരിപാടിയില്‍ വിഷപ്പാമ്പിനെ മൈക്കാക്കിയ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു; വാവയെ അവസാനമായി മൂര്‍ഖന്‍ പാമ്പ് കടിച്ച് അത്യാസന്ന നിലയിലായത് കോട്ടയം നീലംപേരൂരില്‍ വച്ച്; അന്ന് മുതല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സുരക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കാതെ വാവ

സ്വന്തം ലേഖകന്‍ കോഴിക്കോട്: പൊതുപരിപാടിയില്‍ വിഷപ്പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാന്‍ ഡിഎഫ്ഒ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് […]