കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു

സ്വന്തം ലേഖിക വടവാതൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു. വിജയപുരം പഞ്ചായത്ത് അംഗം സാറാമ്മ തോമസിന്റെ മകൾ അമ്പലത്തിങ്കൽ സ്‌നേഹ സൂസൻ തോമസാ(22)ണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വടവാതൂർ മാധവൻപടി – പുതുപ്പള്ളി റോഡിൽ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ സൂസനെ ഉടൻ തന്നെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജിൽ വര്‍ധനവ്; ഇന്ന് മുതല്‍ അഞ്ച് രൂപ….

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജുകള്‍ ഇന്നു മുതല്‍ അഞ്ചു രൂപ. എച്ച്‌എംസി മീറ്റിംഗിലാണ് രണ്ടു രൂപയില്‍ നിന്നു അഞ്ചു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ എച്ച്‌എംസിയുടെ കീഴില്‍ 40 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഈ പണം കൊണ്ടാണ്. കൂടാതെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും ഇതില്‍ നിന്നാണ് കണ്ടെത്തുന്നത്. കാത്ത് ലാബിന്‍റെയടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് ടിക്കറ്റ് വരുമാനത്തെയാണ് ആശ്രയിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറ‍ഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം. തുമ്പമട മുണ്ടയ്ക്കല്‍ മനോജിന്റെ മകള്‍ നിരജ്ഞന (10) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന്റെ സൈഡിലെ കല്ലില്‍ കയറി നിയന്ത്രണം വിടുകയും ഈ സമയം ഡോര്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു.

കേരളത്തിന് 66ാം പിറന്നാൾ; തേർഡ് ഐ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ…..

സ്വന്തം ലേഖിക കോട്ടയം: വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 66 വര്‍ഷം തികയുന്നു. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കേരളം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. പ്രളയവും മഹാമാരിയുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഘോഷങ്ങളില്ലാതെ ആണ് കേരളപ്പിറവി കടന്ന് പോകുന്നത്. നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ […]