“തീവ്രവാദ മുസ്ലീങ്ങൾക്കുള്ള പിണറായിയുടെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റ്”; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു; പിസി ജോര്‍ജ്

സ്വന്തം ലേഖിക കൊച്ചി :അറസ്റ്റിന് കാരണമായ പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് ശേഷം കോടതി ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളും രാജ്യദ്രോഹികളുമായവരുടെ വോട്ട് വേണ്ടെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്‌നേഹിക്കാത്ത ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിയപ്പോഴൊക്കെ തിരുത്തിയിട്ടുണ്ട്. എന്നാല്‍ […]

വിദ്വേഷ പ്രസംഗം ;മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിന് ജാമ്യം ; ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്

സ്വന്തം ലേഖിക തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഉപാധി. അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാവണം , വിദ്വേഷപ്രസംഗം പാടില്ല , സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയ പിസി ജോർജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . എന്നാൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ തന്ന റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റ് […]

പി .സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചന;കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരം ; വിഡി സതീശൻ

സ്വന്തം ലേഖിക തിരുവനന്തപുരം : പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമായെന്നും വി.ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത്‌ലീഗും പരാതി നല്‍കിയിരുന്നു. എന്നാൽ 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റഡിയില്‍ എടുത്തതിന് ശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപൂര്‍വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞ് വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തുകയാണ്. ജോര്‍ജ് ഒരു ഉപകരണം […]

ആലപ്പുഴ ചേർത്തലയിൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ;വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയായിരുന്നു തട്ടിപ്പ് ;തട്ടിപ്പിന് ഇരയായത് നിരവധിപേർ

സ്വന്തം ലേഖിക ആലപ്പുഴ :ചേർത്തലയിൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പണം നഷ്ടമായവർ പറയുന്നു. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ്. 50000 തന്നാൽ അഞ്ചുലക്ഷമാണ് ലോൺ വാഗ്ദാനം. അതും 21 ദിവസത്തിനുള്ളിൽ. എന്നാൽ ചെക്കുമായി ബാങ്കിൽ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചേർത്തലയിൽ അൻപത്തിലധികം പേരാണ് ഈ തട്ടിപ്പിന് ഇരയായത്. വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നിൽ എന്ന് പരാതിക്കാർ പറയുന്നു. ഇയാളുടെ നിർദേശ പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം […]

പി സി ജോർജ് ഒരു ക്രിമിനൽ അല്ല, ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്; ജോർജിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ ;അനിവാര്യമായ നടപടിയെന്ന് യുഡിഎഫ്

സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗം നടത്തിയ പി സി ജോർജിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബി ജെ പി രം​ഗത്ത്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്നവരാണ് സി പി എം എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പി സി ജോർജ് ഒരു ക്രിമിനൽ അല്ല. ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. വെട്ടി നുറുക്കാൻ മുദ്രാവാക്യം വിളിക്കുന്നവരാണ് സി പി എമ്മുകാർ. പാലക്കാട് കൊലപാതക കേസിൽ പ്രതികളെ പിടിക്കാൻ ശ്രമിക്കാത്ത പൊലീസ് പി സി ജോർജിനെ പിടിക്കാൻ തിടുക്കം കാണിച്ചു. യൂത്ത് […]

ഭീതി വിതയ്ക്കുന്ന സംസാരം, വിദ്വേഷത്തിന് ശ്രമം; പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി;അറസ്റ്റ് രേഖപ്പെടുത്തിയത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെുത്തിരിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽ കാന്തിൻ്റെ […]

കോഴിക്കോട് ജില്ലയിൽ വൻ കഞ്ചാവ് വേട്ട; മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ ; ഇന്നോവ കാറും കസ്റ്റഡിയില്‍

സ്വന്തം ലേഖിക കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ടുപേരെ കാരശ്ശേരിയിലെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, ഷറഫുദ്ദീൻ കരുളായി, നസീർ പെരിന്തൽമണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്. നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാർ എന്നിവരെ നോർത്ത് കാരശ്ശേരിയിലെ വാടക വീട്ടിൽ വെച്ചുമാണ് പിടികൂടിയത്. ഇവർ […]

മുണ്ടക്കയത്ത് വീട്ടമ്മയെയും മകളെയും മദ്യപിച്ചെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ;അയൽവാസികളായ 4 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക മുണ്ടക്കയം :മദ്യപിച്ചെത്തി വീട്ടമ്മയെയും മകളെയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പറത്താനം നൂറേക്കര്‍ സുമേഷ്, വേലനിലം ഭാഗത്ത് ഷിബിന്‍, സജിത്ത്, മനോജ് എന്നിവരാണ് അറസ്റ്റിലായത്. നൂറേക്കര്‍ മന്നത്താനിയില്‍ ഉഷ, മകള്‍ ഷാലിമ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന സുമേഷും കൂട്ടുകാരും മദ്യപിച്ച്‌ അസഭ്യം പറഞ്ഞതായും ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലീസില്‍ വിവരം അറിയിച്ച ശേഷം വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ സംഘം ചേര്‍ന്ന് […]

പി സി ജോർജിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ ; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ; ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്

സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിന്‍റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോർജിന്‍റെ വാഹനത്തിന് മുന്നില്‍ ചാടി വീണത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം […]

‘ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ? ആ കേസ് അട്ടിമറിച്ചാ? ക്രിമിനല്‍സും ഊളകളും റേപ്പിസ്റ്റുകളും അല്ലാത്താവര് ആരുമില്ലല്ലോ മഞ്ചു വാര്യര്‍ക്കും പുതിയ ഇര സിലിമാ നടിക്കും വേണ്ടി തൊള്ള തുറക്കാന്‍..’; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ നടിയും ഡബ്ബിങ് കലാകാരിയും ആയ ഭാഗ്യലക്ഷ്മി സജീവമായിരുന്നു;ഇപ്പോഴിതാ ഭാഗ്യലക്ഷ്മിക്കെതിരെ തുറന്നടിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദിലീപിനെതിരെ നിരവധി തെളിവുകള്‍ ആണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നത്. എന്നാല്‍ കേസിലെ പ്രധാന തെളിവുകള്‍ പുറത്തുവിട്ടതെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് മേധാവി ആയിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്ന് മാറ്റിയത് കേസിന്റെ ഗതി മാറ്റാന്‍ സാധ്യതയുണ്ട് എന്നാണ് പലരും പറയുന്നത്. ഇതിനിടയ്ക്ക് ആണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പരാതി ഉയര്‍ന്നത്. വിജയ് ബാബുവിനെ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും താരം വിദേശത്തേക്ക് കടന്നതിനാല്‍ അറസ്റ്റ് നടന്നില്ല .ഈ കേസുമായി ബന്ധപ്പെട്ട് […]