കൊല്ലത്ത് തപാല്‍ വഴിയെത്തിച്ച കഞ്ചാവ് പിടികൂടി ;പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്

സ്വന്തം ലേഖിക കൊല്ലം: കൊല്ലത്ത് തപാൽ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. പോസ്റ്റ് ഓഫിസ് ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് കഞ്ചാവ് പാഴ്സലായി എത്തിയത്. പാഴ്സലുകൾ തരംതിരിക്കുമ്പോഴാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. പൊട്ടിയ നിലയിലായിരുന്നു കവർ. കവറില്‍ തേയില തരി പോലെ കണ്ടപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായതെന്ന് പോസ്റ്റ് മാസ്റ്റർ അജുലാൽ പറഞ്ഞു. പൊതിയില്‍ കഞ്ചാണെന്ന് മനസിലായ ഉടൻതന്നെ പോസ്റ്റ്മാസ്റ്റര്‍ എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം […]

പെട്രോളടിച്ച ശേഷം പ​മ്പി​ലെ​ ​ജീ​വ​ന​ക്കാ​രനെ​ ​ആ​ക്ര​മി​ച്ച് പണമടങ്ങിയ ബാ​ഗ് കൈക്കലാക്കി മുങ്ങിയ വിരുതന്മാർ കുടുങ്ങി;സംഭവം മലപ്പുറത്ത്

സ്വന്തം ലേഖിക മലപ്പുറം :പെട്രോളടിച്ച ശേഷം പ​മ്പി​ലെ​ ​ജീ​വ​ന​ക്കാ​ര​നെ​ ​ആ​ക്ര​മി​ച്ച് പണമടങ്ങിയ ബാ​ഗ് കൈക്കലാക്കി മുങ്ങിയ വിരുതന്മാർ കുടുങ്ങി. മ​ല​പ്പു​റം​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ചെ​ട്ടി​പ്പ​ടി​ ​കു​റ്റി​യാ​ടി​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ആ​ക്കി​ബ് ​(23​),​ ​ചെ​ട്ടി​പ്പ​ടി​ ​അ​ര​യ​ന്റെ ​പു​ര​യ്ക്ക​ൽ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​വാ​സിം​ ​(31​),​ ​ചെ​ട്ടി​പ്പ​ടി​ ​പ​ക്ക​ർ​ക്കാ​ന്റെ​ ​പു​ര​യ്ക്ക​ൽ​വീ​ട്ടി​ൽ​ ​സ​ഫ്‌​വാ​ൻ​ ​(28​)​ ​എ​ന്നി​വ​രെ​യാ​ണ് ​ചെ​ങ്ങ​മ​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ 20-ാംതീയതി ​രാത്രി ​ര​ണ്ട​ര​യോ​ടെ​ ​കോ​ട്ടാ​യി​യി​ലു​ള്ള​ ​പെ​ട്രോ​ൾ​ ​പ​മ്പി​ലാ​ണ് ​സം​ഭ​വം നടന്നത്.​ മൂന്ന് പേർ ബൈക്കിലെത്തിയ ശേഷം അ​ഞ്ഞൂ​റു​രൂ​പ​യ്ക്ക് ​പെ​ട്രോ​ൾ​ ​അ​ടി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​പ​മ്പി​ൽ​ ​പ​ണം​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ബാ​ഗ് ​ത​ട്ടി​യെ​ടു​ത്ത് ​പോ​വു​ക​യാ​യി​രു​ന്നു.​ […]

കാസര്‍കോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പതിനാറുകാരി മരിച്ചു; നിരവധിപ്പേര്‍ ചികിത്സയില്‍

സ്വന്തം ലേഖകൻ കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ കൂടുതലും കുട്ടികളാണ്. ഷവര്‍മ വാങ്ങി വീട്ടില്‍ കൊണ്ടുപോയി, വീട്ടില്‍ വച്ച് കഴിച്ച മാതാപിതാക്കളും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഒരേ ലക്ഷണങ്ങളാണ്. ഛര്‍ദി, പനി […]

കോഴിക്കോട് അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു;സ്വത്ത് തർക്കത്തിനിടെ പട്ടിക കഷ്ണം ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു

സ്വന്തം ലേഖിക കോഴിക്കോട്: അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ തലയ്ക്കടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സഹോദരനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ചെറുവണ്ണൂർ കമാനപ്പാലത്തിനു സമീപം താഴത്തെ പുരയ്ക്കൽ ചന്ദ്രഹാസനാണ് മരണപ്പെട്ടത്. പട്ടിക കഷ്ണം കൊണ്ടാണ് അനുജൻ ഇയാളുടെ തലയ്ക്കടിച്ചത്. 10 സെൻ്റ് ഭൂമിയാണ് ചെറുവണ്ണൂരിൽ ഏഴു പേർക്ക് ഭാഗിക്കാൻ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതിൽ സഹോദരന്മാർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാങ്ങ […]

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് നാളെ സന്ദർശകർക്കായി തുറക്കും; അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തെ പ്രധാന ആകർഷണമാണ് ലൈറ്റ് ഹൗസ്

സ്വന്തം ലേഖിക തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ 26 മാസങ്ങളായി അടഞ്ഞു കിടന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് നാളെ സന്ദർശകർക്കായി തുറക്കും. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തെ പ്രധാന ആകർഷണമാണ് ലൈറ്റ് ഹൗസ്. എന്നാൽ കൊവിഡും ലോക്ക്ഡൗണും വന്നതോടെ 2020 മാർച്ചിൽ ലൈറ്റ് ഹൗസിനും താഴ് വീണു. 1972 മേയ് 20നാണ് കോവളം ഹവ്വാ ബീച്ചിനോട് ചേർന്ന് വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. മെറ്റൽ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്ടിക്കൽ ലെൻസും ഉപയോഗിച്ച് ലൈറ്റ് ഫ്ളാഷിംഗ് നടക്കുന്ന ഇവിടെ പതിനഞ്ച് […]

സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍, തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞെങ്കിലും തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യുവതിക്ക് മുന്‍പ് മര്‍ദനമേറ്റതിന്‍റെ പാടുകളുടെ ചിത്രമടക്കം ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിനെയാണ് ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ ബിൻസിക്ക് ഒന്നരവയസുള്ള കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ചത്. ചെറിയ കാര്യങ്ങള്‍ക്കു വരെ […]

കോട്ടയം ചങ്ങനാശ്ശേരിയിൽ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് എൻട്രൻസ് കോച്ചിങ്ങിനെത്തിയ വയനാട് സ്വദേശിയായ വിദ്യാർത്ഥി

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി ക്രിസ്തുരാജ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദ്(16) ആണ് മരിച്ചത്. ക്രിസ്തുരാജ സ്കൂളിൽ എൻട്രൻസ് കോച്ചിങ്ങിനെത്തിയതാണ് അനുവിന്ദ്. ഞായറാഴ്ച രാവിലെ എത്തിയ ഹോസ്റ്റൽ അധികൃതരാണ് ഫാനിൽ തുങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് സ്കൂൾ അധികൃതരെയും പൊലീസിനെയും ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. ഞാൻ ദൈവത്തിന്റെ അടുത്തേക്ക് […]

യൂസഫലിക്കെതിരെ പറഞ്ഞതിൽ തെറ്റുപറ്റി,താൻ പരാമർശം പിൻവലിക്കുന്നു ,ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ്

സ്വന്തം ലേഖിക കൊച്ചി : എം.എ യൂസഫലിക്കെതിരെ പറഞ്ഞതിൽ തെറ്റുപറ്റിയെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ്. താൻ പരാമർശം പിൻവലിക്കുകയാണെന്നും പി.സി ജോർജ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യം ലഭിച്ചതിനെ തുടർന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി.സി ജോർജ് ഇക്കാര്യം പറഞ്ഞത്. അറസ്റ്റിന് കാരണമായ പരാമർശങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പി സി ജോർജ് പറഞ്ഞു. തീവ്രവാദികൾക്കുള്ള പിണറായി സർക്കാരിന്റെ റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോർജ് പറഞ്ഞു. വിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായതിന് ശേഷം കോടതി ഇടക്കാല […]

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കും? കേന്ദ്രമന്ത്രി വി മുരളീധരനെ പരിഹസിച്ച് കെ ടി ജലീൽ എംഎല്‍എ

സ്വന്തം ലേഖിക തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരനെ പരിഹസിച്ച് മുൻ മന്ത്രി കെ ടി ജലീൽ എംഎല്‍എ. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കുമെന്നും, ഇളിഭ്യനായി പോകേണ്ടിവരുമെന്നും ജലീല്‍ പരിസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. നേരത്തെ വിദ്വേഷ പ്രസം​ഗത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ്; താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കും? വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്താൻ ബാദ്ധ്യതപ്പെട്ട കേന്ദ്ര സർക്കാറിൻ്റെ പ്രതിനിധി മന്ത്രി വി മുരളീധരൻ നാട്ടിൽ കലാപം ലക്ഷ്യം വെച്ച് […]

വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 102.50 രൂപയാണ് കൂട്ടിയത് ;ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല

സ്വന്തം ലേഖിക കൊച്ചി :വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. യുക്രൈൻ പ്രതിസന്ധിയും, വിതരണത്തിൽ നിലനിൽക്കുന്ന ആശങ്കകളുമാണ് ആഗോള ഊർജ്ജ വില ഉയരാൻ കാരണം. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കൊൽക്കത്തയിലും ചെന്നൈയിലും 19 കിലോ ഭാരമുള്ള സിലിണ്ടറിന് യഥാക്രമം 2,455 രൂപയും 2,508 രൂപയുമാണ് വില. […]