play-sharp-fill

താരസംഘടനയായ അമ്മയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥ; എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റും; അമ്മയ്ക്കെതിരെ തുറന്നടിച്ച് നടി രേവതി

സ്വന്തം ലേഖകൻ കൊച്ചി: താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥയെന്ന് നടി രേവതി. താരസംഘടനയിൽ ഞാനിപ്പോഴും അം​ഗമാണ്. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും അവർ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ലിയു.സി.സി ആവശ്യപ്പെടുന്നത്. ഇതിൽ ഒരു മാറ്റവുമില്ല. റിപ്പോർട്ടിൽ സ്വകാര്യമായ പല പരാമർശങ്ങളുമുണ്ടാവാം. ഒരു സ്റ്റഡി മറ്റീരിയൽ എന്ന രീതിയിൽ വേണം പുറത്തുവിടാൻ. അപ്പോഴേ എന്താണ് പ്രശ്നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ. തനിക്ക് പൊളിറ്റിക്കലായി ചിന്തിക്കാനറിയില്ല. റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ […]

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ താരസംഘടനയിൽ ഭിന്നത രൂക്ഷം; ‘അമ്മ’ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

സ്വന്തം ലേഖകൻ കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന് രാജിവച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ […]

കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി; ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദർശിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി : കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. ജില്ലയിലെ ബിജെപി നേതാക്കൾ സ്മൃതി ഇറാനിയെ സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര മന്ത്രി വയനാട്ടിലെത്തിയത്. കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ കേന്ദ്ര മന്ത്രി പങ്കെടുക്കും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെയും മന്ത്രി സന്ദർശിക്കും. വൈകിട്ട് ദില്ലിയിലേക്ക് തിരികെ പോകും. അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി […]

കാഞ്ഞിരപ്പള്ളിയിൽ നിന്നും പെൺകുട്ടിയെ കാണാതായി

കാഞ്ഞിരപ്പള്ളി; കാഞ്ഞിരപ്പള്ളിയിൽ നിന്നും പതിനേഴ്കാരിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ മുതലാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും അലീന ജോസഫ് എന്ന പെൺകുട്ടിയെ കാണാതായത്. കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ 7025328773 അറിയിക്കുക

ഇന്ത്യന്‍ സ്ത്രീകള്‍ ‘പൊസസിവ്’; ഭര്‍ത്താവിനെ മറ്റു സ്ത്രീകളുമായി പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിക്കില്ല: അലഹാബാദ് ഹൈക്കോടതി

സ്വന്തം ലേഖകൻ അലഹാബാദ്: ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ അങ്ങേയറ്റം ‘പൊസസീവ്’ ആണെന്നും ഭര്‍ത്താവിനെ മറ്റു സ്ത്രീകളുമായി പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അലഹാബാദ് ഹൈക്കോടതി. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് അവരുടെ ആത്മഹത്യയ്ക്കു കാരണമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭാര്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. ഹര്‍ജിക്കാരനായ സുശീല്‍ കുമാര്‍ മൂന്നുവട്ടം വിവാഹം കഴിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ആത്മഹത്യയ്ക്ക് ഇതു മതിയായ കാരണമാണ്. ഭര്‍ത്താവ് രഹസ്യമായി വേറൊരു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ ജീവിതം […]

സംസ്ഥാനത്ത് ഇന്ന് (03/05/2022) സ്വർണവിലയിൽ മാറ്റമില്ല

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 37,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4720 രൂപയാണ് . കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന് – 4720 പവന്- 37,760

ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെ ഇരുമ്പു വീപ്പ പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ രണ്ടുപേർക്ക് പൊള്ളലേറ്റു

സ്വന്തം ലേഖകൻ മുതുകുളം: തറയോട് ഒട്ടിക്കുന്ന പശ കൊണ്ടുവന്ന ഇരുമ്പു വീപ്പ ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുമ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് പൊള്ളലേറ്റു. ചേപ്പാട് ദേവ് ഭവനത്തിൽ മനോജ് (43), പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് വല്യത്ത് തെക്കതിൽ രഘു (51) എന്നിവർക്കാണ് പൊള്ളലേറ്റത്. മനോജിന് 40 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിട്ടുണ്ട്. മുതുകുളം ഹൈസ്കൂൾ ജംക്‌ഷന് സമീപം വീടുപണി നടക്കുന്ന സ്ഥലത്താണ് സംഭവം. പശ കൊണ്ടുവന്ന ഒഴിഞ്ഞ ഒരു വീപ്പ മുറിച്ച്, രണ്ടാമത്തേതു മുറിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. വീപ്പയിൽ രാസവസ്തുവിന്റെ അംശം അടങ്ങിയിരുന്നതായും യന്ത്രം […]

സോളാര്‍ കേസില്‍ സിബിഐ സംഘം ക്ലിഫ് ഹൗസില്‍; തെളിവെടുപ്പ് പരാതിക്കാരിക്കൊപ്പം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസില്‍. സിബിഐ ഇന്‍സ്പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേത്യത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ്. ക്ലിഫ് ഹൗസില്‍ വച്ച്‌ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്. ക്ലിഫ് ഹൗസില്‍ വച്ച്‌ ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കെതിരെ ലൈംഗിക […]

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം എതിര്‍ത്തു; മുപ്പത്തിമൂന്നുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ലഖ്‌നൗ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധം എതിര്‍ത്ത യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 33കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് പുര്‍ച്ചാപര്‍ പ്രദേശത്തെ രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവ് സോഹന്‍ലാല്‍, പിതാവ് രാംലാല്‍, സഹോദരന്‍ പാപേന്ദ്ര എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സോഹന്‍ലാലിനെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

തൃശ്ശൂർ പൂരത്തിന് നാളെ ആവേശ കൊടിയേറ്റം; മെയ് 10ന് പൂരം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശ്ശൂര്‍ പൂരം. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30ക്കും ഇടയിലുളള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുൻപിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. തിരുവമ്പാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഷൊര്‍മൂര്‍ റോഡിലാണ്. ഇവിടെ 10.30ക്കും […]